'വീട്ടിലിരിക്കുമ്പോള്‍ പുതിയ മേക്കപ്പ് ട്രിക്‌സ് പഠിക്കാം'; വീഡിയോയുമായി വിദ്യാ ബാലന്‍

ചെറിയ വ്യത്യാസങ്ങള്‍ കൊണ്ട് മാത്രം എങ്ങനെ 'ലുക്ക്' മാറ്റിമറിക്കാമെന്ന് കാണിച്ചുതരുന്നതാണ് വീഡിയോ. ഇന്ത്യന്‍ പരമ്പരാഗത വസ്ത്രത്തിനും മോഡേണ്‍ വസ്ത്രത്തിനുമൊപ്പം എങ്ങനെയാണ് 'ക്ലാസിക്' ആയി മേക്കപ്പ് ചെയ്യേണ്ടത് എന്നതിന്റെ സൂചനയും ഈ 'റീല്‍' വീഡിയോയിലൂടെ വിദ്യ നല്‍കുന്നു

vidya balan shares video of makeup tricks

ലോക്ഡൗണ്‍ കാലത്ത് മിക്ക സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. വീട്ടുജോലികളും പാചക പരീക്ഷണങ്ങളും ജിമ്മില്ലാത്ത വര്‍ക്കൗട്ടുകളുമെല്ലാമായിരുന്നു അധിക താരങ്ങളുടെയും പതിവ് വിശേഷങ്ങള്‍. 

ഇപ്പോഴിതാ ബോളിവുഡ് താരം വിദ്യാ ബാലന്‍, താന്‍ ലോക്ഡൗണ്‍ ദിവസങ്ങളില്‍ മേക്കപ്പ് പരീക്ഷണങ്ങളിലാണെന്നാണ് അവകാശപ്പെടുന്നത്. രസകരമായ ഒരു ചെറുവീഡിയോയും വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നു. 

ചെറിയ വ്യത്യാസങ്ങള്‍ കൊണ്ട് മാത്രം എങ്ങനെ 'ലുക്ക്' മാറ്റിമറിക്കാമെന്ന് കാണിച്ചുതരുന്നതാണ് വീഡിയോ. ഇന്ത്യന്‍ പരമ്പരാഗത വസ്ത്രത്തിനും മോഡേണ്‍ വസ്ത്രത്തിനുമൊപ്പം എങ്ങനെയാണ് 'ക്ലാസിക്' ആയി മേക്കപ്പ് ചെയ്യേണ്ടത് എന്നതിന്റെ സൂചനയും ഈ 'റീല്‍' വീഡിയോയിലൂടെ വിദ്യ നല്‍കുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)

 

മേക്കപ്പിനോട് താല്‍പര്യമുള്ള നിരവധി പേരാണ് വിദ്യയുടെ വീഡിയോയോട് പ്രതികരണമറിയിച്ചിരിക്കുന്നത്. മുമ്പ് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍ മാത്രമേ വിദ്യ ധരിക്കാറുള്ളൂ എന്ന, ചില ഫാഷന്‍ പ്രേമികളുടെ വിമര്‍ശനത്തിന് മറുപടിയായി ഒരേ നിലവാരത്തില്‍ പരമ്പരാഗത ഔട്ട്ഫിറ്റും മോഡേണ്‍ ഔട്ട്ഫിറ്റും ധരിച്ചെത്തിയ വീഡിയോയും വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)

 

വണ്ണം കൂടിയതിന്റെ പേരില്‍ പല തവണ സിനിമയ്ക്കകത്തും പുറത്തുനിന്നുമെല്ലാമായി 'ബോഡിഷെയിമിംഗ്' നേരിട്ടയാളാണ് താനെന്ന് വിദ്യ പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം ശരീരത്തിന്റെ സവിശേഷതയെ സ്‌നേഹിക്കാന്‍ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും 'ബോഡി പൊസിറ്റിവിറ്റി'യെ പറ്റിയുമെല്ലാം വിദ്യ അഭിമുഖങ്ങളിലൂടെയും ശക്തമായി സംസാരിക്കാറുണ്ട്.

Also Read:- 'കുളിയ്ക്കണോ? വേണ്ടയോ?'; ലോക്ഡൗണ്‍ 'സ്‌പെഷ്യല്‍' മേക്കപ്പില്ലാ ചിത്രവുമായി തമന്ന...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios