രാജ്യറാണി എക്സ്പ്രസ് നിയന്ത്രിച്ച് വനിതകള്‍, വീഡിയോ പങ്കുവച്ച് റെയില്‍വെ മന്ത്രി
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്...
ബെംഗളുരു: രാജ്യം മുഴുവന്‍ വനിതാ ശാക്തീകരണം നടപ്പിലാക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വെയും അതിന്‍റെ ഭാഗമാകുകയാണ്. കഴിഞ്ഞ ദിവസമാണ് മുഴുവന്‍ ജീവനക്കാരും സ്ത്രീകള്‍ മാത്രമായി ഒരു ട്രെയിന്‍ സര്‍വ്വീസ് നടത്തിയത്. ബെംഗളുരുവില്‍ നിന്ന് മൈസുരുവിലേക്ക് സര്‍വ്വീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസിലാണ് മുഴുവന്‍ നേതൃത്വവും വനിതാ ജീവനക്കാര്‍ ഏറ്റെടുത്തത്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്. ഇതിന്‍റെ വീഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചു. 48 സെക്കന്‍റ് വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തു. വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തില്‍ ഇന്ത്യന്‍ റെയില്‍വെയും പങ്കാളിയാകുന്നുവെന്നാണ് ട്വിറ്ററില്‍ പീയുഷ് ഗോയാല്‍ കുറിച്ചത്.