മുപ്പത് തവണ കത്തി കൊണ്ട് കുത്തി, കുടം കൊണ്ട് തലയ്ക്കടിച്ചു; ലൈംഗിക അടിമകളാക്കിയ അച്ഛനെ കൊന്ന മക്കള്‍ക്ക് 20 വര്‍ഷം തടവ്
ലൈംഗിക അടിമകളാക്കിയ അച്ഛനെ റഷ്യയില്‍ മൂന്ന് പെൺമക്കൾ ചേര്‍ന്ന് കൊന്ന വാര്‍ത്ത ആരും മറന്നിട്ടുണ്ടാകില്ല. 30 ഓളം തവണ കത്തി കൊണ്ട് കുത്തിയും കുടം കൊണ്ട് തലയ്ക്കടിച്ചുമാണ് ഇവര്‍ അയാളെ കൊന്നത്.
ലൈംഗിക അടിമകളാക്കിയ അച്ഛനെ റഷ്യയില്‍ മൂന്ന് പെൺമക്കൾ ചേര്‍ന്ന് കൊന്ന വാര്‍ത്ത ആരും മറന്നിട്ടുണ്ടാകില്ല. മോസ്കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുര്‍യാന്‍ (19), ആഞ്ജല ഖച്ചതുര്‍യാന്‍ (18), മരിയ ഖച്ചതുര്‍യാന്‍ (17) എന്നിവരാണ് അച്ഛനെ കൊന്ന കേസിൽ വിചാരണ നേരിടുന്നത്. 57 കാരനായ മിഖായേൽ ഖച്ചതുര്‍യാനാണ് 2018 ജൂലൈ 27 ന് കൊല്ലപ്പെട്ടത്.
വീട്ടിൽ പൂട്ടിയിട്ട് പെൺകുട്ടികളെ ഇയാൾ 2014 മുതൽ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. അമ്മയുമായി യാതൊരു ബന്ധവും പുലർത്തരുതെന്ന് ഇയാൾ പെൺകുട്ടികൾക്കു താക്കീത് നൽകിയിരുന്നു.
30 ഓളം തവണ കത്തി കൊണ്ട് കുത്തിയും കുടം കൊണ്ട് തലയ്ക്കടിച്ചുമാണ് മൂന്ന് പെണ്‍മക്കള്‍ അയാളെ കൊന്നത്. മരിച്ചെന്ന് ഉറപ്പായപ്പോൾ പൊലീസിൽ വിളിച്ച് അച്ഛനെ തങ്ങൾ കൊന്നുകളഞ്ഞുവെന്നു ശാന്തമായി പറഞ്ഞു. ഇപ്പോൾ അവർ നിയമനടപടി നേരിടുകയാണ്. 20 വർഷം തടവു ശിക്ഷയാവും ഇവിരെ കാത്തിരിക്കുന്നതെന്ന് അന്വേഷണ കമ്മിഷന്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയായെന്നും കരുതിക്കൂട്ടി കൊലപാതകം ചെയ്തുവെന്ന കുറ്റം സഹോദരമാര്‍ക്കെതിരെ ശിപാര്‍ശ ചെയ്തുവെന്നും അന്വേഷണ കമ്മിറ്റി അറിയിച്ചു. പെൺകുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്.
സംഭവം നടന്നത് ഇങ്ങനെ:
2018, ജൂലൈ 27 വൈകുനേരം: മിഖായിൽ ഖാചാതുറിയാൻ എന്ന 57 വയസ്സുകാരൻ തന്റെ മൂന്നുമക്കളെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി. ഫ്ലാറ്റ് അലങ്കോലമാക്കിയിട്ടതിന്, നന്നായി വൃത്തിയാക്കാതിരുന്നതിന് അവരെ കണക്കറ്റു ശാസിച്ചു, തുടർന്ന് ഓരോരുത്തരുടെയും മുഖത്തേക്ക് അയാൾ കുരുമുളക് സ്പ്രേ അടിച്ചു. നിലവിളിച്ചുകൊണ്ട് മുറിവിട്ടു പുറത്തേക്കോടി അവർ. സ്വന്തം മുറികളിൽ ചെന്നിരുന്നു കരഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാളുടെ കോപമടങ്ങി. അയാൾ കിടന്നുറക്കം പിടിച്ചു.
അച്ഛൻ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ആ മൂന്നു പെൺകുട്ടികളും തിരിച്ച് അതേ മുറിയിലേക്കുതന്നെ വന്നു. ഇത്തവണ, ഒറ്റയ്‌ക്കൊറ്റയ്ക്കല്ല..! മൂന്നുപേരും ഒന്നിച്ചാണ് വന്നത്. അവർ മൂന്നുപേരും കൂടി സ്വന്തം അച്ഛനെ കത്തിയും, ചുറ്റികയും, പെപ്പർ സ്പ്രേയും ഒക്കെ ഉപയോഗിച്ച് കൊന്നുകളഞ്ഞു. കത്തി കൊണ്ട് കഴുത്തിലും നെഞ്ചത്തും വയറ്റിലും മുറിവുണ്ടാക്കി.ചുറ്റികകൊണ്ട് അടിച്ചുപൊളിച്ചു. കണ്ണിൽ തന്നെ പെപ്പർ സ്പ്രേ കുപ്പി മുഴുവൻ അടിച്ചു തീർത്തു. കലിയടങ്ങും വരെ അവർ മിഖായിലിനെ ആക്രമിച്ചു. ഒടുവിൽ അയാൾ മരിച്ചപ്പോഴേക്കും അയാളുടെ ദേഹത്ത് കുത്തുകൊണ്ടതിന്റെ മുപ്പത് പാടുകളുണ്ടായിരുന്നു. തലക്ക് ചുറ്റിക കൊണ്ട് അടിയേറ്റതിന്റെ പത്തു മുറിവുകളും മിഖായിലിന്റെ ദേഹത്തുണ്ടായിരുന്നു.
മരിച്ചു എന്നുറപ്പിച്ച ശേഷം അവർ ടെലിഫോണെടുത്തുകറക്കി പോലീസിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു, " അച്ഛനെ ഞങ്ങൾ കൊന്നു.." പോലീസ് വന്നു. മൂന്നു സഹോദരിമാരെയും അറസ്റ്റുചെയ്തു. അന്വേഷണവും തുടങ്ങി. ആ അന്വേഷണത്തിൽ വെളിപ്പെട്ടത് ഞെട്ടിപ്പിക്കുന്ന ഭീകരാനുഭവങ്ങളുടെ ഒരു ചരിത്രമായിരുന്നു. ആ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ മൂന്നു പെൺകുട്ടികളും കൂടി അനുഭവിച്ചുകൊണ്ടിരുന്ന ഒരു നരകത്തിന്റെ വിശദാംശങ്ങൾ. കഴിഞ്ഞ മൂന്നുവർഷങ്ങളായി മിഖായിൽ തന്റെ പെണ്മക്കളെ സ്വന്തം അടിമകളെപ്പോലെയാണ് കണക്കാക്കിയിരുന്നത്. നിരന്തരം മർദ്ദനങ്ങൾക്ക് വിധേയമാക്കപ്പെട്ടു അവർ. ലൈംഗികമായും അവർ പീഡിപ്പിക്കപ്പെട്ടു എന്ന് പെൺകുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട്.. മിഖായിൽ നഗരത്തിലെ മയക്കുമരുന്ന് മാഫിയയുടെ ഒരു സുപ്രധാന കണ്ണിയാണ് എന്നാണ് ആക്ഷേപം. പെണ്മക്കളുടെ കാര്യത്തിൽ വല്ലാത്ത ഒരു ഉടമസ്ഥതാ ബോധം വച്ചുപുലർത്തിയിരുന്ന മിഖായിൽ, വീട്ടിലെ മുറികളിലെല്ലാം തന്നെ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു എന്നും, മക്കളെകൊണ്ട് വിവസ്ത്രരായി പരേഡ് നടത്താൻ നിർബന്ധിച്ചിരുന്നു എന്നും പെൺകുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഈ പെൺകുട്ടികൾ ഇരകളാണ്, കുറ്റക്കാരല്ല, അവരെ വെറുതെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി പ്രക്ഷോഭങ്ങൾ റഷ്യയിൽ നടന്നു. ഗാർഹിക പീഡനങ്ങൾക്കെതിരെ ഒരു നിയമവും റഷ്യയിൽ ഇല്ല എന്നതാണ് വാസ്തവം. ആകെയുള്ള 2017-ലെ ഒരു ക്രിമിനൽ വകുപ്പ് പ്രകാരം, സ്വന്തം ഭാര്യയെയോ മക്കളെയോ ഒക്കെ തല്ലുന്നവർക്ക് പരമാവധി കിട്ടാവുന്ന ശിക്ഷ രണ്ടാഴ്ചത്തെ തടവാണ്. കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന സമയത്ത് അവരുടെ അമ്മയെ മിഖായിൽ അടിച്ച് ഫ്ലാറ്റിൽ നിന്നും പുറത്താക്കിക്കഴിഞ്ഞിരുന്നു. സ്വന്തം മക്കളെ കാണാൻ പോലും അവർക്ക് അനുവാദമുണ്ടായിരുന്നില്ല.