വഞ്ചിച്ച ഭര്‍ത്താവിനെ 'ചില്ലറ' കൊടുത്ത് ഒഴിവാക്കി യുവതി

എന്‍റെ വിവാഹത്തിന് പങ്കെടുത്തവളാണ്. ഞാന്‍ പ്രണയത്തോടെ ആ മനുഷ്യന്‍റെ കൈ ചേര്‍ത്ത് പിടിക്കുന്നതും പ്രണയാര്‍ദ്രമായി അയാളെ നോക്കുന്നതും കണ്ടവളാണ്. എന്നിട്ടും അവര്‍ ഒരുമിച്ച് കിടക്കപങ്കിട്ടു...
 

Mum of two send coins as divorce fees to her cheated husband

തന്‍റെ ഭര്‍ത്താവായിരിക്കെ കുടുംബ സുഹൃത്തിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട മനുഷ്യനെ സഹിക്കാന്‍ അമേരിക്കന്‍ സ്വദേശിയായ ബ്രാന്‍റി ലീക്ക് ആകുമായിരുന്നില്ല. അതോടെ വിവാഹമോചനം എന്ന തീരുമാനത്തില്‍ ബ്രാന്‍റിയെത്തി. എന്നാല്‍ തന്നോട് വിശ്വാസവഞ്ചന കാണിച്ച ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ബ്രാന്‍റിക്ക് കോടതി വിധിച്ചത് ലക്ഷങ്ങളുടെ പിഴയായിരുന്നു.

5,27,150.96 (5800 പൗണ്ട്) രൂപ വിവാഹമോചന ദ്രവ്യമായി ഭര്‍ത്താവിന് നല്‍കാനായിരുന്നു കോടതി ഉത്തരവിട്ടത്. കോടതി വിധി അംഗീകരിക്കാന്‍ തീരുമാനിച്ച അവര്‍ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കി. കോടതി നല്‍കാനാവശ്യപ്പെട്ട തുക മുഴുവന്‍ നാണയങ്ങളായി ശേഖരിച്ചു. 

പത്ത് ബോക്സുകളിലാക്കി ഈ നാണയങ്ങള്‍ അവള്‍ അയാള്‍ക്ക് അയച്ചുകൊടുത്തു. ഈ പത്തുപെട്ടികള്‍ക്കുകൂടി 159 കിലോ ഭാരമുണ്ടായിരുന്നു. അങ്ങനെ തന്‍റെ മനസ്സിനേറ്റ മുറിവ് മധുരപ്രതികാരത്തിലൂടെ ബ്രാന്‍റി വീട്ടി. 

സംഭവത്തെക്കുറിച്ച് ബ്രാന്‍റി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു... ''ഞാന്‍ വിവാഹം ചെയ്ത മനുഷ്യന്‍ എനിക്ക് വേണ്ടി ഏറ്റവും വലിയ ഒരു കാര്യം ചെയ്തുതന്നിരിക്കുന്നു, അയാളുടെ സുഹൃത്തിന്‍റെ ഭാര്യക്കൊപ്പം കിടക്കപങ്കിട്ടുകൊണ്ട്.  

എന്‍റെ വിവാഹത്തിന് പങ്കെടുത്തവളാണ്. ഞാന്‍ പ്രണയിച്ച ആ മനുഷ്യന്‍റെ കൈ ചേര്‍ത്ത് പിടിക്കുന്നതും പ്രണയാര്‍ദ്രമായി അയാളെ നോക്കുന്നതും കണ്ടവളാണ്. എന്നും ഒരുമിച്ചുണ്ടാകുമെന്ന് വാക്കുകൊടുത്തതാണെന്ന് അറിയുന്നവളാണ്. എന്നിട്ടും അവര്‍ ഒരുമിച്ച് കിടക്കപങ്കിട്ടു. 

തകര്‍ന്ന ഞാന്‍ കോടതിയെ സമീപിച്ചു. എന്നാല്‍ വിചിത്രമായ കാരണത്താല്‍ അയാള്‍ക്ക് നഷ്ടപരിഹാരമായി 5,27,150.96 (5800 പൗണ്ട്)  നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 

എന്തുതന്നെയായാലും എനിക്കിപ്പോള്‍ ആ തുക അയാള്‍ക്ക് നല്‍കേണ്ടതുണ്ട്. കോടതി ഉത്തരവാണ്. അതുകൊണ്ട് ഞാന്‍ അത് നല്‍കാന്‍ പോകുന്നു. പണം നല്‍കണമെന്നാണ് കോടതി ഉത്തരവ്. എന്നാല്‍ എങ്ങനെ നല്‍കണമെന്ന് കോടതി പറഞ്ഞിട്ടില്ല. ''

രണ്ട് കുട്ടികളുടെ അമ്മയായ ബ്രാന്‍റി അവള്‍ക്ക് അക്കൗണ്ടുള്ള ബാങ്കിനെ സമീപിക്കുകയും മുഴുവന്‍ കാര്യങ്ങളും വിവരിക്കുകയും ചെയ്തു. ബാങ്ക് അധികൃതര്‍ മുഴുവന്‍ തുകയും നാണയങ്ങളായി നല്‍കാമെന്ന് സമ്മതിച്ചു. 

'' ഞാന്‍ ബാങ്കില്‍ പോയി എന്‍റെ മുഴുവന്‍ കഥയും പറ‌ഞ്ഞു. എന്നെ സഹായിക്കുക മാത്രമല്ല, പിന്തുണയ്ക്കുക കൂടിയായിരുന്നു അവിടുത്തെ സുന്ദരികളായ സ്ത്രീകള്‍ ചെയ്തത്.'' - ബ്രാന്‍റി പറഞ്ഞു.

ബ്രാന്‍റിയുടെ ഫേസ്ബുക്ക് ഫോളോവേഴ്സും അവള്‍ക്ക് പിന്തുണയുമായെത്തി. 'നിങ്ങളാണ് എന്‍റെ ഹീറോ' എന്ന് ഒരാള്‍ കുറിച്ചു. അയാളുടെ നഷ്ടം നിങ്ങള്‍ക്ക് നല്ലതെന്ന് മറ്റൊരാള്‍. അയാളുടെ മുഖഭാവം എന്തായിരിക്കുമെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് വേറൊരാള്‍. 
 

Latest Videos
Follow Us:
Download App:
  • android
  • ios