കൊവിഡില്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലുമായി യുവതി
കൊവിഡ് ബാധിച്ച് അമ്മമാര്‍ മരിക്കുകയോ രോഗഭീഷണിമൂലം ഐസൊലോഷനില്‍ ആവുകയോ ചെയ്ത കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനാണ് രോണിത മുന്നോട്ടുവന്നത്.
കൊവിഡ് ബാധിച്ച് അമ്മ നഷ്ടമായ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സന്നദ്ധതയറിയിച്ച ഒരു യുവതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ അമ്മയാണ് അസാം സ്വദേശിയും മുംബൈയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലിചെയ്യുന്ന രോണിത കൃഷ്ണ ശര്‍മ.
കൊവിഡ് ബാധിച്ച് അമ്മമാര്‍ മരിക്കുകയോ രോഗഭീഷണിമൂലം ഐസൊലോഷനില്‍ ആവുകയോ ചെയ്ത കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനാണ് രോണിത മുന്നോട്ടുവന്നത്. രോണിത തന്റെ നാടായ ഗുവാഹത്തിയിലെ മറ്റ് മുലയൂട്ടുന്ന അമ്മമാരോടും തനിക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'ഗുവാഹത്തിയില്‍ ഏതെങ്കിലും നവജാതശിശുവിന് മുലപ്പാല്‍ വേണമെങ്കില്‍ എന്നെ അറിയിക്കൂ, ഞാന്‍ സഹായത്തിനുണ്ട്' - എന്നാണ് രോണിത ട്വീറ്റ് ചെയ്തത്. ട്വീറ്റ് വൈറലാവുകയും രോണിതയെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona