അങ്ങ് ഉയരെയും പെണ്‍ശക്തി; ചരിത്രത്തിൽ ഇടംനേടി ആദിവാസി യുവതി

ആദ്യമായി ഒരു ആദിവാസി യുവതി കൊമേഴ്‌സ്യല്‍ പൈലറ്റായി ചരിത്രമെഴുതി.  മാവോയിസ്റ്റ് ബാധിതരായ ഒഡീഷയിലെ  മല്‍കാംഗിരി ജില്ലയില്‍ നിന്ന് 27കാരി അനുപ്രിയ മധുമിത ലക്രയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

tribal becomes first woman pilot from Malkangiri district

ആദ്യമായി ഒരു ആദിവാസി യുവതി കൊമേഴ്‌സ്യല്‍ പൈലറ്റായി ചരിത്രമെഴുതി.  മാവോയിസ്റ്റ് ബാധിതരായ ഒഡീഷയിലെ  മല്‍കാംഗിരി ജില്ലയില്‍ നിന്ന് 27കാരി അനുപ്രിയ മധുമിത ലക്രയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോ പൈലറ്റായാണ് അനുപ്രിയ ചേര്‍ന്നത്. മല്‍കാംഗിരി ജില്ലയിലെ പോലിസ് കോണ്‍സ്റ്റബിള്‍ മരിനിയാസ് ലാര്‍കയുടെയും ജിമാജ് യാഷ്മിന്‍ ലാക്രയുടെയും മകളാണ് അനുപ്രിയ.

കുടുംബത്തിനു മാത്രമല്ല സംസ്ഥാനത്തിനും  അഭിമാനമാണ് അനുപ്രിയയുടെ നേട്ടമെന്ന് മാതാപിതാക്കള്‍ പറയുന്നു. പൈലറ്റ് പരിശീലനത്തിന് മകളെ അയയ്ക്കാന്‍ പലപ്പോഴും സാമ്പത്തികബുദ്ധിമുട്ട് നേരിട്ടതായി പിതാവ് പറഞ്ഞു. ലോണെടുത്തും ബന്ധുക്കളില്‍ നിന്ന് സഹായം സ്വീകരിച്ചുമായിരുന്നു അനുപ്രിയയെ പഠിപ്പിച്ചിരുന്നതെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.

അവള്‍ സ്വപ്‌നം കണ്ടത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകാന്‍ അനുപ്രിയ കാരണമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. പെണ്‍കുട്ടികളെ പിന്തുണയ്ക്കാന്‍ എല്ലാ മാതാപിതാക്കളോടും ആവശ്യപ്പെടുകയാണെന്നും ജിമാജ് യാഷ്മിന്‍ ലാക്ര പറഞ്ഞു.

മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുപ്രിയയെ അഭിനന്ദിച്ചു രംഗത്തെത്തി. ഏഴ് വര്‍ഷം മുന്‍പാണ് എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് അനുപക എവിയേഷന്‍ അക്കാദമിയില്‍ ചേര്‍ന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios