വിവാഹിതയാകാന്‍ തയ്യാറെടുക്കുകയാണോ? ചെയ്യാം ഈ ഏഴ് കാര്യങ്ങള്‍...
സ്വന്തം വിവാഹദിവസം സുന്ദരിയായി, ആകര്‍ഷകമായ മുഖത്തോടും എടുപ്പോടും നില്‍ക്കണമെന്നാണ് ഓരോ പെണ്‍കുട്ടിയും ആഗ്രഹിക്കുന്നത്. അതിനാല്‍ത്തന്നെ, ചര്‍മ്മത്തിന്റെ തിളക്കവും നനവും ആരോഗ്യവും നിലനിര്‍ത്താന്‍ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്
വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നവര്‍ എപ്പോഴും കടുത്ത 'ടെന്‍ഷന്‍' അനുഭവിക്കുന്നതായി തോന്നിയിട്ടുണ്ടോ? പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതിന്റെ അപരിചിതത്വം മുതല്‍ വിവാഹദിവസം ഫോട്ടോ എടുക്കാന്‍ ആരെ വിളിക്കണം എന്നത് വരെയുള്ള കാര്യങ്ങളെല്ലാം ഓര്‍ത്തായിരിക്കും ഈ 'ടെന്‍ഷന്‍' അതായത്, ഏറ്റവും പ്രാധാന്യമുള്ള വിഷയം മുതല്‍ അത്ര പ്രാധാന്യമില്ലാത്ത വിഷയം വരെ ഓര്‍ത്ത് ആശങ്കപ്പെടുന്ന അവസ്ഥ.
എന്തായാലും ഇത്തരത്തില്‍ കണക്കില്ലാതെ ടെന്‍ഷനാകുന്നത് ശരീരത്തെ ചെറുതല്ലാത്ത രീതിയില്‍ ബാധിച്ചേക്കാം. അപ്പോള്‍ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസത്തില്‍, മങ്ങിയ മുഖവും തളര്‍ന്ന ശരീരവുമായി നില്‍ക്കേണ്ടി വരുമെന്നാണോ!
എന്തായാലും സ്ത്രീകളെ സംബന്ധിച്ച് ഇത് സങ്കല്‍പിക്കാവുന്നതല്ല. സ്വന്തം വിവാഹദിവസം സുന്ദരിയായി, ആകര്‍ഷകമായ മുഖത്തോടും എടുപ്പോടും നില്‍ക്കണമെന്നാണ് ഓരോ പെണ്‍കുട്ടിയും ആഗ്രഹിക്കുന്നത്. അതിനാല്‍ത്തന്നെ, ചര്‍മ്മത്തിന്റെ തിളക്കവും നനവും ആരോഗ്യവും നിലനിര്‍ത്താന്‍ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന് ഭക്ഷണത്തില്‍ തന്നെ ചില കാര്യങ്ങള്‍ കരുതണം.
ചിലത് ഒഴിവാക്കുകയും ചിലത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തുകയും ചെയ്യാം. കൃത്രിമമധുരം ധാരാളമായി അടങ്ങിയ ഭക്ഷണം, ഫ്രൈഡ് ഫുഡ്, ശീതളപാനീയങ്ങള്‍ ഇങ്ങനെയുള്ളവയെല്ലാം ഒഴിവാക്കാം. അതുപോലെ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട അഞ്ച് തരം ഭക്ഷണങ്ങളുണ്ട്. അത് കൂടി പറയാം.
ധാരാളം പച്ചക്കറികള്‍ ഡയറ്റിലുള്‍പ്പെടുത്തുക. കഴിയുമെങ്കില്‍ പച്ചയ്ക്ക് തന്നെ കഴിക്കാന്‍ ശ്രമിക്കുക. ക്യാരറ്റ്, കുക്കുംബര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. അതുപോലെ ബീറ്റ്‌റൂട്ട് ജ്യൂസ് പോലുള്ള ജ്യൂസുകളും വളരെ നല്ലതാണ്. രണ്ടാമതായി ഡയറ്റിലുള്‍പ്പെടുത്തേണ്ടത് പഴങ്ങളാണ്. ദിവസവും ഏതെങ്കിലും രണ്ട് തരം പഴങ്ങള്‍ കഴിക്കുക.
മൂന്നാമതായി പറയാനുള്ളത് ദിവസവും ഒരു മുട്ട വച്ച് കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്റെ ഉത്തമ ശ്രോതസാണ് മുട്ട. ഇത് ചര്‍മ്മത്തിനും മുടിക്കും നഖങ്ങള്‍ക്കുമെല്ലാം തിളക്കം നല്‍കാനും ഒപ്പം തന്നെ ബലം നല്‍കാനും സഹായകമാണ്. നാലാമതായി, നിങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടത് നട്ട്‌സ് ആണ്. ബദാം, പിസ്ത, കശുവണ്ടി, വാള്‍നട്ട്‌സ് എല്ലാം ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. ഇവയെല്ലാം തന്നെ മുഖം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കി നിര്‍ത്താന്‍ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ്.
ഇനി രണ്ട് കാര്യങ്ങള്‍ കൂടി വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം. അതുപോലെ അവനവന്റെ ആരോഗ്യത്തിന് അനുസരിച്ചുള്ള എന്തെങ്കിലും വ്യായാമം എല്ലാ ദിവസവും ചെയ്യുക. ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനായാല്‍ തന്നെ മുഖകാന്തിയുടെ കാര്യത്തിലും ഊര്‍ജ്ജസ്വലതയുടെ കാര്യത്തിലും നിങ്ങള്‍ക്ക് 'ടെന്‍ഷന്‍' അടിക്കേണ്ട സാഹചര്യമുണ്ടാകില്ല. വളരെ സന്തോഷത്തോടും ആത്മവിശ്വാസത്തോടും കൂടി വിവാഹദിവസത്തെ വരവേല്‍ക്കാനുള്ള ഒരു തയ്യാറെടുപ്പായി ഇതിനെ കണ്ടാല്‍ മതിയാകും.