കൊഴുപ്പുകള്‍ കമ്പോസ്റ്റില്‍ ചേര്‍ത്താല്‍ വിഘടിക്കുകയില്ലെന്നതുകൊണ്ടാണ് മൃഗങ്ങളുടെ മാംസങ്ങളൊന്നും ഇതില്‍ ചേര്‍ക്കരുതെന്ന് പറയുന്നത്.
നാം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താനുള്ള നല്ലൊരു മാര്‍ഗമാണ് കമ്പോസ്റ്റ് നിര്‍മാണം. ഉപയോഗശൂന്യമായ പദാര്‍ഥങ്ങള്‍ വീണ്ടും ഉപയോഗപ്പെടുത്തി നല്ല വിളവ് നേടാന്‍ സഹായിക്കുന്നുവെന്നതാണ് കമ്പോസ്റ്റിന്റെ പ്രസക്തി. എന്നാല്‍ ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിച്ച് ഇത് നിര്‍മിക്കാമെന്നതില്‍ പലര്‍ക്കും സംശയമുണ്ട്. സോപ്പ് ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിക്കാമോ?
ബാര്‍ സോപ്പില്‍ കൊഴുപ്പും സോഡിയം ഹൈഡ്രോക്‌സൈഡും അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയില്‍ നിന്നുള്ളതോ പാമോയിലിലേതോ മറ്റുള്ള ഏതെങ്കിലും എണ്ണയില്‍ അടങ്ങിയതോ ആയ കൊഴുപ്പുകളാണ് ഈ സോപ്പുകളിലുള്ളത്.
undefined
കൊഴുപ്പുകള്‍ കമ്പോസ്റ്റില്‍ ചേര്‍ത്താല്‍ വിഘടിക്കുകയില്ലെന്നതുകൊണ്ടാണ് മൃഗങ്ങളുടെ മാംസങ്ങളൊന്നും ഇതില്‍ ചേര്‍ക്കരുതെന്ന് പറയുന്നത്. വളരെ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തിപ്പോരുന്ന ഒരു സംവിധാനത്തില്‍ ചെറിയ അളവിലുള്ള കൊഴുപ്പുകളെ വിഘടിപ്പിക്കാനുള്ള ബാക്റ്റീരിയകള്‍ അടങ്ങിയിട്ടുണ്ട്.
സോപ്പ് യഥാര്‍ഥത്തില്‍ കമ്പോസ്റ്റ് നിര്‍മാണത്തില്‍ ദോഷം ചെയ്യുമോ? ഏത് തരത്തിലുള്ള സോപ്പാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്നതനുസരിച്ചായിരിക്കും ഇത് തീരുമാനിക്കുന്നത്. ഒലിവ് ഓയില്‍ അടങ്ങിയ സോപ്പിന്റെ വളരെ ചെറിയ കഷണങ്ങള്‍ കമ്പോസ്റ്റ് നിര്‍മിക്കുന്ന പാത്രത്തില്‍ ഇട്ടുകൊടുക്കാം. പരമാവധി ചെറിയ കഷണളായി നുറുക്കിയാല്‍ ബാക്റ്റീരിയകള്‍ക്ക് വിഘടിപ്പിക്കാന്‍ എളുപ്പമാണ്.
ഫാന്‍സി സോപ്പുകള്‍ ഒഴിവാക്കണം. അതായത് നല്ല സുഗന്ധമുള്ളതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ സോപ്പുകള്‍ കമ്പോസ്റ്റ് കുഴി മലിനമാക്കും.
തേനീച്ചമെഴുക്, അവൊക്കാഡോ ഓയില്‍, ചണവിത്തില്‍ നിന്നുള്ള എണ്ണ, മറ്റുള്ള പ്രകൃതിദത്തമായ എണ്ണ എന്നിവ ഉപയോഗിച്ചുള്ള സോപ്പുകള്‍ കമ്പോസ്റ്റ് നിര്‍മാണത്തില്‍ പ്രയോജനപ്പെടുത്താം. ആറുമാസത്തോളമെടുത്താണ് സോപ്പിന്റെ കഷണങ്ങള്‍ വിഘടിക്കുന്നതെന്ന് മനസിലാക്കണം. അഴുകിയ വസ്തുക്കളില്‍ നിന്ന് പറക്കുന്ന ഈച്ചകളെ ഒഴിവാക്കാനും ഈ സോപ്പിന്റെ അംശം സഹായിക്കും. ഈര്‍പ്പം ഒരു പരിധിയില്‍ക്കൂടുതല്‍ തങ്ങിനില്‍ക്കാന്‍ അനുവദിക്കരുത്.