വരന്‍റെ വീട്ടിലേക്ക് കുതിരപ്പുറത്തേറി സഹോദരിമാര്‍, സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെന്ന് പിതാവ്

സാക്ഷി, സൃഷ്ടി എന്നീ സഹോദരിമാരാണ് ജനുവരി 22 ന് കുതിരപ്പുറത്ത് വരന്‍മാരുടെ വീട്ടിലെത്തിയത്. 
 

sisters ride horses to grooms home in their marriage

ഭോപ്പാല്‍: വരന്‍റെ വീട്ടിലേക്ക് കുതിരപ്പുറത്തേറി നവ വധുക്കളായ സഹോദരിമാര്‍. പാട്ടിദര്‍ സമുദായത്തില്‍ 400 വര്‍ഷം മുമ്പ് നിലനിന്നിരുന്ന ആചാരമാണ് സഹോദരിമാര്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. മധ്യപ്രദേശിലെ ഖണ്ട്വയിലാണ് സംഭവം. സാക്ഷി, സൃഷ്ടി എന്നീ സഹോദരിമാരാണ് ജനുവരി 22 ന് കുതിരപ്പുറത്ത് വരന്‍മാരുടെ വീട്ടിലെത്തിയത്. 

ഇത്തരമൊരു സമുദായത്തില്‍ ജനിച്ചതില്‍ സന്തോഷമുണ്ട്. അതുകൊണ്ടാണല്ലോ 'ഭരാത്ത്' പാലിക്കാനായതെന്ന് സ‍ൃഷ്ടി പ്രതികരിച്ചു. ഈ ആചാരം മറ്റ് സമുദായത്തിലുള്ളവരും പിന്തുടരണമെന്ന് പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു. 

''ഇത് 400 മുതല്‍ 500 വര്‍ഷം വരെ പഴക്കമുള്ള ആചാരമാണ്. സര്‍ക്കാരിന്‍റെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന സന്ദേശമാണ് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ രാജ്യത്തെ പെണ്‍മക്കള്‍ തുല്യരായി കണക്കാക്കപ്പെടണം. '' പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios