ഐസിയുവിൽ ഉപേക്ഷിച്ചിട്ട് പോയ കുഞ്ഞിനെ ദത്തെടുത്ത നഴ്സിന്റെ കഥ...
അമ്മ കുഞ്ഞിന് മയക്കു മരുന്ന് നൽകിയിരുന്നതായി ഡോക്ടർമാർ പറയുന്നു. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ശേഷം അവർ രക്ഷപ്പെടുകയാണ് ചെയ്തതെന്ന് ഡോക്ടർ പറയുന്നു. മൂന്ന് മാസത്തോളം ആശുപത്രി അധികൃതർ ഈ കുഞ്ഞിന് ചികിത്സ നൽകി.
ലിസ് സ്മിത്ത് എന്ന നഴ്സിനെ അപ്രതീക്ഷിതമായാണ് ആ ഭാഗ്യം തേടി എത്തിയത്. ലിസ് വർഷങ്ങളായി നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞു. ഒരു കുഞ്ഞിന് ജന്മം നൽകണമെന്ന് ലിസ് ആഗ്രഹിച്ചു. ഗർഭധാരണത്തിന് വേണ്ടി ബന്ധപ്പെട്ടിട്ടും ഫലം ഉണ്ടായില്ല. കുഞ്ഞ് ഉണ്ടാകാത്തതിന്റെ കാരണമെന്താണെന്ന് അറിയാൻ ലിസും ഭർത്താവും പരിശോധനകൾ നടത്തി.
പരിശോധനയിൽ ലിസിന് വന്ധ്യത പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അതിനായുള്ള ചികിത്സകൾ ചെയ്തു. എന്നിട്ടും വിധി അവരെ തോൽപ്പിച്ചു. പീഡിയാട്രിക്ക് വിഭാഗത്തിലാണ് ലിസ് നഴ്സായി ജോലി ചെയ്തിരുന്നത്. 2016ലാണ് മൂന്ന് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ഐ സി യുവിൽ ഉപേക്ഷിച്ചിട്ട് ഒരമ്മ രക്ഷപ്പെട്ടത്. മാസം തികയാതെ ജനിച്ച കുഞ്ഞായിരുന്നു അത്.
രണ്ട് പൗണ്ടിന് താഴേയായിരുന്നു ആ കുഞ്ഞിന് ഭാരം. അമ്മ കുഞ്ഞിന് മയക്കു മരുന്ന് നൽകിയിരുന്നതായി ഡോക്ടർമാർ പറയുന്നു. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ശേഷം അവർ രക്ഷപ്പെടുകയാണ് ചെയ്തതെന്ന് ഡോക്ടർ പറയുന്നു.
മൂന്ന് മാസത്തോളം ആശുപത്രി അധികൃതർ ഈ കുഞ്ഞിന് ചികിത്സ നൽകി. ഈ കുഞ്ഞിനെ കൊണ്ട് പോകാൻ ആരും വരില്ലെന്ന് മനസിലായപ്പോൾ വർഷങ്ങളായി കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്ന ലിസ് തന്നെ ഈ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു. എന്നാൽ ഒരുപാട് നിയമ നടപടികൾ ഉണ്ടെന്നും ഒരു വർഷം കഴിഞ്ഞാൽ മാത്രമേ കുഞ്ഞിനെ കൊണ്ട് പോകാൻ സാധിക്കുകയുള്ളൂവെന്ന് സെന്റ് ഫ്രാൻസിസ്കാൻ ആശുപത്രിയിലെ അധികൃതർ പറഞ്ഞു.
അങ്ങനെ സെന്റ് ഫ്രാൻസിസ്കാൻ ചിൽഡ്രൻസ് ആശുപത്രിയിൽ കുഞ്ഞിന് ഒരു വർഷം ചികിത്സ നൽകി. 2017ലാണ് ലിസിന് ഈ കുഞ്ഞിനെ കിട്ടുന്നത്. കുഞ്ഞിന് ജിസ്സിൽ എന്ന പേരും നൽകി. ജിസിലിന് ഇപ്പോൾ രണ്ട് വയസായെന്നും അവൾ സന്തോഷത്തോടെയും പൂർണ ആരോഗ്യത്തോടെയുമിരിക്കുന്നുവെന്ന് ലിസ് പറഞ്ഞു. ഇപ്പോഴാണ് ജീവിതത്തിന് അർത്ഥം ഉണ്ടായത്. ജിസ്സിലിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും ലിസ് പറയുന്നു.