ബെയ്റൂത്തിനായി മിയ ഖലീഫ കണ്ണട ലേലത്തിനിട്ടു; 75 ലക്ഷവും കടന്നു...
സ്വന്തം നാട്ടുകാരെ സഹായിക്കാനായി തന്‍റെ പ്രിയപ്പെട്ട കണ്ണട ഇ-ബേയിൽ ലേലത്തിൽ വച്ചിരിക്കുകയാണ് താരം.
ലബനന്റെ തലസ്ഥാനമായ ബെയ്റൂത്തില്‍ നടന്ന സ്‌ഫോടനത്തില്‍ ആശങ്ക ശക്തമായി തുടരുന്നതിനിടെ ദുരിതബാധിതരെ സഹായിക്കാൻ ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്. മുൻ പോൺ താരം മിയാ ഖലീഫയും ഇക്കൂട്ടത്തിലുണ്ട്. മിയയുടെ ജൻമ നാട് കൂടിയാണ് ലബനൻ.
സ്വന്തം നാട്ടുകാരെ സഹായിക്കാനായി തന്‍റെ പ്രിയപ്പെട്ട കണ്ണട ഇ-ബേയിൽ ലേലത്തിൽ വച്ചിരിക്കുകയാണ് താരം. മിയ പോണ്‍ കാലയളവില്‍ ഉപയോഗിച്ചിരുന്ന കണ്ണടയാണിത്. 100 കോടിയിലേറെ പേര്‍ കണ്ട കണ്ണട എന്നാണ് മിയ തന്നെ തന്‍റെ കണ്ണടയെ വിശേഷിപ്പിക്കുന്നത്.
ലേലത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും റെഡ് ക്രോസ് വഴി ദുരിതത്തിലായവർക്ക് നൽകുമെന്നും മിയ അറിയിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ലേലത്തിൽ വച്ച് 11 മണിക്കൂറിനുള്ളിൽ 75 ലക്ഷത്തിലേറെ രൂപ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതിന്‍റെ അത്ഭുതത്തിലും ആവേശത്തിലുമാണ് താനെന്ന് മിയ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ബെയ്‌റൂത്തിനെ നെടുകെ പിളർന്നുകൊണ്ടുണ്ടായ ഉഗ്രസ്‌ഫോടനത്തിനു കാരണമായത് ഏകദേശം 2,700 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടകവസ്‌തുവാണ്.
Also Read: ബെയ്റൂത്ത് സ്ഫോടനം; ലെബനനിലെ മന്ത്രിസഭ രാജിവെച്ചു...