ഗർഭകാലത്ത് വേദന സംഹാരി കഴിക്കാമോ?

ഗർഭിണി ആയിരിക്കവേ പാരസെറ്റാമോൾ കഴിച്ച സ്ത്രീകളുടെ പെൺമക്കളിൽ ആർത്തവ ലക്ഷണങ്ങൾ, സ്തനങ്ങളിലെ മാറ്റം, മുഖക്കുരു, രോമവളർച്ച എന്നിവ സാധാരണത്തേക്കാൾ മൂന്ന് മാസം മുമ്പ് സംഭവിക്കാമെന്ന് പഠനത്തിൽ പറയുന്നു

Taking pain meds during pregnancy

ഗർഭകാലത്ത് വേദന സംഹാരി കഴിക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന പെൺകുട്ടികളിൽ യൗവനാരംഭം നേരത്തെയാകുമെന്ന് പഠനം. ​ഗർഭകാലത്ത് വേദന സംഹാരി കഴിച്ചാൽ കുഞ്ഞിന്റെ വളർച്ചക്കും അത് കൂടുതൽ ദോഷം ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. ​ഗർഭിണി ആയിരിക്കവേ പാരസെറ്റാമോൾ കഴിച്ച സ്ത്രീകളുടെ പെൺമക്കളിൽ ആർത്തവ ലക്ഷണങ്ങൾ, സ്തനങ്ങളിലെ മാറ്റം, മുഖക്കുരു, രോമവളർച്ച എന്നിവ സാധാരണത്തേക്കാൾ മൂന്ന് മാസം മുമ്പ് സംഭവിക്കാമെന്ന് പഠനത്തിൽ പറയുന്നു.

ഡെൻമാർക്കിലെ ആറസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. അമേരിക്കൻ ജേർണൽ ഒാഫ് എപ്പിഡിമിയോളജിയിൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗർഭിണിയായി പന്ത്രണ്ട് ആഴ്ച്ചയിലധികം പാരസെറ്റാമോൾ കഴിക്കുന്നവരുടെ മക്കളിൽ ഇത് അല്പം കൂടി നേരത്തെയാകാമെന്നും പഠനത്തിൽ പറയുന്നു.

ഒന്നരയോ മൂന്നോ മാസം മുമ്പ് ആർത്തവം സംഭവിക്കുന്നത് അത്ര പ്രാധാന്യമില്ലെങ്കിലും പാരസെറ്റാമോൾ ഉപയോഗവും ഇതിനെ ബാധിക്കുന്നുവെന്നത് ശ്രദ്ധയിലെടുക്കേണ്ട കാര്യമാണെന്ന് ​ഗവേഷകയായ ആന്ദ്രസ് ഏണസറ്റ് പറയുന്നു. ഒരു ലക്ഷത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. നേരത്തെ യൗവനം ആരംഭിക്കുന്നത്  പിന്നീട് അമിതവണ്ണം, ഡയബറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ,  സ്തനാർബുദം തുടങ്ങിയ ​ഗുരുതര രോ​ഗങ്ങൾ ഉണ്ടാകാമെന്നും പഠനത്തിൽ പറയുന്നു.  
 

 

Latest Videos
Follow Us:
Download App:
  • android
  • ios