മാറില്‍ ഒളിക്യാമറ വച്ച് നിരത്തിലിറങ്ങിയ യുവതി; ലക്ഷ്യമിതായിരുന്നു...
തുടക്കത്തില്‍ കണ്ണാടിയില്‍ നോക്കി മാറില്‍ ഒളിക്യാമറ വയ്ക്കുന്ന യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് അവര്‍ തിരക്കുള്ള പൊതുനിരത്തിലേക്കിറങ്ങുന്നു. വഴിയാത്രക്കാരില്‍ എത്ര പേര്‍ യുവതിയുടെ മാറിലേക്ക് തുറിച്ചുനോക്കിയെന്നാണ് പിന്നീട് വീഡിയോ പരിശോധിക്കുന്നത്
മാറില്‍ ഒളിക്യാമറയുമായി തിരക്കുപിടിച്ച നിരത്തിലേക്ക് ഒരു യുവതി ഇറങ്ങിനടക്കുന്നു. എവിടെയായാലും സ്ത്രീകള്‍ നേരിടുന്ന ഒരു പ്രധാന ദുരനുഭവമാണ് തുറിച്ചുനോട്ടങ്ങള്‍. ഈ തുറിച്ചുനോട്ടങ്ങളെ പകര്‍ത്താനാകാം യുവതി ഒളിക്യാമറയുമായി നിരത്തിലിറങ്ങിയതെന്ന് ഒരുപക്ഷേ നിങ്ങളില്‍ ചിലരെങ്കിലും ധരിച്ചിരിക്കാം.
എന്നാല്‍ ഈ പരീക്ഷണത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. അത് വീഡിയോയുടെ ഒടുക്കം മാത്രമേ ഇവര്‍ വെളിപ്പെടുത്തുന്നുള്ളൂ. തുടക്കത്തില്‍ കണ്ണാടിയില്‍ നോക്കി മാറില്‍ ഒളിക്യാമറ വയ്ക്കുന്ന യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്.
തുടര്‍ന്ന് അവര്‍ തിരക്കുള്ള പൊതുനിരത്തിലേക്കിറങ്ങുന്നു. വഴിയാത്രക്കാരില്‍ എത്ര പേര്‍ യുവതിയുടെ മാറിലേക്ക് തുറിച്ചുനോക്കിയെന്നാണ് പിന്നീട് വീഡിയോ പരിശോധിക്കുന്നത്. ഇതില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.
എന്തായാലും അത്രയും തുറിച്ചുനോട്ടങ്ങള്‍ക്ക് ശേഷം തനിക്ക് നല്‍കാനുള്ള സന്ദേശം യുവതി നല്‍കുന്നു. സ്വന്തം മാറിടം പരിശോധിക്കാന്‍ മറന്നുപോകല്ലേയെന്ന് സ്ത്രീകളോടായി പറയുന്നതാണ് ഈ സന്ദേശം. സ്തനാര്‍ബുദത്തെക്കുറിച്ചാണ് ഇവര്‍ ഉദ്ദേശിക്കുന്നത് അപ്പോള്‍ മാത്രമാണ് വ്യക്തമാകുന്നത്.
അതായത്, രോഗം നേരത്തേ കണ്ടെത്താത്തത് മൂലം നിരവധി സ്ത്രീകളാണ് ഓരോ വര്‍ഷവും സ്തനാര്‍ബുദം മരണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. അപകടകരമായ ഈ അവസ്ഥയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ രീതിയില്‍ ബോധവത്കരണം നടത്തുക എന്നതായിരുന്നു ന്യൂയോര്‍ക്കുകാരിയായ വെറ്റ്‌നി സെലഗ് എന്ന യുവതിയുടെ ലക്ഷ്യം.
ഇരുപത്തിയൊമ്പതുകാരിയായ വെറ്റ്‌നി ഇതിനായാണ് മാറില്‍ ഒളിക്യാമറയെന്ന പരീക്ഷണത്തിന് തന്നെ മുതിര്‍ന്നത്. എന്തായാലും വ്യത്യസ്തതയാര്‍ന്ന ബോധവത്കരണ പരിപാടിയെ കയ്യടിച്ചാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. മുമ്പൊരിക്കലും ഇത്തരത്തിലൊന്നുമുള്ള ഒരു പരീക്ഷണത്തിനും താന്‍ മുതിര്‍ന്നിട്ടില്ലെന്നും ഇത് കണ്ട ശേഷം ഒരു സ്ത്രീയെങ്കിലും മാമോഗ്രാം ചെയ്യാന്‍ തയ്യാറായാല്‍ അത്രയും സന്തോഷമെന്നും വെറ്റ്‌നി പിന്നീട് പ്രതികരിച്ചു.
വീഡിയോ കാണാം...