വയസ് 108, ഈ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യത്തിന് പിന്നിൽ ഒന്ന് മാത്രം...

സം​ഗീതമാണ് എന്റെ ലോകം. മനുഷ്യന്റെ ദേഷ്യവും സങ്കടും മാറ്റാനുള്ള കഴിവ് സം​ഗീതത്തിനുണ്ടെന്നാണ് ഈ മുത്തശ്ശി പറയുന്നത്. 80ാമത്തെ വയസിൽ ഒരു ദിവസം വാണ്ടയ്ക്ക് പെട്ടെന്ന് പിയാനോ വായിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഈ കെെകൾ കൊണ്ട് പിയാനോ വായിക്കാൻ പറ്റില്ലെന്ന് പോലും ഡോക്ടർമാർ വിധി എഴുതി. 

This is the secret behind the longevity of a 108-year-old pianist

സം​ഗീതമില്ലാത്ത ലോകത്തെ കുറിച്ച് 108 വയസുള്ള വാണ്ട സാർസ്ക്ക എന്ന വൃദ്ധയ്ക്ക് ചിന്തിക്കാൻ പോലും പറ്റില്ല. സം​ഗീതത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ഈ മുത്തശ്ശിയുടെ ആരോ​ഗ്യരഹസ്യവും അത് തന്നെ. വാണ്ട സാർസ്ക്ക വർഷങ്ങളായി പിയാനോ വായിച്ച് വരുന്നു. 

സം​ഗീതമാണ് എന്റെ ലോകം. മനുഷ്യന്റെ ദേഷ്യവും സങ്കടും മാറ്റാനുള്ള കഴിവ് സം​ഗീതത്തിനുണ്ടെന്നാണ് ഈ മുത്തശ്ശി പറയുന്നത്. 80ാമത്തെ വയസിൽ ഒരു ദിവസം വാണ്ടയ്ക്ക് പെട്ടെന്ന് പിയാനോ വായിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഈ കെെകൾ കൊണ്ട് പിയാനോ വായിക്കാൻ പറ്റില്ലെന്ന് പോലും ഡോക്ടർമാർ വിധി എഴുതി. 

എന്നാൽ, ഡോക്ടർമാരെ അതിശയിപ്പിച്ച വാണ്ട വീണ്ടും പിയാനോ വായിച്ച് തുടങ്ങി. ഡോക്ടർമാർ അങ്ങനെ പറഞ്ഞെങ്കിലും ഉറപ്പുണ്ടായിരുന്നുവെന്നും ആത്മവിശ്വാസം കെെവിട്ടില്ലെന്നും ഈ മുത്തശ്ശി പറയുന്നു. ഇത്രയും നാൾ ജീവിച്ചതിന് കാരണം സം​ഗീതമാണെന്നും വാണ്ട പറഞ്ഞു. 

സം​ഗീതത്തോടുള്ള പ്രണയം ചെറുപ്പത്തിലെ തുടങ്ങിയതാണെന്നും അവർ പറയുന്നു. 1944ൽ അച്ഛനാണ് ആദ്യമായി പിയാനോ വാങ്ങി തന്നതെന്നും അന്ന് മുതൽ പിയാനയോടുള്ള സ്നേഹം കൂടുകയാണ് ചെയ്തതെന്നും വാണ്ട പറയുന്നു. അച്ഛൻ വാങ്ങി തന്ന പിയാനോ ഏറ്റവും വിലപ്പെട്ട സ്വത്താണെന്നും അവർ പറയുന്നു. കിട്ടുന്ന സമയമെല്ലാം പാട്ട് കേൾക്കും.

മകൾക്കൊപ്പമാണ് നിൽക്കുന്നതെന്നും ചെറുമക്കൾക്ക് കിട്ടുന്ന സമയങ്ങളിൽ പിയാനോ പഠിപ്പിച്ച് കൊടുക്കാറുണ്ടെന്നും ഈ മുത്തശ്ശി പറയുന്നു.പോളണ്ടിലെ ഏറ്റവും പ്രായം കൂടിയ പിയാനിസ്റ്റാണ് വാണ്ട സാർസ്ക്ക.

Latest Videos
Follow Us:
Download App:
  • android
  • ios