മാർക്കറ്റിൽ കൊണ്ടുപോയി മാങ്ങ വിറ്റിരുന്നില്ല. വീടിന് പുറത്ത് മാമ്പഴം ലഭിക്കുമെന്ന ബോർഡ് വയ്ക്കുകയായിരുന്നു. അതുവഴി കടന്നുപോകുന്ന ആളുകൾ മിക്കവാറും വാങ്ങും. വാങ്ങിയവർ രുചിയെ കുറിച്ചും ഗുണത്തെ കുറിച്ചും നല്ല അഭിപ്രായം പറയുകയും വീണ്ടും വാങ്ങുകയും ചെയ്തു.
ഹൈദ്രാബാദിലുള്ള പാർവതി എന്ന 55 -കാരിക്ക് വയറ്റിൽ കാൻസറായിരുന്നു. എന്നാൽ, ചികിത്സയ്ക്ക് ശേഷം പാർവതി നേരെ തിരിഞ്ഞത് കൃഷിയിലേക്കാണ്. കൃഷിയോടുള്ള ആവേശവും വർഷങ്ങളുടെ കഠിനാധ്വാനവും എല്ലാം പാർവതിയെ തുണച്ചു. പ്രതികൂല സാഹചര്യങ്ങളിൽ പോലും പാർവതി കൃഷിയോട് വിട്ടുവീഴ്ച കാണിച്ചില്ല. അങ്ങനെ ആദ്യത്തെ വിളവെടുപ്പിൽ അവർക്ക് കിട്ടിയത് 1500 കിലോ മാമ്പഴമാണ്.
കാൻസറാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ പാർവതിയുടെ ഭർത്താവ് ഡോ. സൂര്യനാരായണയാണ് വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിളയിച്ചെടുക്കേണ്ടതിനെ കുറിച്ച് ആലോചിക്കുന്നത്. ഏതായാലും ചികിത്സയ്ക്ക് ശേഷം പാർവതി തിരിഞ്ഞതും അതിലേക്ക് തന്നെയാണ്. ഹബ്‌സിഗുഡയിൽ നിന്നുള്ള ദമ്പതികൾ ഒരു വർഷത്തെ തെറാപ്പിക്ക് ശേഷം കൃഷിയിലേക്ക് തിരിഞ്ഞു. ബിരുദാനന്തര ബിരുദധാരിയും സർട്ടിഫൈഡ് മാത്തമാറ്റിക്‌സ് അധ്യാപികയുമായ പാർവതി, കൃഷിയോടുള്ള തന്റെ അഭിനിവേശം തിരിച്ചെടുക്കാനാഗ്രഹിച്ചു, അതിന് അവൾ ഭർത്താവിന്റെ സഹായം തേടി. അവർ പ്രകൃതി കൃഷി പരിശീലന പരിപാടികളിലും സെമിനാറുകളിലും കോൺഫറൻസുകളിലും പങ്കെടുക്കുകയും വിദഗ്ധരുമായി സംസാരിക്കുകയും YouTube വീഡിയോകൾ വഴി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
undefined
തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ചോപ്പകട്‌ലപാലത്തിലെ തങ്ങളുടെ കുടുംബവീടുണ്ടായിരുന്ന പട്ടണത്തിലെ ഉപേക്ഷിക്കപ്പെട്ട വയലിലാണ് അവർ കൃഷി ആരംഭിച്ചത്. ഏഴ് ഇനം മാങ്ങകളാണ് ഇവർ നട്ടുവളർത്തിയത്. ഒരുതരത്തിലുള്ള രാസവളങ്ങളോ കീടനാശിനികളോ ഇവർ ഉപയോഗിച്ചില്ല. 2017 -ൽ 300 ചെടികൾ നട്ടതിൽ 101 എണ്ണം ഇപ്പോൾ കായ്ച്ചു കഴിഞ്ഞു. എന്നിരുന്നാലും, മരങ്ങൾ ഇപ്പോഴും ചെറുതാണ്, അടുത്ത വർഷം തങ്ങളുടെ മാമ്പഴത്തിന്റെ വിളവ് കൂടുതൽ വർദ്ധിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ദമ്പതികൾ.
മാർക്കറ്റിൽ കൊണ്ടുപോയി മാങ്ങ വിറ്റിരുന്നില്ല. വീടിന് പുറത്ത് മാമ്പഴം ലഭിക്കുമെന്ന ബോർഡ് വയ്ക്കുകയായിരുന്നു. അതുവഴി കടന്നുപോകുന്ന ആളുകൾ മിക്കവാറും വാങ്ങും. വാങ്ങിയവർ രുചിയെ കുറിച്ചും ഗുണത്തെ കുറിച്ചും നല്ല അഭിപ്രായം പറയുകയും വീണ്ടും വാങ്ങുകയും ചെയ്തു. വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ കൂടുതൽ ആളുകൾ ഇതറിഞ്ഞതോടെ മകൾ ഉഷ Tathayya Natural Farms എന്ന പേരിൽ ഒരു ഇൻസ്റ്റ പേജ് തുടങ്ങി. ഇപ്പോൾ നേരിട്ടും വന്നും ഊബർ കണക്ടിലും സ്വിഗിയിലും ഒക്കെ ആളുകൾ മാങ്ങ വാങ്ങുന്നു.
മാമ്പഴത്തിന് പുറമെ, പേരയ്ക്ക, സപ്പോട്ട, നെല്ല് എന്നിവയൊക്കെ പാർവതി കൃഷി ചെയ്യുന്നുണ്ട്.