'കറുത്തവരെ കുഞ്ഞിന് ഇഷ്ടമല്ലെന്ന് ആ അമ്മ പറഞ്ഞു' ; ദുരനുഭവം പങ്കുവെച്ച് സയനോര

നിരവധി ആരാധകരുളള മലയാളത്തിന്‍റെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. എപ്പോഴും പോസീറ്റിവായിരിക്കാന്‍ ഇഷ്ടപ്പെടുന്ന സയനോര ഇപ്പോഴിതാ ആദ്യമായി തനിക്ക് അനുഭവിക്കേണ്ടി വന്നയൊരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയുണ്ടായി. 

sayanora open up about her bad experience

താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെയ്ക്കണമെങ്കില്‍ പോലും പല കാര്യങ്ങള്‍ സൂക്ഷിണമെന്ന അവസ്ഥയാണിപ്പോള്‍. അല്ലെങ്കില്‍ ഉടന്‍ തന്നെ ചോദ്യങ്ങളെത്തും. തടിച്ചോ, മെലിഞ്ഞോ, വയസ്സായോ എന്ന് തുടങ്ങി പല രീതികളിലായി 'ബോഡിഷെയിമിംഗ്' ആണ്. ബോഡിഷെയിമിംഗ് എന്ന വാക്ക് പോലും അടുത്തിടയായി വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.  അത്തരമൊരു അനുഭവമാണ് ഇവിടെ ഗായിക സയനോര പങ്കുവെയ്ക്കുന്നത്. 

നിരവധി ആരാധകരുളള മലയാളത്തിന്‍റെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. ധാരാളം ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സയനോര സ്റ്റേജ് പരിപാടികളില്‍ കാണികളെ  പെട്ടെന്ന് കൈയിലെടുക്കുന്നയാളാണ്. എപ്പോഴും പോസീറ്റിവായിരിക്കാന്‍ ഇഷ്ടപ്പെടുന്ന സയനോര ഇപ്പോഴിതാ ആദ്യമായി തനിക്ക് അനുഭവിക്കേണ്ടി വന്നയൊരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയുണ്ടായി. 

മലയാളികള്‍ തീര്‍ച്ചയായും ഈ സംഭവം അറിഞ്ഞിരിക്കണം എന്നതിനാലാണ് ഇക്കാര്യം പറയുന്നതെന്നും ഒരു സ്വകാര്യ ചാനലിന്‍റെ അഭിമുഖത്തിനിടെ സയനോര പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സയനോര അവിടെ അമ്മയോടൊപ്പം ഒരു  കുഞ്ഞുവാവയെ കണ്ടു. കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയതും കുഞ്ഞ് കരയാന്‍ തുടങ്ങി. കുഞ്ഞ് കരയുന്നതിന്‍റെ കാരണം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞത് സയനോരയെ വല്ലാതെ തളര്‍ത്തി.

'എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ല' - ഇതായിരുന്നു ആ അമ്മയുടെ മറുപടി. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്ന് അറിയാതെ താന്‍ നിന്നുപോയെന്നും സയനോര പറയുന്നു. ഒരിക്കലും ഒരാളോടും പറയാന്‍ പാടില്ലാത്ത ഒരു കാര്യമാണ് അവര്‍ പറഞ്ഞത്.  ജീവിതത്തില്‍ ഒരിക്കലും ഈ അനുഭവം മറക്കാനാകില്ലെന്നും താരം പറയുന്നു. 

കുട്ടിക്കാലം മുതല്‍ നിറത്തിന്‍റെ പേരില്‍  ഒരുപാട് വേദനകള്‍ ഞാന്‍ സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ നിലയില്‍ ആയിട്ടുപോലും ഒരുപാട് കാര്യങ്ങള്‍ ഇങ്ങനെ എനിക്ക് കേള്‍ക്കെണ്ടിവരുന്നു. എനിക്കൊരു  കുഞ്ഞു പിറന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞ് ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞ് ആരെപോലെയാണ് കാണാന്‍ എന്നാണ്. തന്‍റെ ജീവിതത്തിലുണ്ടായ ഈ അനുഭവങ്ങള്‍ ഒരിക്കലും തന്‍റെ കുട്ടികള്‍ക്ക് ഉണ്ടാവരുത് എന്നാണ് ആഗ്രഹമെന്നും സയനോര പറയുന്നു. 

 


 

 
 
 
 
 
 
 
 
 
 
 
 
 

മുൻപ്, കണ്ണൂരു വന്ന് ബസ്സിൽ മടങ്ങിയ ദക്ഷിണകേരളത്തിലെ ഒരു പ്രശസ്ത എഴുത്തുകാരൻ ബസ്സിൽ നിന്നിറങ്ങുന്ന വയസ്സായ അമ്മയോട് പുറത്തെത്തിയ മകൻ വിളിച്ചു പറയുന്നത് കേട്ട് കൺമിഴിച്ചു ! ”ബേങ്കി ബേങ്കി ബൂം ..” ഇതെന്തു ഭാഷ ???? പിന്നീട് മനസ്സിലായി. -വേഗം ഇറങ്ങ്,അല്ലെങ്കിൽ വീഴും - [ബേം - വേഗം ,കീ- ഇറങ്ങൂ ,ബൂം - വീഴും ] അതായത് വേഗം ഇറങ്ങൂ ഇല്ലെങ്കിൽ വീഴും (ബേം കി ബേം കി ബൂം 😎) ആരെങ്കിലും വീഴും മുൻപ് നിർദ്ദേശം കൊടുക്കാൻ കണ്ണൂർ ഭാഷയിൽ ആരെങ്കിലും ഇത് പറഞ്ഞെങ്കിൽ ഇങ്ങള് ഞെട്ടണ്ട! അപ്പൊ ബേംകി ബൂം ഫുൾ ആയിട്ട് കാണണെങ്കിൽ കപ്പ ടീവി രാത്രി 9 നു കാണാൻ മറക്കല്ലേ !! നമ്മളെ സ്വന്തം ബാൻഡ് Dinchik Nation!!! With my very own @varkeysmusic @rithuvysakh @ajay__varghese #dinchiknation #musicmojo #newbandalert #electropopband #keralabands #bandsofkerala @sumeshlal #kappatv @mbikappatv

A post shared by Sayanora Philip (@sayanoraphilip) on Aug 2, 2019 at 11:34pm PDT

Latest Videos
Follow Us:
Download App:
  • android
  • ios