'കന്യകാത്വം വില്‍പനയ്ക്ക്'; ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ സജീവം
തനിക്ക് യാത്രകള്‍ നടത്താന്‍ ഏറെ ഇഷ്ടമാണെന്നും ഇതിനും, ആര്‍ഭാടപൂര്‍ണ്ണമായ ഒരു ജീവിതത്തിനും വേണ്ടിയാണ് കന്യകാത്വം വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. ഇതിനെല്ലാം പുറമെ ഭാഷാപ്രാവീണ്യമുള്‍പ്പെടെയുള്ള തന്റെ മേന്മകളും അവള്‍ എണ്ണിയെണ്ണിപ്പറയുന്നുണ്ട്. സ്വന്തം ശരീരം സ്വന്തം 'ചോയ്‌സ്' ആണെന്നാണ് ഈ കന്യകാത്വ വില്‍പനയെ ചോദ്യം ചെയ്യുന്നവരോട് അവള്‍ പറയുന്ന ഉത്തരം
ഇക്കഴിഞ്ഞ ദിവസം യുഎസില്‍ നിന്ന് പുറത്തുവന്ന ഒരു വാര്‍ത്ത വളരെയധികം ശ്രദ്ധ നേടുകയുണ്ടായി. പത്തൊമ്പതുകാരിയായ പെണ്‍കുട്ടി അവളുടെ കന്യകാത്വം വില്‍പനയ്ക്ക് വച്ചിരിക്കുന്നു. ഓണ്‍ലൈനായിട്ടാണ് വില്‍പന. ലക്ഷങ്ങളാണ് അവള്‍ തന്റെ കന്യകാത്വത്തിന് ഇട്ടിരിക്കുന്ന വില.
ഉക്രെയ്ന്‍ സ്വദേശിയാണ് പെണ്‍കുട്ടി. ആകര്‍ഷകമായ ഫോട്ടോകളും വീഡിയോകളും സഹിതമാണ് ശരീരം വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് താന്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നതെന്ന് അവള്‍ വീഡിയോയിലൂടെ വിശദീകരിക്കുന്നുമുണ്ട്.
തനിക്ക് യാത്രകള്‍ നടത്താന്‍ ഏറെ ഇഷ്ടമാണെന്നും ഇതിനും, ആര്‍ഭാടപൂര്‍ണ്ണമായ ഒരു ജീവിതത്തിനും വേണ്ടിയാണ് കന്യകാത്വം വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. ഇതിനെല്ലാം പുറമെ ഭാഷാപ്രാവീണ്യമുള്‍പ്പെടെയുള്ള തന്റെ മേന്മകളും അവള്‍ എണ്ണിയെണ്ണിപ്പറയുന്നുണ്ട്. സ്വന്തം ശരീരം സ്വന്തം 'ചോയ്‌സ്' ആണെന്നാണ് ഈ കന്യകാത്വ വില്‍പനയെ ചോദ്യം ചെയ്യുന്നവരോട് അവള്‍ പറയുന്ന ഉത്തരം.
ശരീരം വിറ്റുജീവിക്കുന്ന സ്ത്രീകള്‍ മിക്ക രാജ്യങ്ങളിലുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഏജന്‍സികള്‍ മുഖാന്തരം 'മാട്രിമോണിയല്‍' മോഡലില്‍ കന്യാകാത്വം വില്‍ക്കുന്ന പ്രവണത ചില വിദേശരാജ്യങ്ങളില്‍ മാത്രമാണ് പ്രത്യക്ഷമായി കാണാനാകുന്നത്. യുഎസ്, യുകെ എന്നിവിടങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് യുകെ സ്വദേശിനിയായ ഇരുപത്തിനാലുകാരിയും സമാനമായ രീതിയില്‍ ലക്ഷങ്ങള്‍ 'ഡിമാന്‍ഡ്' ചെയ്ത് തന്റെ കന്യകാത്വം വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ വര്‍ഷം ആദ്യം ഇതുപോലെ അസര്‍ബൈജാന്‍ സ്വദേശിനിയായ ഒരു യുവതിയുടെ വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു.
ശരീരം സ്വന്തം സ്വാതന്ത്ര്യമാണെന്ന് പറയുമ്പോഴും അതിനെ ഇത്രമാത്രം വിപണിവത്കരിക്കുന്നതില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ആരോഗ്യകരമായ പ്രവണതയല്ല ഇതെന്നും, കന്യകാത്വം എന്ന് പറയുന്ന സ്ത്രീവിരുദ്ധ സങ്കല്‍പത്തെ ഊട്ടിയുറപ്പിക്കും പോലുള്ള വൈകല്യമാണ് ഇത്തരം മാര്‍ക്കറ്റുകള്‍ ചൂഷണം ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്.
സ്ത്രീകള്‍ക്ക് എപ്പോഴും മൂല്യമുണ്ടാകുന്നത് 'കന്യകാത്വ'ത്തിന്റെ പേരിലാണ്. വളരെ പ്രാകൃതമായ ഒരു രീതിയാണിത്. സ്ത്രീകളെ വീണ്ടും സാമൂഹികവും ശാരീരികവുമായ നിയന്ത്രണങ്ങളില്‍ ആക്കുംവിധമുള്ള കാഴ്ചപ്പാടുകളാണിത്. അത്തരം കാഴ്ചപ്പാടുകളെ ഈ ഓണ്‍ലൈന്‍ കച്ചവടക്കാര്‍ ഊട്ടിയുറപ്പിക്കുകയാണ്- സോഷ്യല്‍ മീഡിയയില്‍ കന്യകാത്വ വില്‍പനയ്‌ക്കെതിരെ പ്രതികരിച്ച യുവതി എഴുതിയ വാക്കുകളാണിത്.
അതേസമയം, സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ താല്‍പര്യപൂര്‍വ്വം ഒരാള്‍ ശരീരം വില്‍പനയ്ക്ക് വയ്ക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യമെന്ന് ചോദിക്കുന്നവരും കുറവല്ല. വികസിത രാജ്യങ്ങളില്‍ തന്നെ താഴെക്കിടയില്‍ ഞെരുങ്ങിജീവിക്കേണ്ടി വരുന്ന കുടുംബങ്ങളിലെയോ, കുടിയേറ്റ കുടുംബങ്ങളിലെയോ അംഗങ്ങളായ പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ മുന്നോട്ടുവരുന്നതെന്നും അവര്‍ക്ക് മുന്തിയ ജീവിതമെന്ന സ്വപ്‌നത്തിലേക്ക് നടന്നുകയറാന്‍ മറ്റ് മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കാത്തിടത്തോളം ഇത്തരം കാര്യങ്ങളില്‍ വിമര്‍ശിക്കരുതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.