മാസ്‌ക്കുകള്‍ വീട്ടിലുണ്ടാക്കാന്‍ മോദി; ചലഞ്ച് ഏറ്റെടുത്ത് സ്മൃതി ഇറാനി
കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. എല്ലാവരും മാസ്‌ക്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും അതുപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഈ നിര്‍ദേശം ഏറ്റെടുത്തിരിക്കുകയാണ് ബി.ജെ.പി. നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി.
പടി പടിയായി മാസ്‌ക് നിര്‍മിക്കുന്നതിന്റെ നാല് ഫോട്ടോകളാണ് സ്മൃതി ട്വിറ്ററില്‍ പങ്കുവെച്ചത്. 'വീട്ടിലിരുന്ന് തുന്നിയുണ്ടാക്കാന്‍ കഴിയുന്ന രണ്ടാമതും ഉപയോഗിക്കാന്‍ സാധികുന്ന മാസ്‌ക്കുകള്‍ ഉണ്ടാക്കാം' - സമൃതി കുറിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ N-95 എന്ന മാസ്‌കിന്റെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ജനങ്ങളോട് മാസ്‌ക്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടത്.