കൊവിഡ് കാരണം വിവാഹസല്‍ക്കാരം മാറ്റിവച്ചു; യുവതി വാക്‌സിനെടുക്കാനെത്തിയത് വിവാഹ ഗൗണില്‍!
കഴിഞ്ഞ വര്‍ഷം വലിയ രീതിയില്‍ നടത്താന്‍ ഉദ്ദേശിച്ച സാറയുടെ വിവാഹം വളരെ ചെറിയ രീതിയില്‍ നടത്തുകയായിരുന്നു. ഇപ്പോഴിതാ സാറ കല്യാണ പാര്‍ട്ടിക്ക് ധരിക്കാന്‍ വാങ്ങിയ ഗൗണ്‍ അണിഞ്ഞ് വാക്‌സിന്‍ എടുക്കാന്‍ വന്നതാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
കൊറോണ വൈറസിന്‍റെ വരവോടെ ഏറ്റവും അധികം മാറ്റി വയ്ക്കാൻ നിർബന്ധിതമായ ഒരു കാര്യമാണ് വിവാഹം പോലുള്ള ആഘോഷങ്ങള്‍. എന്നാല്‍ കൊറോണ കാലം പെട്ടന്നവസാനിക്കില്ല എന്ന് വ്യക്തമായതോടെ മാറ്റിവച്ച പല വിവാഹങ്ങളും ഇന്ന് ലളിതമായി നടത്തുകയും ചെയ്യുന്നുണ്ട്. ചിലര്‍ ഓൺലൈന്‍ വഴിയും വിവാഹം നടത്തുന്നുണ്ട്. കൊറോണ കാലത്തെ വ്യത്യസ്തമായ ചില വിവാഹങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു.
അത്തരത്തില്‍ വിവാഹ പാര്‍ട്ടി മാറ്റിവയ്‌ക്കേണ്ടി വന്ന ഒരാളാണ് അമേരിക്കന്‍ സ്വദേശിയായ സാറാ സ്റ്റഡ്‌ലി. കഴിഞ്ഞ വര്‍ഷം വലിയ രീതിയില്‍ നടത്താന്‍ ഉദ്ദേശിച്ച സാറയുടെ വിവാഹം വളരെ ചെറിയ രീതിയില്‍ നടത്തുകയായിരുന്നു. ഇപ്പോഴിതാ സാറ കല്യാണ പാര്‍ട്ടിക്ക് ധരിക്കാന്‍ വാങ്ങിയ ഗൗണ്‍ അണിഞ്ഞ് വാക്‌സിന്‍ എടുക്കാന്‍ വന്നതാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് മെഡിക്കല്‍ സിസ്റ്റത്തിന്റെ ട്വിറ്റര്‍ പേജ് വഴിയാണ് ഈ വിവരം പുറത്ത് വിട്ടത്. സാറയുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചു. 2019 ലാണ് സ്റ്റഡ്‌ലിയും ബ്രിയാന്‍ ഹോര്‍ലറും പ്രണയത്തിലാവുന്നത്. ഒരു വര്‍ഷത്തിന് ശേഷം വലിയ രീതിയില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കൊറോണ വൈറസിന്‍റെ വരവോടെ വിവാഹം ചെറിയ രീതിയില്‍ നടത്തുകയും അനുബന്ധ ആഘോഷങ്ങള്‍ മാറ്റി വയ്ക്കുകയുമായിരുന്നു.
ഫെബ്രുവരിയില്‍ സമാന രീതിയില്‍ ഗൗണ്‍ അണിഞ്ഞ് വാക്‌സിന്‍ എടുക്കാന്‍ ഒരു യുവതി വന്നത് സാറയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അങ്ങനെയാണ് ഇത്തരത്തില്‍ ഗൗണ്‍ അണിഞ്ഞ് വാക്‌സിന്‍ എടുക്കാനായി സാറ തീരുമാനിച്ചത്.