പ്രസവത്തോടെ തടി കൂടി; നാല് മാസത്തിനകം 26 കിലോ കുറച്ച് സാനിയ മിര്‍സ

ഗര്‍ഭകാലത്ത് 23 കിലോ വര്‍ധിച്ചതിനെ തുടര്‍ന്ന് സാനിയ കാഴ്ചയ്ക്ക് തന്നെ മറ്റൊരാളായി മാറിയിരുന്നു. എന്നാല്‍ പ്രസവത്തോടെ ഇത് കുറയ്ക്കാന്‍ തന്നെ താരം തീരുമാനിക്കുകയായിരുന്നു

sania mirza shares her fitness secret after delivery

ഗര്‍ഭകാലത്തോടും പ്രസവത്തോടുമനുബന്ധിച്ച് ഉണ്ടായ അമിതവണ്ണം കുറച്ചതിനെ കുറിച്ച് ആദ്യമായി തുറന്ന് സംസാരിച്ച് ടെന്നീസ് താരം സാനിയ മിര്‍സ. കഴിഞ്ഞ ഒക്ടോബറിലാണ് സാനിയ- ഷുഐബ് ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നത്. 

ഗര്‍ഭകാലത്ത് 23 കിലോ വര്‍ധിച്ചതിനെ തുടര്‍ന്ന് സാനിയ കാഴ്ചയ്ക്ക് തന്നെ മറ്റൊരാളായി മാറിയിരുന്നു. എന്നാല്‍ പ്രസവത്തോടെ ഇത് കുറയ്ക്കാന്‍ തന്നെ താരം തീരുമാനിക്കുകയായിരുന്നു. 

അങ്ങനെ കഠിനമായ വര്‍ക്കൗട്ടിലൂടെ സാനിയ നാല് മാസത്തിനകം 26 കിലോ കുറച്ചു. പ്രസവശേഷമുണ്ടാകുന്ന വണ്ണം കുറയ്ക്കാന്‍ വലിയ പാടാണെന്നാണ് പൊതുവേയുള്ള വയ്പ്. എന്നാല്‍ അങ്ങനെയൊന്നും ചിന്തിക്കേണ്ടതില്ലെന്നാണ് സാനിയ പറയുന്നത്. 

'ഒരുപാട് സ്ത്രീകള്‍ എന്നോട് ചോദിക്കുന്നുണ്ട്. എങ്ങനെയാണ് ഞാന്‍ വണ്ണം കുറച്ചതെന്ന്. ധാരാളം വര്‍ക്കൗട്ട് ചെയ്തു. സ്വയം ഒരു സമര്‍പ്പണബോധത്തോടും ആത്മാര്‍ത്ഥതയോടും കൂടി നിന്നു. ജീവിതത്തിന് ആകെയും ചിട്ട വരുത്തി. നോക്കൂ, നിങ്ങള്‍ ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ നിങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കൂ, ഈ മാറ്റം നിങ്ങളിലും കാണാനാകും. എനിക്കിത് സാധിക്കുമെങ്കില്‍ അത് നിങ്ങള്‍ക്കും സാധിക്കും എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. വര്‍ക്കൗട്ട് ശരീരത്തെ മാത്രമല്ല മനസിനേയും വളരെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അതുകൂടി നിങ്ങള്‍ ഓര്‍മ്മിക്കുക..' ഇന്‍സ്റ്റഗ്രാമില്‍ സാനിയ കുറിച്ചു. 

പ്രസവം കഴിഞ്ഞ് രണ്ട് മാസത്തിനിപ്പുറം ചെയ്ത വര്‍ക്കൗട്ടുകളുടെ ഒരു വീഡിയോ കൂടി ഇന്‍സ്റ്റഗ്രാമിലൂടെ സാനിയ പങ്കുവച്ചിട്ടുണ്ട്. 

സുഖപ്രസവമാണെങ്കില്‍ അത് കഴിഞ്ഞ് അധികം വൈകാതെ തന്നെ സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാവുന്നതാണ്. എന്നാല്‍ സിസേറിയനാണെങ്കില്‍ എപ്പോള്‍ മുതല്‍ വ്യായാമം ചെയ്യാമെന്ന് ഡോക്ടറോട് ചോദിച്ച ശേഷം മാത്രമേ ചെയ്യാവൂ. സുഖപ്രസവമാണെങ്കില്‍ കൂടി ഡയറ്റിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും എപ്പോഴും വിദഗ്ധരുടെ ഒരു നിര്‍ദേശം കൂടി എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഗര്‍ഭകാലത്തോ, പ്രസവത്തിന് ശേഷമോ ഉണ്ടാകുന്ന വണ്ണം പിന്നീട് പോകില്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്ന് തന്നെയാണ് ഫിറ്റ്‌നെസ് പരിശീലകരും അഭിപ്രായപ്പെടുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

We had documented little ‘tid bits from my post pregnancy journey back to being and feeling healthy and fit again .. I’ve been asked bout my ‘weight loss’ journey sooo many times .. how? When? Which? Where ? So I’ll try to post some of it here everyday or every few days .. I put on 23 kilos when I was pregnant and have managed to lose 26 in span of 4 months or so .. with a lot of hard work ,discipline and dedication .. I read msgs from women allll the time as to how they find it so difficult to come back to ‘normalcy’ after child birth and don’t take care of themselves or don’t find the motivation or inspiration .. Ladies, I just wanna say ... if I can do it then anyone else can too .. believe me that one hour or 2 hours a day to yourself will do wonders to you physically but sooo much mentally as well .. ❤️ remember - #Mummahustles 🙃 Ps- this is me after losing a bit of weight already after Izhaan was born .. roughly 2 and a half half months after I delivered ..

A post shared by Sania Mirza (@mirzasaniar) on Sep 24, 2019 at 1:23am PDT

Latest Videos
Follow Us:
Download App:
  • android
  • ios