Sonam Kapoor: പേര് 'വായു'; മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് സോനം കപൂര്‍

'വായു കപൂർ അഹൂജ' എന്നാണ് കുഞ്ഞിന് പേര്. മകൻ ജനിച്ച് ഒരു മാസം പൂർത്തിയായ വേളയിലാണ് സോനം കപൂറും ആനന്ദ് അഹൂജയും പേരിടൽ ചടങ്ങ് നടത്തിയത്.

Sonam Kapoor And Anand Ahuja Share First Pic Of Son Reveal Name

ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. 'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
മുത്തച്ഛനായതിന്റെ സന്തോഷം അനില്‍ കപൂറും അറിയിച്ചിരുന്നു.

ഇപ്പോഴിതാ  മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് സോനം. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രം പങ്കുവച്ചത്. ആനന്ദ് അഹൂജയുടെ കയ്യില്‍ ഇരിക്കുകയാണ് കുഞ്ഞ്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിലാണ് മൂവരും.  ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മകന്‍റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികള്‍. 

 

'വായു കപൂർ അഹൂജ' എന്നാണ് കുഞ്ഞിന്‍റെ പേര്. മകൻ ജനിച്ച് ഒരു മാസം പൂർത്തിയായ വേളയിലാണ് സോനം കപൂറും ആനന്ദ് അഹൂജയും പേരിടൽ ചടങ്ങ് നടത്തിയത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചതിന് ശേഷം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസം ഇരുപതിനാണ് സോനം കപൂർ ആൺകുഞ്ഞിന് ജന്മം നൽകിയത്.

 

സഞ്ജയ് ലീല ബൻസാലിയുടെ 'സാവരിയാ' എന്ന ചിത്രത്തിലൂടെയാണ് സോനം കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. റൺബീർ കപൂർ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. റൺബീറിന്റേയും ആദ്യ ബോളിവുഡ് ചിത്രമായിരുന്നു  അത്. അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടായിരുന്നു സോനം കപൂർ. സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു താരം. 

 

Also Read: സോനം കപൂർ അമ്മയായി; ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്ന് ആനന്ദ് അഹൂജ; കുറിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios