ഇറുകിയ വസ്ത്രം ധരിച്ച ആ തടിച്ചിയെ കണ്ടോ; പരിഹസിച്ചവർക്ക് ചുട്ടമറുപടി നൽകി നടി
തടി കൂടിയതിനെ തുടർന്ന് നിരവധി പേരിൽ നിന്ന് മോശം വാക്കുകളാണ് കേൾക്കേണ്ടി വന്നതെന്ന് കാതറിൻ ലെവക് പറയുന്നു. കാതറിന്‍ ലെവക് ഈ തലമുറയിലെ മികച്ച ഓപറ നടിമാരിലൊരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മികച്ച ട്രൂപ്പുകള്‍ക്കൊപ്പം അവര്‍ പല സ്റ്റേജുകളിലും ഗംഭീര പ്രകടനവും നടത്തിയിട്ടുണ്ട്.
തടിച്ചി എന്ന് വിളിച്ച് പരിഹസിക്കുന്നവർക്ക് ചുട്ടമറുപടിയുമായി അമേരിക്കന്‍ നടിയും ഗായികയുമായ കാതറിൻ ലെവക് രംഗത്ത്. കാതറിന്റെ അഭിനയത്തെ പലരും പ്രശംസിക്കുന്നുണ്ട്. എന്നാൽ അവരുടെ ശരീരത്തെ പരിഹസിക്കുന്ന നിരവധി
പേരുണ്ട്. തടി കൂടിയതിനെ തുടർന്ന് നിരവധി പേരിൽ നിന്ന് മോശം വാക്കുകളാണ് കേൾക്കേണ്ടി വന്നതെന്ന് കാതറിൻ ലെവക് പറയുന്നു. ‘തടിച്ചുകുറുകിയ ആ നടിയെ കണ്ടോ, അവരെ ശ്രദ്ധിച്ചില്ലേ’ എന്നിങ്ങനെ പോയി ചില നിരൂപകരുടെ അഭിപ്രായങ്ങള്‍.
അങ്ങേയറ്റം പരിഹാസ്യവും ഒഴിവാക്കേണ്ടതുമായിരുന്നു ആ വിമര്‍ശനങ്ങളെന്നാണ് കാതറിന്റെ നിലപാട്. തന്റെ ശരീരത്തെ അപമാനിക്കുകയും അതുവഴി തന്റെ വ്യക്തിത്വത്തെ ആക്ഷേപിക്കുകയുമാണ് ആ വിമര്‍ശകര്‍ ചെയ്തതെന്നും കാതറിൻ പറയുന്നു. വിഷം പുരട്ടിയ അമ്പുകളെപ്പോലെയാണ് ആ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ തറച്ചതെന്നും കാതറിൻ വേദനയോടെ പറയുന്നു.
ഇറുകിയ വസ്ത്രങ്ങളും ധരിച്ച് കുറച്ചു തടിച്ചിപ്പെണ്ണുങ്ങള്‍ ആഭാസകരമായി സഞ്ചരിക്കുന്നതായിരുന്നു ഓപറയെന്നാണ് ഒരു ജര്‍മന്‍ നിരൂപകന്‍ വിലയിരുത്തിയത്. കഥാപാത്രത്തെ ശ്രദ്ധിക്കാതെയുള്ള ഇത്തരം വിലകുറഞ്ഞ പ്രതികരണങ്ങളാണ് തന്നെ വേദനിപ്പിച്ചതെന്നു പറയുന്നു കാതറിന്‍ പറഞ്ഞു. ഇതേക്കുറിച്ച് അവര്‍ ഒരു വിശദീകരണം നല്‍കിയെങ്കിലും നിരൂപകന്‍ മറുപടിയായി, മെലിഞ്ഞ സ്ത്രീകള്‍ ധരിക്കുന്നതുപോലുള്ള ഇറുക്കമുള്ള വസ്ത്രം ധരിച്ച് കാതറിന്‍ എന്തിനാണു സ്റ്റേജില്‍ വന്നതെന്നാണു ചോദിച്ചത്.
ആ നിരൂപണം പ്രസിദ്ധീകരിച്ച സ്ഥാപനത്തിന്റെ എഡിറ്റര്‍ക്കും കാതറിന്‍ ഒരു കത്തെഴുതി: ‘നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ കുറച്ചുകൂടി അന്തസ്സായി പെരുമാറുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അവരുടെ തൊഴില്‍നിലവാരവും അന്തസ്സും ഇനിയും ഉയരേണ്ടിയിരിക്കുന്നു’- കാതറിൻ പറഞ്ഞു.
കാതറിന്‍ ലെവക് ഈ തലമുറയിലെ മികച്ച ഓപറ നടിമാരിലൊരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മികച്ച ട്രൂപ്പുകള്‍ക്കൊപ്പം അവര്‍ പല സ്റ്റേജുകളിലും ഗംഭീര പ്രകടനവും നടത്തിയിട്ടുണ്ട്. വണ്ണം കൂടിയ ശരീരവുമായും മെലിഞ്ഞ അവസ്ഥയിലുമെല്ലാം വിവിധ ഓപറകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവമെന്ന് കാതറിൻ പറയുന്നു.