തലമുടിയുടെ പേരില്‍ വരെ 'വിവേചനം'; പോരാട്ടവുമായി സ്ത്രീകൾ
'വിവേചനം' എന്ന വാക്കാണ് ഇന്ന് നാം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത്. ചിലയിടങ്ങളില്‍ മതത്തിന്‍റെയും ജാതിയുടെയും പേരിലുളള വിവേചനമാണെങ്കില്‍ മറ്റിടങ്ങളില്‍ നിറത്തിന്‍റെ പേരിലും എന്തിന് തലമുടിയുടെ പേരിലുമാണ്. നിറത്തിന്‍റെ പേരിലുള്ള വിവേചനം പോലെതന്നെ തലമുടിയുടെ വിവേചനവും വളരെ അപമാനകരമാണ്.
'വിവേചനം' എന്ന വാക്കാണ് ഇന്ന് നാം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത്. ചിലയിടങ്ങളില്‍ മതത്തിന്‍റെയും ജാതിയുടെയും പേരിലുളള വിവേചനമാണെങ്കില്‍ മറ്റിടങ്ങളില്‍ നിറത്തിന്‍റെ പേരിലും എന്തിന് തലമുടിയുടെ പേരിലുമാണ്. നിറത്തിന്‍റെ പേരിലുള്ള വിവേചനം പോലെതന്നെ തലമുടിയുടെ പേരിലുള്ള വിവേചനവും വളരെ അപമാനകരമാണ്. പണ്ട് ആഫ്രിക്കക്കാർ അമേരിക്കയിൽ എത്തുന്ന കാലത്ത് മുടിയുടെ പേരിലുളള വിവേചനം ഉണ്ടായിരുന്നെങ്കിലും ഇന്ന് ആ പുരോഗമന രാജ്യത്ത് ഇത് അംഗീകരിക്കാൻ കഴിയാത്ത രീതിയിൽ രൂക്ഷമായിരിക്കുകയാണ്. സ്വാഭാവികമായ തലമുടി നിലനിർത്താനുളള സ്വാതന്ത്ര്യത്തിനുവേണ്ടിയുളള അമേരിക്കയിലെ പുതിയ മുന്നേറ്റത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
കഴിഞ്ഞയാഴ്ച സെനറ്റർ കാറി ബൂക്കർ സംസ്ഥാന തലത്തിൽ വിവേചനത്തിനെതിരെയുള്ള നിയമം അവതരിപ്പിച്ചു. 'ദ് ക്രൗൺ ആക്റ്റ്' എന്നാണ് മുടിയുടെ പേരിലുള്ള വിവേചനത്തിനെതിരെയുള്ള നിമയം അറിയപ്പെടുന്നത്. സ്വാഭാവികമായ മുടി നിലനിർത്താനുള്ള അവകാശമാണ് ഈ നിയമം ആവശ്യപ്പെടുന്നത്. കലിഫോർണിയയാണ് ഈ നിയമം ആദ്യമായി നടപ്പാക്കിയത്. ന്യൂയോർക്കും ന്യൂ ജേഴ്സിയും പിന്നീട് ഈ നിയമം നടപ്പാക്കാന്‍ തീരുമാനമെടുത്തു.
ബോസ്റ്റണിൽ താമസിക്കുന്ന തമേക്ക അർമാൻഡോ എന്ന ആഫിക്കൻ വംശജയായ സ്ത്രീ പറയുന്നത് സ്കൂളിലും ജോലിസ്ഥലത്തുമൊക്കെ താൻ ഒട്ടേറെത്തവണ മുടിയുടെ സ്റ്റൈൽ മറ്റിയിട്ടുണ്ട് എന്നാണ്. മറ്റുള്ളവരെപ്പോലെയാകാനാണ് ഈ മാറ്റങ്ങളെല്ലാം. അല്ലെങ്കിൽ അപമാനിക്കപ്പെടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നത് തന്നെയാണ് കാരണം എന്നും അവര്‍ പറയുന്നു.
വിവേചനത്തിന്‍റെ പേര് പറഞ്ഞ് അമേരിക്കയിലെ ഹെയർ ക്ലിനിക്കുകള്‍ എല്ലാം പണം വാരുന്നു. മുടിയുടെ രൂപമാറ്റമാണ് ഇവിടങ്ങളില്‍ പ്രധാനമായും നടക്കുന്നത്. ഇവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും കറുത്ത വർഗക്കാരായ സ്ത്രീകളാണ് എന്നതാണ് പ്രത്യേകത. ചുരുണ്ട തലമുടി സ്ട്രേയിറ്റാണ് പലരും ചെയ്യുന്നത്. അമേരിക്കയിൽ ഒരു കറുത്ത വർഗക്കാരി തന്‍റെ മുടിയുടെ സ്റ്റൈൽ മാറ്റാൻ 80 ശതമാനം സാധ്യതയുണ്ടെന്നാണ് പുതിയൊരു പഠനം പോലും പറയുന്നത്. എന്‍റെ മുടി എന്‍റെ സ്വന്തമെന്നും അതെനിക്ക് ഇഷ്ടം പെലെ വളർത്താമെന്നും സംരക്ഷിക്കാമെന്നുമുള്ള അവകാശം എന്നാണോ ലഭിക്കുന്നത് ആ കാലത്തിനുവേണ്ടിയാണ് ഇപ്പോഴത്തെ നിയമനിർമാണം.
സ്വാഭവികമായ മുടി ഒരാളുടെ വ്യക്തിത്വത്തിന്‍റെ കൂടി ഭാഗൃമാണ്. എന്നാല്‍ കറുത്ത വർഗക്കാർക്ക് അതിനുള്ള അവകാശമില്ലെന്നതാണ് വ്യാപക പ്രതിഷേധത്തിന് കാരണം. പ്രശസ്തമായ ഒരു റിയാലിറ്റി ഷോയുടെ വിധികർത്താവ് സ്ഥാനത്ത് നിന്ന് അടുത്തിടെ നടി ഗബ്രിയേല യൂണിയൻ പിൻമാറാനുള്ള കാരണവും തലമുടിയാണ്. ഗബ്രിയേലയുടെ മുടിയുടെ സ്റ്റൈൽ കറുത്തവർഗക്കാരുമായി സാമ്യമുള്ളതാണെന്നാണ് അധികൃതർ കാരണമായി പറഞ്ഞത്.