കുപ്പിക്കുള്ളിലെ ചെടികള്‍; ബോട്ടില്‍ ഗാര്‍ഡന്‍ തയ്യാറാക്കാം

By Web Team  |  First Published Jun 26, 2020, 11:20 AM IST

ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം സ്‌പ്രേ ചെയ്യണം. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് കുപ്പി മാറ്റിവെക്കണം. കുറേ ആഴ്ചകളോളം കുപ്പിയുടെ അടപ്പ് തുറന്ന് വെച്ച് ഈര്‍പ്പം ഘനീഭവിക്കുന്നത് ഒഴിവാക്കണം. അതിനുശേഷം അടച്ചുവെക്കാം.


ഗ്ലാസ് പാത്രങ്ങളിലും കുപ്പിക്കുള്ളിലും ചെടികള്‍ വളരുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്. നല്ല നിറങ്ങളുള്ള ഇലകളോട് കൂടിയ ചെടികളാണെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തിയാല്‍ ഏറെ മനോഹരമായിരിക്കും. ബോട്ടില്‍ ഗാര്‍ഡന്‍ എന്ന് പേരിട്ട് വിളിക്കുന്ന ഈ പൂന്തോട്ടം ആര്‍ക്കും നിര്‍മിക്കാം.

Latest Videos

undefined

 

ടെറേറിയം പോലെത്തന്നെ വളര്‍ത്താവുന്നതാണ് കുപ്പികളിലെ ചെടികളും. സുതാര്യമായ കുപ്പികളാണെങ്കില്‍ സൂര്യപ്രകാശം കടത്തിവിടും. എന്നാല്‍ നിറമുള്ള കുപ്പികളാണ് നിങ്ങള്‍ എടുക്കുന്നതെങ്കില്‍ കുറഞ്ഞ വെളിച്ചത്തില്‍ വളരുന്ന ചെടികള്‍ മാത്രമേ വളര്‍ത്താന്‍ ഉപയോഗിക്കാവൂ.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുപ്പിക്കുള്ളില്‍ ചെടികള്‍ നന്നായി വളര്‍ത്താം. കുപ്പിയുടെ വായ്ഭാഗം നിങ്ങളുടെ കൈകള്‍ കടക്കുന്ന രീതിയില്‍ അല്‍പം വലുപ്പമുള്ളതായിരിക്കണം. തീരെ ചെറിയ കുപ്പികള്‍ തെരഞ്ഞെടുക്കരുത്. നീളമുള്ള സ്‍പൂണ്‍ ഉപയോഗിച്ച് മണ്ണ് കുപ്പിയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. പ്ലാസ്റ്റിക് സോഡ ബോട്ടിലുകള്‍ എടുത്ത് ചെടികള്‍ അകത്തേക്ക് വെക്കാനായി ചെറുതായി മുറിച്ച് രൂപപ്പെടുത്താവുന്നതാണ്.

കുപ്പിയുടെ അകവും പുറവും നന്നായി കഴുകി വൃത്തിയാക്കണം. ഉണങ്ങാന്‍ അനുവദിക്കുക. ചെടികള്‍ക്ക് ഹാനികരമായ എന്തെങ്കിലും വസ്തുക്കള്‍ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ കഴുകി മാറ്റണം.

നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. വായുസഞ്ചാരം സുഗമമാക്കുന്ന രീതിയിലുള്ള മണ്ണ് വേണം. പൂച്ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന ചാര്‍ക്കോള്‍ കുപ്പിയിലെ മണ്ണിന് മുകളില്‍ ഇട്ടാല്‍ അഴുകല്‍ കാരണമുള്ള മണം ഇല്ലാതാക്കാം.

ഗ്രേവല്‍ മിക്‌സ്ചര്‍ (pea  gravel mixture) തയ്യാറാക്കി അതിനോടൊപ്പം ജൈവവളം ചേര്‍ത്ത പോട്ടിങ്ങ് മിശ്രിതം കൂടി കലര്‍ത്തുക. പതുക്കെ വളരുന്ന ചെടികള്‍ മാത്രം കുപ്പിക്കുള്ളിലേക്ക് നടുന്നതാണ് നല്ലത്. കുപ്പിയിലേക്ക് നടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ചെറിയ പേപ്പര്‍ ഫണലില്‍ ചുരുട്ടിവെച്ച് കുപ്പിയിലേക്ക് ഇറക്കാം. എന്നിട്ട് ചെടിയുടെ ചുറ്റിലുമുള്ള മണ്ണ് കമ്പോ സ്പൂണോ ഉപയോഗിച്ച് ഉറപ്പിക്കാം.

 

ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം സ്‌പ്രേ ചെയ്യണം. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് കുപ്പി മാറ്റിവെക്കണം. കുറേ ആഴ്ചകളോളം കുപ്പിയുടെ അടപ്പ് തുറന്ന് വെച്ച് ഈര്‍പ്പം ഘനീഭവിക്കുന്നത് ഒഴിവാക്കണം. അതിനുശേഷം അടച്ചുവെക്കാം.

ഇപ്രകാരം കുപ്പിക്കുള്ളില്‍ വളര്‍ത്താന്‍ അനുയോജ്യമായ ചെടികളാണ് ക്രോട്ടണ്‍, മെയ്ഡന്‍ ഹെയര്‍ ഫേണ്‍, ക്ലബ് മോസ്, പ്രെയര്‍ പ്ലാന്റ്, പോള്‍ക്ക-ഡോട്ട് പ്ലാന്റ് എന്നിവ. പൂക്കളുണ്ടാകുന്ന ചെടികള്‍ കുപ്പിയില്‍ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്.


 

click me!