മാറിടം മറയ്ക്കാതെ മക്കൾക്ക് മുന്നിൽ നിന്നു; ഒടുവിൽ വളര്‍ത്തമ്മ വിചാരണക്കിടെ കുറ്റസമ്മതം നടത്തി
ക്രിമിനൽ കുറ്റം ചുമത്തപ്പെടാതിരിക്കാൻ വേണ്ടിയാണ് ടില്ലി കുറ്റം സമ്മതിച്ചതെന്നാണ് അഭിഭാഷകൻ പറയുന്നത്. യുവതി കുറ്റം നിഷേധിക്കുകയും എന്നാൽ കോടതി കുറ്റക്കാരിയെന്നു കണ്ടെത്തുകയും ചെയ്താൽ ലൈംഗിക കുറ്റവാളി എന്ന പദവിയായിരിക്കും യുവതിക്ക് ലഭിക്കുക.
വളർത്തുമക്കളുടെ മുമ്പിൽ യുവതി അർധനഗ്നയായി നിന്നു എന്ന കേസിൽ വഴിത്തിരിവ്. അമേരിക്കയിലെ വിചാരണക്കോടതിയിൽ 27കാരിയായ ടില്ലി ബുക്കാനന്‍ എന്ന യുവതിയാണ് കുറ്റം സമ്മതിച്ചത്. സ്വന്തം വീട്ടിൽ വച്ചാണ് യുവതി അർധനഗ്നയായി വളർത്തുമക്കളുടെ മുമ്പിൽ നിന്നത്. ഭർത്താവും പൂർണ വേഷത്തിലായിരുന്നില്ലെങ്കിലും അയാൾക്കെതിരെ കേസ് എടുത്തിരുന്നുമില്ല.
9 മുതല്‍ 13 വരെ പ്രായമുള്ള മൂന്നു കുട്ടികളെയാണ് ടില്ലിയും ഭര്‍ത്താവും വളര്‍ത്തുന്നത്. വീട്ടിലെ ഒരു മുറിയിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുയായിരുന്നു ദമ്പതികൾ. കുട്ടികളോടുള്ള അപമര്യാദയായ പെരുമാറ്റം എന്ന വകുപ്പിൽ പെടുത്തിയാണ് ടില്ലിയ്ക്കെതിരെ കുറ്റം ചുമത്തിയത്.
ജോലിക്കിടെ വസ്ത്രങ്ങളിൽ അഴുക്കുപറ്റാതിരിക്കാൻ വേണ്ടിയാണ് തങ്ങൾ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചതെന്നാണ് ദമ്പതികൾ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ കുട്ടികളുടെ യഥാര്‍ഥ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന് അരയ്ക്കു മുകളില്‍ വസ്ത്രം ധരിക്കാതെ കുട്ടികള്‍ക്കു മുമ്പില്‍ നില്‍ക്കാമെങ്കില്‍ തനിക്കും അതിനുള്ള അവകാശം ഉണ്ടെന്നായിരുന്നു യുവതിയുടെ വാദം.
മാറിടം മറയ്ക്കാതെ യുവതി നിന്നത് അശ്ലീല ദൃശ്യങ്ങളുടെ പരിധിയില്‍ വരുമെന്ന് അഭിഭാഷകൻ പറഞ്ഞു. ക്രിമിനൽ കുറ്റം ചുമത്തപ്പെടാതിരിക്കാൻ വേണ്ടിയാണ് യുവതി കുറ്റം സമ്മതിച്ചതെന്നാണ് അഭിഭാഷകൻ പറയുന്നത്. യുവതി കുറ്റം നിഷേധിക്കുകയും എന്നാൽ കോടതി കുറ്റക്കാരിയെന്നു കണ്ടെത്തുകയും ചെയ്താൽ ലൈംഗിക കുറ്റവാളി എന്ന പദവിയായിരിക്കും യുവതിക്കു ലഭിക്കുക.
ലൈംഗിക കുറ്റങ്ങളുടെ പേരിലുള്ള വിചാരണ നേരിടേണ്ടിവരികയും ചെയ്യും. ഇതൊഴിവാക്കാനാണ് യുവതി കുറ്റം സമ്മതിച്ചതെന്നാണ് റിപ്പോർട്ടുകൾ. യുവതി അർധനഗ്നയായി കാണപ്പെട്ടത് കുട്ടികളെ പിരഭ്രാന്തരാക്കിയെന്നു പറയുന്നത് തന്നെ തെറ്റാണ്. ഇനി ഭർത്താവിന്റെ മുമ്പിൽ അർധനഗ്നയായി നിൽക്കാനും യുവതിക്കു കോടതിയുടെ സമ്മതം വേണോയെന്നും പരിഹാസത്തോടെ അഭിഭാഷകൻ ചോദിക്കുന്നു.