പോൺ വ്യവസായത്തില്‍ നിന്നും സമ്പാദിച്ചത് വെറും എട്ടര ലക്ഷം രൂപയെന്ന് മിയ ഖലീഫ

പോൺ വ്യവസായത്തിലെ തിളങ്ങുന്ന താരമായിരുന്നു മിയ ഖലീഫ. എന്നാല്‍  താൻ അതില്‍ നിന്നും  അത്രയധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് മിയ ഖലീഫ ഇപ്പോള്‍ പറയുന്നത്.

Mia Khalifa reveals her earnings from the Career

പോൺ വ്യവസായത്തിലെ തിളങ്ങുന്ന താരമായിരുന്നു മിയ ഖലീഫ. പോൺഹബ്ബിൽ ഏറ്റവും മൂല്യമേറിയ താരമായി ഒരിക്കൽ മാറിയിരുന്ന മിയ എന്നാല്‍  താൻ അതില്‍ നിന്നും  അത്രയധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ദശലക്ഷക്കണക്കിന് ഡോളറുകളാണ് താൻ സമ്പാദിച്ചു കൂട്ടുന്നതെന്ന് പ്രചരിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു മിയ. വെറും 12,000 ഡോളർ മാത്രമാണത്രെ മിയ പോൺ ഇൻഡസ്ട്രിയിൽ നിന്നും സമ്പാദിച്ചത്. അതായത് എട്ടര ലക്ഷം രൂപ. മീഗൻ അബ്ബോട്ടുമായുള്ള അഭിമുഖത്തിലാണ്  മിയ ഇക്കാര്യം തുറന്ന് പറഞ്ഞത്.

2014-15 വര്‍ഷത്തിലെ വെറും മൂന്ന് മാസക്കാലമാണ് മിയ ഖലീഫ പോൺ വ്യവസായത്തില്‍  ഉണ്ടായിരുന്നത്. പോൺ വ്യവസായത്തില്‍ ജോലി ചെയ്തതിന് ശേഷം പുറത്ത് മറ്റൊരു ജോലി കണ്ടെത്താൻ താൻ ഏറെ പ്രയാസപ്പെട്ടെന്നും അവർ പറഞ്ഞു. ഇൻഡസ്ട്രി വിട്ടതിനു ശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനയുണ്ടായതെന്നും അവർ പറഞ്ഞു. 400 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന തന്റെ അക്കൗണ്ട് വെറും മൂന്നു ദിവസത്തിലുള്ളിൽ രണ്ട് ലക്ഷം ഫോളോവേഴ്സിനെ സമ്പാദിച്ചു. പിന്നീടത് 20 ലക്ഷമായി വളർന്നു. പിന്നീട് ഈ അക്കൗണ്ട് ഐസിസ് ഹാക്ക് ചെയ്തെന്നും അവർ പറഞ്ഞു. 

പോണ്‍ ചെയ്യണമെന്നത് കരുതിക്കൂട്ടിയുള്ള തീരുമാനം ആയിരുന്നില്ല. പതുക്കെ അതിലേക്ക് ഞാന്‍ എത്തിപ്പെടുകയായിരുന്നു. എനിക്ക് ഒരു മൂല്യവുമില്ലെന്ന് ഞാന്‍ കരുതിയിരുന്നു. ഒരു പുരുഷനിലേക്ക് എത്താനുള്ള വഴിയാണിത് എന്ന് ഞാന്‍ കരുതി. അങ്ങനെയാണ് ഞാന്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്നും മിയ പറയുന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios