'ഗര്‍ഭകാല വസ്ത്രങ്ങള്‍ക്ക് യഥാര്‍ഥ ഗര്‍ഭിണികളെ മോഡലാക്കൂ'; ക്യാമ്പെയിനിന് തുടക്കമായി
ഗര്‍ഭിണിയായാല്‍ ഒരു ഫാഷന്‍ സെന്‍സും ഇല്ലാത്ത പോലെ നടക്കുന്നതൊക്കെ പണ്ട്. ഇന്ന് ഗര്‍ഭകാല ഫാഷനെ കുറിച്ച് സ്ത്രീകള്‍ക്ക് നല്ല ധാരണയുണ്ട്. ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേകം വസ്ത്രങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ഗര്‍ഭിണിയായാല്‍ ഒരു ഫാഷന്‍ സെന്‍സും ഇല്ലാത്ത പോലെ നടക്കുന്നതൊക്കെ പണ്ട്. ഇന്ന് ഗര്‍ഭകാല ഫാഷനെ കുറിച്ച് സ്ത്രീകള്‍ക്ക് നല്ല ധാരണയുണ്ട്. ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേകം വസ്ത്രങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതുമായി ബന്ധപ്പെട്ട ഒരു ക്യാമ്പെയിനാണ് പുതിയ വാര്‍ത്ത.
ഗര്‍ഭിണികള്‍ക്കായുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ഷോപ്പുകള്‍ യഥാര്‍ഥ ഗര്‍ഭിണികളെ തന്നെ മോഡലാക്കുകയാണ് വേണ്ടതെന്ന് മോഡലായ ലൂയിസ് ബോയ്‌സ് പറയുന്നു. ഇതിന്‍റെ ഭാഗമായി ഒരു ക്യാമ്പെയിനും ലൂയിസ് തുടങ്ങിയിട്ടുണ്ട് .
തന്‍റെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ മോഡലായ ലൂയിസ്. തങ്ങളുടെ ഗര്‍ഭകാല വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പല കമ്പനികളും കൃത്രിമമായി വയര്‍ ധരിപ്പിച്ചാണ് മോഡലുകളെ അണിനിരത്താറുളളത്. ഇതിന് പകരം യഥാര്‍ഥ ഗര്‍ഭിണികളെ തന്നെ മോഡലാക്കണമെന്നാണ് ലൂയിസിന്‍റെ ആവശ്യം.
നിറത്തിന്‍റെയോ, ആകൃതിയുടെയോ, കഴിവിന്‍റെയോ പേരിലുള്ള വേര്‍തിരിവ് ഇന്ന് ഫാഷന്‍ ലോകത്തില്ല. അതുകൊണ്ട് ഈ മേഖലയിലും മാറ്റം കൊണ്ടുവരണമെന്നും ലൂയിസ് പറയുന്നു.
ഓരോ ഗര്‍ഭിണിയുടെയും ശരീരപ്രകൃതിയനുസരിച്ച് വയറിന്‍റെ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ടാകും. അതുകൊണ്ട് കൃത്യമായ അഴകളവുകളുമായി മോഡലുകള്‍ ഗര്‍ഭകാല വസ്ത്രങ്ങള്‍ അണിഞ്ഞുനില്‍ക്കുമ്പോള്‍ പല സ്ത്രീകളെയും ഇത് മോശമായി ബാധിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. ഫാഷന്‍ ലോകം തന്‍റെ ക്യാമ്പെയിനിലൂടെ പുതിയൊരു മാറ്റത്തിന് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ലൂയിസ്.
- Pregnant model urges fashion firms to ban fake baby bumps while endorsing maternity wear
- Pregnant model urges fashion firms to ban fake baby bumps
- to ban fake baby bumps
- fake baby bumps
- baby bumps
- 'ഗര്‍ഭകാല വസ്ത്രങ്ങള്‍ക്ക് യഥാര്‍ഥ ഗര്‍ഭിണികളെ മോഡലാക്കൂ'; ക്യാമ്പെയിനിന് തുടക്കമായി
- pregnancy
- ഗര്‍ഭിണി
- ഗര്‍ഭം
- maternity fashion