സ്ത്രീകളുടെ 'സെക്‌സ് ഡ്രീംസ്'; കാലമൊക്കെ മാറിയെന്ന് പഠനം...

സ്വപ്‌നങ്ങള്‍ നമ്മുടെ ഉപബോധ മനസിന്റെ കളികളാണെന്നാണ് പ്രശസ്ത മനശാസ്ത്രജ്ഞന്‍ സിഗ് മണ്ട് ഫ്രോയിഡ് പറഞ്ഞിട്ടുള്ളത്. അപ്പോള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് നാം കാണുന്ന വിചിത്രമായ സ്വപ്‌നങ്ങളും അങ്ങനെ തന്നെയായിരിക്കുമോ?
 

study claims that young women see more sex dreams now

ഉറക്കത്തില്‍ സ്വപ്‌നം കാണുന്ന പതിവ് എല്ലാവരിലും ഒരുപോലെയല്ല കാണപ്പെടുന്നത്. ഓരോരുത്തരിലും ഏറിയും കുറഞ്ഞുമെല്ലാമാണ് സ്വപ്‌നങ്ങളുടെ കണക്കുള്ളത്. സ്വപ്‌നങ്ങള്‍ നമ്മുടെ ഉപബോധ മനസിന്റെ കളികളാണെന്നാണ് പ്രശസ്ത മനശാസ്ത്രജ്ഞന്‍ സിഗ് മണ്ട് ഫ്രോയിഡ് പറഞ്ഞിട്ടുള്ളത്.

അപ്പോള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് നാം കാണുന്ന വിചിത്രമായ സ്വപ്‌നങ്ങളും അങ്ങനെ തന്നെയായിരിക്കുമോ? എന്തായാലും 'സെക്‌സ് ഡ്രീംസ്'നെക്കുറിച്ച് നടന്ന പുതിയൊരു പഠനത്തെക്കുറിച്ചാണ് ഇനി പറയുന്നത്. 

അടുത്ത കാലങ്ങളിലായി സ്ത്രീകള്‍ 'സെക്‌സ് ഡ്രീംസ്' കാണുന്നത് വളരെയധികം വര്‍ധിച്ചിട്ടുണ്ട് എന്നാണ് ഈ പഠനത്തിന്റെ ഒരു കണ്ടെത്തല്‍. 'സൈക്കോളജി ആന്റ് സെക്ഷ്വാലിറ്റി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

ഇതിന് മുമ്പ് ഈ വിഷയത്തില്‍ നടന്നിട്ടുള്ള പഠനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്ത്രീകളുടെ പ്രതികരണങ്ങള്‍ ധാരാളമായി ലഭിച്ചുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരുപക്ഷേ സ്ത്രീകള്‍ക്കിടയില്‍ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടിലുണ്ടാകുന്ന ശുഭകരമായ മാറ്റമായിരിക്കാം ഈ തുറന്നുപറച്ചിലിന് പിന്നിലെന്നും മുമ്പൊന്നും ഇത്തരത്തില്‍ തുറന്നുപറയാനുള്ള മാനസികവും സാമൂഹികവുമായ സാഹചര്യങ്ങളുണ്ടായിരുന്നിരിക്കില്ലെന്നും പഠനത്തിന് നേതത്വം നല്‍കിയ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 

16 മുതല്‍ 92 വയസ് വരെയുള്ള സ്ത്രീകളുടെ പ്രതികരണമാണ് ഗവേഷകര്‍ പഠനത്തിനായി തേടിയത്. ഇതില്‍ 16 മുതല്‍ 30 വയസ് വരെയുള്ള സ്ത്രീകളാണത്രേ ഏറ്റവുമധികം 'സെക്‌സ് ഡ്രീംസ്' കാണുന്നത്. 

'ലൈംഗികതയുമായി ബന്ധപ്പെട്ട സ്വപ്‌നങ്ങള്‍ കാണുന്നത് മോശമായി ധരിക്കേണ്ട ആവശ്യമില്ല. പല പഠനങ്ങളും സൂചിപ്പിക്കുന്നത്, ഇത്തരത്തില്‍ സ്വപ്‌നം കാണുന്നത് പങ്കാളിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുമെന്നാണ്. മുമ്പ് പഠനങ്ങള്‍ നടന്നിട്ടുള്ള കാലങ്ങളിലും സ്ത്രീകള്‍ സെക്‌സ് സ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. പക്ഷേ അത് പറയാനുള്ള ധൈര്യം അവര്‍ക്കില്ലാതെ പോയതാകാം. അതുതന്നെയാകാം ഈ പുതിയ പഠനത്തിന്റെ കണ്ടെത്തല്‍ ഇങ്ങനെയാകാനുള്ള കാരണവും...'- സ്വപ്‌നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. ഡൈലന്‍ സെല്‍റ്റര്‍മാന്‍ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios