ഗർഭകാലത്ത് ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കൂ ; പുതിയ പഠനം പറയുന്നത്

പ്രസവകാലത്തുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളെല്ലാം ലഘുവ്യായാമങ്ങൾ കൊണ്ട് ഒഴിവാക്കാന്‍ കഴിയും. ലളിതമായ വ്യായാമം ഗര്‍ഭകാലത്തെ ദിനചര്യയാക്കുന്നത് വളരെ ഉത്തമമാണെന്നും യുഎസിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മിൻ ഡു പറയുന്നു.

yoga and light exercises maintain your child weight during pregnancy

ഗർഭകാലത്ത് ചെറിയ രീതിയിലുളള വ്യായാമങ്ങൾ ചെയ്യുന്നത് കുഞ്ഞിന്റെ ഭാരം നിയന്ത്രിക്കുമെന്ന് പുതിയ പഠനം. ഗർഭാവസ്ഥയിൽ പതിവായി ലഘുവ്യായാമങ്ങൾ ചെയ്യുന്നത് കുഞ്ഞുങ്ങളിൽ അമിതവണ്ണം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഗർഭകാലത്ത് ആരോഗ്യവതിയായ അമ്മ വ്യായാമം ചെയ്‌താൽ അത് പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്കും ഗുണം ചെയ്യുമെന്ന് പഠനത്തിന് നേത്യത്വം നൽകിയ യുഎസിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മിൻ ഡു പറയുന്നു. പ്രസവകാലത്തുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളെല്ലാം ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ കൊണ്ട് ഒഴിവാക്കാന്‍ കഴിയും. ലളിതമായ വ്യായാമം ഗര്‍ഭകാലത്തെ ദിനചര്യയാക്കുന്നത് വളരെ ഉത്തമമാണെന്നും മിൻ ഡു പറഞ്ഞു.  

ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ...

നിലത്തിരുന്നുള്ള ചെറിയ വ്യായാമങ്ങള്‍ ശരീരത്തിന് ഉന്മേഷം നല്‍കുന്നു. അതോടൊപ്പം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ഗുണകരമാണ്. എന്നാൽ, ശരീരം അമിതമായി വിയര്‍ക്കുന്ന രീതിയിൽ വ്യായാമം ചെയ്യരുതെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. ​ഗർഭിണികൾ വ്യായാമം ചെയ്യുന്ന സമയത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാകും കൂടുതൽ നല്ലതെന്നും പഠനത്തിൽ പറയുന്നു. 

വ്യായാമം ചെയ്യുന്ന മുറികളില്‍ നല്ലരീതിയില്‍ വായു കയറുന്ന രീതിയില്‍ ജനാലകളും വാതിലുകളും തുറന്നിടുകയും ചെയ്യണം. ഗർഭാവസ്ഥയിൽ വ്യായാമം ചെയ്യുന്നത് മെറ്റബോളിസത്തെ വർദ്ധിപ്പിക്കും. ഉത്തേജിത തവിട്ട് കൊഴുപ്പ് ( Brown fat) ശരീരതാപം സൃഷ്ടിക്കാൻ കലോറി ഇല്ലാതാക്കുന്നു. ഇതിനെ നല്ല കൊഴുപ്പ് എന്നാണ് വിളിക്കുന്നത്. 

ഗര്‍ഭിണികള്‍ കുടിക്കരുതാത്ത മൂന്ന് പാനീയങ്ങള്‍...

വെളുത്ത അഡിപ്പോസ് ടിഷ്യു അല്ലെങ്കിൽ വെളുത്ത കൊഴുപ്പ് അമിതവണ്ണത്തിന് കാരണമാകുകയും ഈ കൊഴുപ്പ് ഇല്ലാതാക്കാൻ ഏറെ പ്രയാസവുമാണ്. ഗർഭാവസ്ഥയിൽ അമിതവണ്ണമുള്ള സ്ത്രീകൾക്കിടയിലെ വ്യായാമം കുഞ്ഞിനെ അമിതവണ്ണത്തിൽ നിന്നും സംരക്ഷിക്കുന്നുവെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും മിൻ ഡു പറഞ്ഞു.


 

Latest Videos
Follow Us:
Download App:
  • android
  • ios