കൊവിഡ് 19; സമ്മര്‍ദ്ദം കുറയ്ക്കാന്‍ മലയാളികളായ വനിതാ ഡോക്ടര്‍മാരുടെ നൃത്തം
പലരും ഇത് തങ്ങളുടെ സേവനം രാജ്യം ആവശ്യപ്പെടുന്ന സമയമാണെന്ന ഉത്തമ ബോധ്യത്തില്‍ തന്നെയാണ് സ്വന്തം കാര്യങ്ങള്‍ പോലും മാറ്റിവച്ച് കൊണ്ട് കര്‍മ്മരംഗത്ത് സജീവമാകുന്നത്. ഏറെ മാനസിക സമ്മര്‍ദ്ദങ്ങളും പ്രയാസങ്ങളും ഇവര്‍ ഇതിനിടെ നേരിടുന്നുണ്ട്.
ഈ വിഷമതകള്‍ക്കിടയിലും പരസ്പരം പ്രചോദനമാകാനും ജോലിയില്‍ അര്‍പ്പണബോധമുണ്ടാകാനുമെല്ലാം കഴിയാവുന്ന തരത്തിലെല്ലാം ഇടപെടല്‍ നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്.
തിരുവനന്തപുരത്തെ എസ് കെ ആശുപത്രിയില്‍ നിന്നുള്ള 24 വനിതാ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ചെയ്ത ഒരു സംഗീതാവിഷ്‌കാരം. 'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ...' എന്ന ഗാനത്തിനാണ് ഇവര്‍ ദൃശ്യാവിഷ്‌കാരം നല്‍കിയിരിക്കുന്നത്.
നൃത്തച്ചുവടുകള്‍ മാത്രമല്ല, പ്രാര്‍ത്ഥനയുടേയും പ്രതീക്ഷയുടേയും വെളിച്ചവും ഇവര്‍ നമുക്ക് മുമ്പിലേക്ക് നീട്ടുന്നു. രോഗഭീഷണികളെല്ലാം മാറി ആരോഗ്യമുള്ള നാളെയിലേക്ക് നമ്മള്‍ കടക്കുമെന്ന പ്രത്യാശ തന്നെയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. കേരളത്തില്‍ മാത്രമല്ല, ദേശീയ മാധ്യമങ്ങളിലും ഇവരുടെ സംഗീതാവിഷ്‌കാരം ഇടം പിടിച്ചിട്ടുണ്ട്.
വീഡിയോ കാണാം...