സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്തു; അവസാനം യുവതിയ്ക്ക് സംഭവിച്ചത്...

രണ്ട് പ്ലാസ്റ്റിക് സര്‍ജറികളും ഒരേ സമയം ഡോക്ടര്‍മാര്‍ നടത്തുകയായിരുന്നു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയ ഹാര്‍വി 18 ദിവസം കഴിഞ്ഞ് മരിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമാണ് ഹാർവി. ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലമാണ് മകൾ മരിച്ചിരിക്കുന്നതെന്ന് ഹാർവിയുടെ അമ്മ പറഞ്ഞു.

Woman dies 'after having tummy tuck and breast surgery at same time to save cash'

ലണ്ടൻ: സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്ത യുവതിയെ തേടി എത്തിയത് മരണം. 36കാരിയായ ലൂയിസ് ഹാര്‍വിയാണ് ദാരുണമായി മരണപ്പെട്ടത്. സ്തനങ്ങളുടെ വലുപ്പത്തിനും വയർ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്ന ലൂയിസ് സർജറി ചെയ്തതു. 

രണ്ട് പ്ലാസ്റ്റിക് സര്‍ജറികളും ഒരേ സമയം ഡോക്ടര്‍മാര്‍ നടത്തുകയായിരുന്നു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയ ഹാര്‍വി 18 ദിവസം കഴിഞ്ഞ് മരിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമാണ് ഹാർവി. ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലമാണ് മകൾ മരിച്ചിരിക്കുന്നതെന്ന് ഹാർവിയുടെ അമ്മ പറഞ്ഞു.

രക്തം കട്ടപിടിക്കാതിരിക്കാനായി രണ്ടാം ഡോസ് മരുന്ന് നൽക്കാതിരുന്നത് കാരണമാണ് തന്റെ മകൾ മരണപ്പെട്ടതെന്നും ഹാർവിയുടെ അമ്മ ലിൻഡ ഹാർവി പറയുന്നു. രക്തം കട്ട പിടിക്കുന്ന ശരീരമാണ് തങ്ങളുടെ കുടുംബക്കാർക്ക്. എന്നാൽ ഇക്കാര്യം അറിഞ്ഞിട്ടും ഡോക്ടർ ഹാർവിയ്ക്ക് മരുന്ന് നൽകിയില്ലെന്ന് അമ്മ ലിൻഡ ഹാർവി പറഞ്ഞു. 

രണ്ട് സർജറികളും ഒരേ സമയം ചെയ്താൽ പെെസ അധികം ആവില്ലെന്ന് ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞത് കൊണ്ടാണ് ഹാർവി ഇതിന് തയ്യാറായതെന്ന് അമ്മ ലിൻഡ പറയുന്നു. ജൂൺ 17നാണ് മൂന്ന് മണിക്കൂർ നേരം നീണ്ടുനിന്ന രണ്ട് ശസ്ത്രക്രിയകളും നടന്നത്. മരണകാരണം സംബന്ധിച്ച അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios