സ്കൂൾ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളുമായി ഒരമ്മ; വൈറലായി പോസ്റ്റ്

അമേരിക്കൻ എഴുത്തുകാരിയായ എമിലി ഗോൾഡാണ് നാല് വയസ്സുള്ള മകൻ ഇല്യയെ കുറിച്ചുള്ള സ്കൂൾ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള മറുപടികള്‍ കൊടുത്തത്. 

Mothers funny response in her 4 year old sons school form goes Viral

കുട്ടികളുടെ പഠനവിവരങ്ങൾ അറിയാന്‍ ഇന്നത്തെ മാതാപിതാക്കള്‍ക്കും,  അത് മാതാപിതാക്കളെ  അറിയിക്കാന്‍ സ്കൂൾ അധികൃതര്‍ക്ക് ഏറെ താല്‍പര്യമാണ്.  കുട്ടിയുടെ പഠനത്തിനായി ഇനി ഏതെല്ലാം രീതിയിലുള്ള മാറ്റങ്ങൾ വരുത്തണമെന്നും സ്കൂൾ അധികൃതര്‍ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്യാറുമുണ്ട്. ഇത്തരത്തില്‍ സ്കൂള്‍ അധികൃതരുടെ ചോദ്യങ്ങൾക്ക് ഒരു അമ്മ നൽകിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നാല് വയസ്സുള്ള കുട്ടിയുടെ പഠനവുമായി സംബന്ധിച്ചുള്ള സ്കൂൾ അധികൃതരുടെ ചോദ്യത്തിനായിരുന്നു അമ്മയുടെ കിടിലന്‍ മറുപടികള്‍. അമേരിക്കൻ എഴുത്തുകാരിയായ എമിലി ഗോൾഡാണ് നാല് വയസ്സുള്ള മകൻ ഇല്യയെ കുറിച്ചുള്ള സ്കൂൾ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള മറുപടികള്‍ കൊടുത്തത്. പഠനത്തിൽ ഈ വർഷം നിങ്ങളുടെ കുട്ടി എങ്ങനെയായിരിക്കണം എന്ന സ്കൂൾ അധികൃതരുടെ ചോദ്യത്തിന് ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു അവന് നാല് വയസ്സു മാത്രമാണ് പ്രായം എന്നാണ് ഈ അമ്മ മറുപടി നൽകിയത്. സ്കൂൾ ഫോമിൽ നൽകിയ മറുപടിയുടെ ഫോട്ടോയും എമിലി ട്വിറ്ററിലൂടെ പങ്കുവച്ചു. നാല് ചോദ്യങ്ങൾക്കാണ് എമിലി മറുപടികള്‍ കൊടുത്തത്. 

സമൂഹികമായി ഈ ടേമില്‍ കുട്ടി എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് എല്ലാവർക്കും പ്രിയപ്പെട്ട ഒരു പെൺകുട്ടിയെ പോലെയായിരുന്നില്ല എന്നായിരുന്നു എമിലിയുടെ മറുപടി. പഠനത്തിൽ ഈ വർഷം നിങ്ങളുടെ കുട്ടി എങ്ങനെയായിരിക്കണം എന്ന സ്കൂൾ അധികൃതരുടെ ചോദ്യത്തിന് ഇതൊക്കെ ഇപ്പോള്‍ ആര് ശ്രദ്ധിക്കുന്നു അവന് നാല് വയസ്സു മാത്രമാണ് പ്രായം എന്നാണ് ഈ അമ്മ മറുപടി നല്‍കിയത്. 

മൂന്നുവാക്കുകളിൽ കുഞ്ഞിനെകുറിച്ച് എഴുതാനായിരുന്നു അടുത്ത ചോദ്യം. അവൻ പ്രസരിപ്പുള്ളവനും സ്വയം പര്യാപ്തത കൈവരിച്ചവനും, ശാന്തമായിരിക്കുന്നവനും ആണ് എന്നായിരുന്നു മറുപടി നല്‍കിയത്. നിങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഞങ്ങൾ ഇനി എന്തെങ്കിലും അറിയാനുണ്ടോ എന്നതായിരുന്നു ഏറ്റവും അവസാനത്തെ ചോദ്യം. ‘നിങ്ങൾ ഇല്യയെ സ്നേഹിക്കുന്നുണ്ട്. അവൻ ഒരു നല്ല മനുഷ്യനാണ്. അവന്റെ ജനനത്തെ കുറിച്ച് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. അവന്റെ ജനനം വളരെ വേഗത്തിലായിരുന്നു'- എന്നിങ്ങനെയുള്ള അപ്രതീക്ഷിതമായ മറുപടികളാണ് എമിലി നല്‍കിയത്. 

 

 

എന്തായാലും എമിലിയുടെ ഫോട്ടോ വൈറലാവുകയും പോസ്റ്റിന് താഴെ നിരവധി കമന്‍റുകള്‍ വരുകയും ചെയ്തു. സ്കൂൾ അധികൃതർക്കുള്ള എമിലിയുടെ രസകരമയായ മറുപടികളെ പ്രശംസിച്ചു  കൊണ്ടായിരുന്നു കമന്റുകൾ. 

Also Read: ഭര്‍ത്താവിനെ പിന്നിലിരുത്തി ഭാര്യയുടെ മോട്ടോര്‍സൈക്കിള്‍ യാത്ര; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios