'സഹിച്ചും പൊറുത്തും മടുക്കുമ്പോൾ പെണ്ണുങ്ങൾ പ്രതികരിക്കും'; മാധ്യമപ്രവര്‍ത്തക കെഎ ബീന എഴുതുന്നു
കഴിഞ്ഞ കുറേ വർഷങ്ങളായി പല പല കേസുകളിൽ ഇവിടത്തെ നിയമസംവിധാനത്തിന്റെ സ്‌ത്രീ വിരുദ്ധത നേരിട്ട് കണ്ടിട്ടുള്ളതിനാൽ ഇന്നലെ ഭാഗ്യലക്ഷ്മിയും ദിവ്യ സനയും, ശ്രീലക്ഷ്മി അറയ്ക്കലും ചെയ്തതിനെ പൂർണ്ണമായി പിന്തുണയ്ക്കാൻ മാത്രമേ കഴിയൂവെന്ന് കെഎ ബീന തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
യൂ ട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കയ്യേറ്റം ചെയ്തതില്‍ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ള സ്ത്രീകള്‍ക്ക് പിന്തുണയുമായി എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായി കെഎ ബീന.
കഴിഞ്ഞ കുറേ വർഷങ്ങളായി പല പല കേസുകളിൽ ഇവിടത്തെ നിയമസംവിധാനത്തിന്റെ സ്‌ത്രീ വിരുദ്ധത നേരിട്ട് കണ്ടിട്ടുള്ളതിനാൽ ഇന്നലെ ഭാഗ്യലക്ഷ്മിയും ദിവ്യ സനയും, ശ്രീലക്ഷ്മി അറയ്ക്കലും ചെയ്തതിനെ പൂർണ്ണമായി പിന്തുണയ്ക്കാൻ മാത്രമേ കഴിയൂവെന്ന് കെഎ ബീന തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സഹിച്ചും പൊറുത്തും മടുക്കുമ്പോൾ പെണ്ണുങ്ങൾ പ്രതികരിക്കും. അപ്പോഴും ഒതുക്കാൻ നോക്കാതെ സ്വന്തം ഉള്ളിലെ മാലിന്യങ്ങൾ നശിപ്പിച്ച് നന്നാവാൻ ശ്രമിക്കേണ്ടത് അവനവന്റെ തടി കേടാകാതെ ഇരിക്കാൻ നല്ലതാണെന്നും ബീന കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...
എന്തും പറയാം,എവിടെയും പറയാം , അപവാദം പറഞ്ഞു തകർത്തു കളയാം, തകർത്തു കളയുമെന്നു ഭീഷണി പെടുത്താം. ശരീരത്തെ ആയുധമാക്കി അവഹേളിക്കാം. സോഷ്യൽ മീഡിയയിൽ വെട്ടു ക്കിളിക്കൂട്ടങ്ങളായി ലൈംഗികസംസാരം നടത്തി ആക്രമിച്ചു ഒതുക്കാൻ നോക്കാം..
Fake account കൾ ഉണ്ടാക്കി പീഡിപ്പിക്കാം.
Pornography യുടെ ഇരകളായി അവയൊക്കെ ആണ് സ്‌ത്രീകൾ എന്നു ധരിച്ച് വീട്ടിലും നാട്ടിലുമുള്ള സ്‌ത്രീകളെ അശ്ലീലം പറഞ്ഞു വിരട്ടാം..
ആരാണ് ചോദിക്കാനുള്ളത്?
ഏത് നിയമമാണ് സ്ത്രീയുടെ രക്ഷയ്ക്ക് എത്താറുള്ളത്?
കഴിഞ്ഞ കുറേ വർഷങ്ങളായി പല പല കേസുകളിൽ ഇവിടത്തെ നിയമസംവിധാനത്തിന്റെ സ്‌ത്രീ വിരുദ്ധത നേരിട്ട് കണ്ടിട്ടുള്ളതിനാൽ ഇന്നലെ ഭാഗ്യലക്ഷ്മിയും ദിവ്യ സനയും, ശ്രീലക്ഷ്മി അറയ്ക്കലും ചെയ്തതിനെ പൂർണ്ണമായി പിന്തുണയ്ക്കാൻ മാത്രമേ കഴിയൂ..ഇതല്ലാതെ മറ്റെന്ത് വഴി?വ്യക്തിപരമായും സ്ത്രീകൂട്ടായ്മകളുടെ നേതൃത്വത്തിലും നൽകിയ പരാതികൾ ആര് പരിഹരിച്ചു?
സ്ത്രീകളെ കുറിച്ചാവുമ്പോൾ പരാതികൾ പരിഹരിക്കാൻ ഉള്ളതല്ല.
സ്ത്രീകൾ ആവുമ്പോൾ തെറി വിളിക്കാനും അവഹേളിക്കാനും അപവാദം പറഞ്ഞു ഒതുക്കാനും ഉള്ളവരാണെന്നു വീട്ടിലെ പുരുഷനും നാട്ടിലെ പുരുഷനും ധരിച്ച് വച്ചിരിക്കുന്നത് ഈ ധൈര്യം മൂലമാണ്..
ഓരോ ദിവസവും കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നത് മനുഷ്യൻ എന്ന നിലയിൽ ഒരിക്കലും മാപ്പു കൊടുക്കാൻ പറ്റാത്ത കാര്യങ്ങളാണ്..
സഹിച്ചും പൊറുത്തും മടുക്കുമ്പോൾ പെണ്ണുങ്ങൾ പ്രതികരിക്കും. അപ്പോഴും ഒതുക്കാൻ നോക്കാതെ സ്വന്തം ഉള്ളിലെ മാലിന്യങ്ങൾ നശിപ്പിച്ച് നന്നാവാൻ ശ്രമിക്കേണ്ടത് അവനവന്റെ തടി കേടാകാതെ ഇരിക്കാൻ നല്ലതാണ്..
'അടി കൊണ്ടത് ജെട്ടി നിരീക്ഷകന് മാത്രമല്ല, മാളങ്ങളിൽ ഒളിഞ്ഞിരുന്നവർക്കുമാണ്'; മുരളി തുമ്മാരുകുടി