ഒരു കോടി വരുമാനമുള്ള ഒരു 'ചെക്കനെ' വേണം; 'ചെറിയ ചെറിയ' ആഗ്രഹങ്ങളുള്ള യുവതി പങ്കാളിയെ തേടുന്നു! വൈറൽ പോസ്റ്റ്
തന്‍റെ പങ്കാളിയാകാൻ പോകുന്നയാളെ കുറിച്ച് യുവതിക്ക് പ്രത്യേക പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഈ പ്രതീക്ഷകളുടെ ലിസ്റ്റാണ് വൈറലായതിന് പിന്നിലെ കാരണം
വിവാഹം ഇന്ന് വലിയൊരു മാര്‍ക്കറ്റാണ്. വിവാഹം കഴിക്കാനുള്ള ആലോച ആരംഭിക്കുമ്പോള്‍ മുതല്‍ ആ മാര്‍ക്കറ്റ് ഉണരും. ആദ്യം തന്നെ ബ്രോക്കര്‍മാര്‍ ഇല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ തുടങ്ങുന്നു. വിവാഹം കഴിക്കുന്നതിന് മതം, ജാതി, കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, തൊഴിൽ എന്നിങ്ങനെ പല കാര്യങ്ങളിലും ആളുകള്‍ക്ക് നിര്‍ബന്ധമുണ്ട്. മുംബൈയിൽ നിന്നുള്ള 37 കാരിയായ യുവതി വരനെ തേടുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്‍റെ പങ്കാളിയാകാൻ പോകുന്നയാളെ കുറിച്ച് യുവതിക്ക് പ്രത്യേക പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഈ പ്രതീക്ഷകളുടെ ലിസ്റ്റാണ് വൈറലായതിന് പിന്നിലെ കാരണം. മുംബൈയിലാണ് യുവതി ജോലി ചെയ്യുന്നത്. ആ നഗരത്തില്‍ സ്വന്തമായി വീടുള്ള ജോലിയോ ബിസിനസോ ഉള്ള വരനെയാണ് യുവതി അന്വേഷിക്കുന്നത്. ഒരു വിദ്യാസമ്പന്ന കുടുംബം വേണം. കൂടാതെ ഒരു സർജനെയോ സിഎക്കാരനെയോ ആണ് യുവതി ഇഷ്ടപ്പെടുന്നത്.
പ്രതിവർഷം ഒരു കോടിയെങ്കിലും വരുമാനമുള്ള ആളെയാണ് താൻ ആഗ്രഹിക്കുന്നതെന്നും യുവതി പറയുന്നുണ്ട്. പ്രതിവര്‍ഷം യുവതിയുടെ വരുമാനം നാല് ലക്ഷമാണ്. ഏപ്രിൽ രണ്ട് യുവതിയുടെ ഈ ആവശ്യങ്ങള്‍ പറഞ്ഞുള്ള ഒരു ചാറ്റിന്‍റെ സ്ക്രീൻഷോട്ട് എക്സിൽ പോസ്റ്റ് ചെയ്യപ്പെടുന്നത്. അതിവേഗം തന്നെ ഇത് വൈറലാവുകയും ചെയ്തു. രസകരമായ കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഐടി കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1.7 ലക്ഷം പേർക്ക് മാത്രമാണ് ഒരു കോടിയിൽ കൂടുതൽ വരുമാനമുള്ളത്. അതിനാൽ 37 വയസിൽ യുവതി സ്വപ്ന വരനെ കണ്ടെത്താനുള്ള സാധ്യത 0.01 ശതമാനം മാത്രമാണ് എന്നാണ് ഒരാള്‍ കമന്‍റ് ചെയ്യുന്നത്. യുവതിക്ക് ധാരാളം കടബാധ്യതകളും മറ്റ് സാമ്പത്തിക ചെലവുകളുമുണ്ട്. അതിന് വേണ്ടിയാണ് വരനെ തേടുന്നത് എന്നാണ് മറ്റൊരാളുടെ കമന്‍റ്. യുവതിക്ക് ചെറിയ ചെറിയ ആഗ്രഹങ്ങളെ ഉള്ളുവെന്നും വേഗം തന്നെ അത് നടക്കുമെന്നുമാണ് വേറെയൊരാൾ കമന്‍റ് ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...