കിലോയ്‍ക്ക് 30-35 രൂപയ്ക്കാണ് ഈ റാഡിഷ് വിൽക്കുന്നത്. ഇത്രയും വലിയ റാഡിഷുകൾ കാണാൻ നിരവധിപ്പേരാണ് ഹരിറാമിന്റെ കൃഷിയിടത്തിൽ എത്തുന്നത്.
ബിഹാറിൽ നിന്നുള്ള ഒരു കർഷകൻ കൃഷി ചെയ്തെടുത്തത് 11 മുതൽ 15 കിലോഗ്രാം വരെ ഭാരമുള്ള റാഡിഷ്. എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ് ഈ ഭീമൻ റാഡിഷ്. സാധാരണ ഒരു റാഡിഷ് 40-45 ഗ്രാം ഒക്കെയാണ് ഭാരമുണ്ടാവുക. അവിടെയാണ് ഇത്രയും വലിയ റാഡിഷുകൾ വിളവെടുത്ത് കർഷകൻ ഞെട്ടിച്ചിരിക്കുന്നത്.
ബിഹാറിലെ ഭരത്പുരയിലെ റുദാവൽ പട്ടണത്തിലെ നിംബഹേര ഗ്രാമത്തിൽ താമസിക്കുന്ന ഹരിറാം ശർമ്മ എന്ന കർഷകനാണ് ഇത്രയും വലിയ റാഡിഷ് കൃഷി ചെയ്തത്. രണ്ട് മൂന്നടി നീളവും 11 - 15 കിലോ ഭാരവും വരുന്ന റാഡിഷാണ് തന്റെ കൃഷിയിടത്തിൽ വിളഞ്ഞിരിക്കുന്നത് എന്നാണ് ഹരിറാം പറയുന്നത്. ഇത്രയും വലിപ്പം ഉള്ളത് കൊണ്ടുതന്നെ രണ്ടുപേരുടെ അധ്വാനം വേണ്ടി വന്നു അവ മണ്ണിൽ നിന്നും പറിച്ചെടുക്കാൻ.
കിലോയ്‍ക്ക് 30-35 രൂപയ്ക്കാണ് ഈ റാഡിഷ് വിൽക്കുന്നത്. ഇത്രയും വലിയ റാഡിഷുകൾ കാണാൻ നിരവധിപ്പേരാണ് ഹരിറാമിന്റെ കൃഷിയിടത്തിൽ എത്തുന്നത്. വളഞ്ഞ രീതിയിലാണ് അതിന്റെ ആകൃതി. ഇങ്ങനെ രൂപം കൊണ്ടും വലിപ്പം കൊണ്ടും വ്യത്യസ്തമായ റാഡിഷ് ഇവിടെയുള്ള ആളുകൾക്ക് വലിയ കൗതുകമാണ് സമ്മാനിക്കുന്നത്.
ഈ റാഡിഷിന്റെ വലിപ്പത്തിനും ഭാരത്തിനും കാരണം ഹൈബ്രിഡ് വിത്തുകളുടെ ഉപയോഗമായിരിക്കാം. കൂടാതെ, തൻ്റെ കൃഷിയിടത്തിലെ ഫലഭൂയിഷ്ഠമായ മണ്ണും വിളകൾ നന്നായി വളരാൻ സഹായിക്കുന്നു എന്നാണ് ഹരിറാം ശർമ്മ പറയുന്നത്. ഇങ്ങനെ വലിപ്പവും ഭാരവും മാത്രമല്ല അതിന്റെ പ്രത്യേകത, നല്ല രുചിയും ഈ റാഡിഷിനുണ്ട് എന്നും ഹരിറാം ശർമ്മ പറയുന്നു. സാലഡുകളിലും മറ്റും ഈ രുചികരമായ റാഡിഷുകൾ ഉപയോഗിക്കാം എന്നും അദ്ദേഹം പറയുന്നു.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം