മൂന്നര ലക്ഷം വിലയുള്ള ദിവസേന 30 ലിറ്റര്‍ പാല്‍ തരുന്ന എരുമ; ജാഫറാബാദി നിസ്സാരക്കാരല്ല !
ജാഫറാബാദി ശ്രേഷ്ഠ ഒലാദ് എരുമയുടെ വില 1,50,000 രൂപ മുതൽ 3,60,000 രൂപ വരെയാണെന്നാണ് കഞ്ചിഭായ് പട്ടോളിയ പറയുന്നത്. ഗിർ എരുമ എന്നും ഇവ അറിയപ്പെടുന്നു.
പൊതുവിൽ നഷ്ടങ്ങളുടെ കണക്കാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പുറത്ത് വരാറുള്ളതെങ്കിലും കാലത്തിനൊപ്പം സഞ്ചരിച്ചാൽ കാർഷിക വൃത്തിയിൽ നിന്നും ലാഭം കൊയ്യാമെന്ന് തെളിയിച്ച നിരവധി കർഷകരും നമ്മുടെ നാട്ടിലുണ്ട്. ഇന്ത്യയിലെ പല ജില്ലകളിലും ഇത്തരത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ കാർഷിക വൃത്തിയെ നൂതനമാക്കി മാറ്റി ലാഭങ്ങൾ കൊയ്യുന്ന പുരോഗമന കർഷകരുടെ കുതിപ്പ് ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശാസ്ത്രീയ പരിശോധനകളിലൂടെയും സാങ്കേതികവിദ്യകളുടെ സഹായത്തോടെയും ഉൽപാദനക്ഷമത കൂട്ടി വരുമാനം വർദ്ധിപ്പിക്കുകയാണ് ഇത്തരത്തിലുള്ള കർഷകർ പ്രധാനമായും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവരിൽ പലരും പരമ്പരാഗത കൃഷിക്ക് പുറമേ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റൊരു അധിക വരുമാന മാർഗം കൂടി കണ്ടെത്താറുണ്ട്. മൃഗപരിപാലനമാണ് ഇതിൽ പ്രധാനം.
മറ്റൊരാളെ വിവാഹം ചെയ്ത കാമുകന്‍റെ വീടിന് മുന്നിൽ മുന്‍ കാമുകിയുടെ കുത്തിയിരിപ്പ് സമരം !
ഗുജറാത്തിലെ അമ്രേലി ജില്ലയിലെ കർഷക സമൂഹം ഇത്തരത്തിൽ മൃഗപരിപാലനത്തിലൂടെ അധിക വരുമാനം സ്വന്തമാക്കുന്നവരാണ്. ഇവിടുത്തെ നിരവധി കർഷകരാണ് പരമ്പരാഗത കൃഷിക്ക് പുറമേ മൃഗപരിപാലനത്തിൽ നിക്ഷേപം നടത്തുന്നത്. അമ്രേലി ജില്ലയിലെ ഇത്തരത്തിൽ ലാഭം നേടുന്ന ഒരു കർഷകനാണ് കഞ്ചിഭായ് മഞ്ജിഭായ് പടോലിയ. മൃഗസംരക്ഷണത്തിൽ നിക്ഷേപം നടത്തി മികച്ച വരുമാനം നേടിയ ഇദ്ദേഹം ഇപ്പോൾ പുറംനാടുകളിൽ നിന്നുള്ളവർക്ക് പോലും മാതൃകയാവുകയാണ്.
പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള കഞ്ചിഭായ് പട്ടോളിയയ്ക്ക് അംറേലിയിൽ ഏതാണ്ട് രണ്ടേമുക്കാല്‍ ഏക്കര്‍ ഭൂമിയുണ്ട്. ഈ ഭൂമിയിൽ കൃഷി ചെയ്യുന്നതിന് പുറമേ ഇദ്ദേഹം കന്നുകാലികളെയും വളർത്തുന്നു. ജാഫറാബാദി ഇനത്തിൽപ്പെട്ട 22 എരുമകളാണ് ഇദ്ദേഹത്തിനുള്ളത്. ഈ എരുമകൾ പ്രതിമാസം 900 ലിറ്റർ പാൽ നൽകുന്നു. ഓരോ ലിറ്ററും 60- 80 രൂപയ്ക്കാണ് വിൽക്കുന്നത്. പ്രതിമാസം 60,000 രൂപയുടെ പാൽ വിൽക്കാൻ ഇദ്ദേഹത്തിന് സാധിക്കാറുണ്ട്. ഇദ്ദേഹത്തിന്‍റെ എരുമകളില്‍ ഇപ്പോൾ വിഐപി ദിവസേന 30 ലിറ്റർ പാല് നൽകുന്ന 3.52 ലക്ഷം രൂപ വിലമതിക്കുന്ന എരുമയാണ്. അംറേലിയിലും മറ്റ് പ്രദേശങ്ങളിലും ജാഫറാബാദി എരുമകൾക്ക് ആവശ്യക്കാരേറെയാണ്. ജാഫറാബാദി ശ്രേഷ്ഠ ഒലാദ് എരുമയുടെ വില 1,50,000 രൂപ മുതൽ 3,60,000 രൂപ വരെയാണെന്നാണ് കഞ്ചിഭായ് പട്ടോളിയ പറയുന്നത്. ഗിർ എരുമ എന്നും ഇവ അറിയപ്പെടുന്നു. ഏകദേശം 25,000 ജാഫറാബാദി എരുമകൾ ലോകമെമ്പാടും ഉണ്ടെന്ന് കരുതപ്പെടുന്നു. പാകിസ്ഥാനിലും ഇന്ത്യയിലും എരുമകളിലെ ഒരു പ്രധാന ഇനമാണ് ജാഫറാബാദി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക