ധീരയായ സ്ത്രീ, ഈ ​ഗാനം എന്റെ കണ്ണുകളില്‍ ഈറനണിയിച്ചു‌; കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തെരുവില്‍ നിന്ന് പാടുന്ന അമ്മ

പെറുവിലെ തെരുവുകളിൽ ഈ അമ്മ എന്നും എത്താറുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വച്ച് ഈ അമ്മ രണ്ട് മണിക്കൂർ അതിമാനോഹരമായി പാട്ട് പാടും. വഴിയാത്രക്കാർ പലരും കുറെ നേരം കേട്ട് നിൽക്കും.

Venezuelan refugee mom sings on Peru streets while cradling her baby

സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ണീരണിയിക്കുന്ന ഒരു വീഡിയോയുണ്ട്. കുഞ്ഞിനെ താലോലിച്ച് തെരുവില്‍ നിന്ന് പാടുന്ന ഒരമ്മയുടെ വീഡിയോ. പെറുവിലെ തെരുവുകളില്‍ ഇവര്‍ ജീവിതം തേടുകയാണ്. ഈ അമ്മയുടെയും കുഞ്ഞിന്റെയും മുന്നിലൂടെ കടന്ന് പോകുന്ന ഓരോ വഴിയാത്രക്കാരും മുന്നില്‍ വച്ചിരിക്കുന്ന തൊപ്പിയിൽ നാണയങ്ങള്‍ ഇടുന്നുണ്ട്. 

 വെനസ്വേലയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പെറുവിലേക്ക് അഭയാര്‍ഥികളായെത്തിയ ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് ഇവര്‍. ഇതിൽ നിന്ന് കിട്ടുന്ന ചെറിയൊരു തുകയാണ് ഈ അമ്മയ്ക്കും കുഞ്ഞിനും ആശ്വാസമായുള്ളത്. 

പെറുവിലെ തെരുവുകളിൽ ഈ അമ്മ എന്നും എത്താറുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വച്ച് ഈ അമ്മ രണ്ട് മണിക്കൂർ അതിമാനോഹരമായി പാട്ട് പാടും. വഴിയാത്രക്കാർ പലരും കുറെ നേരം കേട്ട് നിൽക്കും. ശേഷം തൊപ്പിയിൽ നാണയങ്ങളിടും.

യുഎന്‍ റെഫ്യൂജി ഏജന്‍സിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സെപ്റ്റംബര്‍ മൂന്നിനാണ് ഇവരുടെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ചെറിയ സമയത്തിനുള്ളിൽ തന്നെ ഈ അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ധീരയായ സ്ത്രീ, ഈ ​ഗാനം എന്റെ കണ്ണുകളില്‍ ഈറനണിയിച്ചു‌,.  ഈ ദൃശ്യം ഹൃദയഭേദകമാണ്'.... ഈ വീഡിയോയ്ക്ക് താഴേ ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios