'ഒരുനാൾ ഇരുട്ടുമാറി വെളിച്ചംവരും...'; പ്രിയപ്പെട്ടവള്‍ അനുഭവിച്ച വേദനകളെ കുറിച്ചൊരു കുറിപ്പ്
ക്യാൻസർ വില്ലനായി എത്തിയിട്ടും പ്രണയിച്ച പെണ്ണിനെ കൈവിടാതെ നെഞ്ചോട് ചേര്‍ത്ത സച്ചിന്‍ എന്ന യുവാവിനെ പലര്‍ക്കും പരിചയമുണ്ടാകും. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായതും അത് വാര്‍ത്തകളില്‍ ഇടംനേടിയതും.
ക്യാൻസറിന് പറ്റിയ മരുന്ന് പ്രണയമാണെന്ന് തെളിയിച്ച ദമ്പതികളാണ് മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും. ക്യാൻസർ വില്ലനായി എത്തിയിട്ടും പ്രണയിച്ച പെണ്ണിനെ കൈവിടാതെ നെഞ്ചോട് ചേര്‍ത്ത സച്ചിന്‍ എന്ന യുവാവിനെ പലര്‍ക്കും പരിചയമുണ്ടാകും. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായതും അത് വാര്‍ത്തകളില്‍ ഇടംനേടിയതും.
തന്‍റെ പ്രിയപ്പെട്ടവള്‍ അനുഭവിച്ച വേദനകളെ കുറിച്ച് ഒരു പ്രമുഖ ഫേസ്‌ബുക്ക് ഗ്രുപ്പില്‍ സച്ചിന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
കുറിപ്പ് വായിക്കാം...
ജീവിതം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്... സങ്കടങ്ങൾ നമ്മളെ തേടിവരുബോൾ, ഒറ്റനിമിഷംകൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോൾ ചിലപ്പോൾ നമ്മളുടെയൊക്കെ മനസ് കൈവിട്ടുപോകുന്ന സമയമുണ്ട്, ഈ നശിച്ചജീവിതം എന്തിനെന്ന് നമ്മൾ നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട്... എന്നാൽ ആ നശിച്ച കാലം കഴിഞ്ഞാൽ സന്തോഷം നമ്മളെത്തേടിവരും, ഇരുട്ടുനിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വരും, തീർച്ച.
കഴിഞ്ഞ കാലങ്ങളിൽ അവൾ അനുഭവിച്ച സങ്കടങ്ങളും പ്രതിസന്ധികളും പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. വേദനകൾ കടിച്ചമർത്തി പരസ്പ്പരം സന്തോഷങ്ങൾ കണ്ടെത്തി.. പിന്നെ സങ്കടങ്ങൾ എല്ലാം മറക്കാൻവേണ്ടി പൊള്ളയായിട്ടുള്ള കുറെ സ്വപ്നങ്ങൾ കണ്ടു. അതിൽ ആനന്ദം കണ്ടു.. എന്തൊക്കെയോ, ആരിൽനിന്നും മറക്കാൻവേണ്ടി യാത്രകളേ അഭയം തേടി.. എന്നിട്ടും തീരാത്ത പല പല ചോദ്യങ്ങൾ അവളെ അലട്ടികൊണ്ടിരുന്നു.. ചിലപ്പോൾ എന്തെങ്കിലും ആവട്ടെ വരുന്നിടത്തുവെച്ചുകാണാം എന്നുപറഞ്ഞു ഒരു ദീർഘശ്വാസം എടുത്തുപിരിയും.
എന്നാൽ ദിവസങ്ങൾ കഴിയുംതോറും ജീവിക്കാനുള്ള ധൈര്യം അവളിൽ കൂടികൊണ്ടേയിരിക്കുന്നു.. വേദനകൾ ഇപ്പോൾ ശരീരത്തിൽ മാത്രമായി ഒതുങ്ങുന്നു, അല്ലങ്കിൽ ഒതുക്കുന്നു. ചുറ്റിനും നിറഞ്ഞുനിന്നിരുന്ന പ്രതിസന്ധികളെ തരണംചെയ്യാൻ പഠിച്ചിരിക്കുന്നു,
കുറ്റപ്പെടുത്തിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിലൂടെ ചെറുപുഞ്ചിരിയാൽ നടന്ന് നീങ്ങാൻ കഴിയുന്നു.. വേദനകളുടെ ലോകം മറന്ന് ജീവിതം ആസ്വദിച്ചുതുടങ്ങുന്ന അവളുടെ കൂടെ ഒരു തെരാളിയെപോലെ ഈ യുദ്ധഭൂമിയിൽ കൂടി ഞാനും നടന്നും, ഓടിയും, ചാടിയും നീങ്ങുന്നു. ഇതിൽപ്പരംആനന്ദം എനിക്ക് ഇനി എന്താണ്...
ജീവിതം ഇനിയും ഒരുപാട് തരണംചെയ്യാൻ ഉണ്ടെങ്കിലും ഇപ്പോൾ എത്തിനിൽക്കുന്ന ഈ അവസ്ഥയിൽ ഞങ്ങൾക്ക് അത്രമാത്രം സന്തുഷ്ട്ടാരാണ്.. ഇതുപോലെതന്നെ തളർന്നിരിക്കുന്ന, ഒറ്റപ്പെട്ടുനിൽക്കുന്ന ഒരുപാട് ആളുകൾ നമുക്കുചുറ്റും ഉണ്ട്. നിങ്ങളെ ജീവിതത്തിലും ഒരുനാൾ ഇരുട്ടുമാറി വെളിച്ചംവരും... അതിനായി കാത്തിരിക്കുക...
സച്ചിൻഭവ്യ
READ MORE: 'ക്യാൻസർ മൂലം എന്‍റെ അന്ത്യ നിമിഷങ്ങൾ അടുത്തു'; മകനെ അറിയിച്ച് അമ്മ; നൊമ്പരക്കുറിപ്പ് ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona