സ്ത്രീകളുടെ കരുത്തിനെ പ്രതിനിധീകരിക്കുന്ന നെക്ലേസ് അണിഞ്ഞ് മേഗന്‍ മാര്‍ക്കിള്‍
കാരോലീന ഹെറെറായുടെ കോറല്‍ ഫ്‌ളോറല്‍ ഷര്‍ട്ട് ഡ്രസ്സാണ് 39കാരിയയാ മേഗന്‍ ധരിച്ചത്. ലോങ് സ്ലീവും അരയിലെ ബെല്‍റ്റുമാണ് വസ്ത്രത്തിന്‍റെ പ്രത്യേകതകള്‍.
ഹാരി രാജകുമാരന്‍റെ ഭാര്യയും മുന്‍ അഭിനേത്രിയുമായ മേഗന്‍ മാര്‍ക്കിളിന് ലോകമെമ്പാടും ആരാധകരുണ്ട്. സ്ത്രീസമത്വത്തെക്കുറിച്ചും സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ചും മേഗന്‍ പലപ്പോഴും തുറന്നുസംസാരിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ലോകത്ത് എല്ലാവര്‍ക്കും അവകാശമുണ്ടെന്ന വാദം കഴിഞ്ഞ ദിവസം ഗ്ലോബല്‍ സിറ്റിസണ്‍സ് വാക്‌സ് ലൈവില്‍ മേഗന്‍ ഉന്നയിച്ചിരുന്നു.
ലൈവില്‍ പങ്കെടുക്കാനെത്തിയ മേഗന്‍റെ ലുക്കാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. കാരോലീന ഹെറെറായുടെ കോറല്‍ ഫ്‌ളോറല്‍ ഷര്‍ട്ട് ഡ്രസ്സാണ് 39കാരിയയാ മേഗന്‍ ധരിച്ചത്. ലോങ് സ്ലീവും അരയിലെ ബെല്‍റ്റുമാണ് വസ്ത്രത്തിന്‍റെ പ്രത്യേകതകള്‍. ഒന്നേമുക്കാല്‍ ലക്ഷത്തിനുമുകളിലാണ് (Rs 1,75,520.50) ഈ വസ്ത്രത്തിന്റെ വില.
എന്നാല്‍ സ്ത്രീകളുടെ ശ്രദ്ധ പതിഞ്ഞത് മേഗന്‍റെ നെക്ലേസിലാണ്. സ്ത്രീകളുടെ കരുത്തിനെ പ്രതിനിധീകരിക്കുന്ന വിമന്‍ പവര്‍ ചാം നെക്ലേസ് സീരിസിലുള്ളതാണ് മേഗന്‍ അണിഞ്ഞത്. സ്വര്‍ണത്തില്‍ തീര്‍ത്ത മാലയുടെ ലോക്കറ്റാണ് സ്ത്രീകളുടെ പ്രതീകമായി രൂപകല്‍പന ചെയ്തിരിക്കുന്നത്.
മുഷ്ടി ചുരുട്ടി കരുത്ത് പ്രകടമാക്കുന്ന ഒരു കൈയുടെ രൂപവും ഫീമെയില്‍ വീനസ് രൂപവും പര്‍പിള്‍ നിറമുള്ള വജ്രവും പതിച്ചതാണ് ലോക്കറ്റ്. വെള്ളികൊണ്ട് പണിത ശേഷം പതിനാല് കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞതാണ് ഈ നെക്ലേസ്. ഇതിന്‍റെ വില 10,299.52 രൂപയാണ്.
Also Read: മേഗനും ഹാരിക്കും സാമ്പത്തിക സഹായത്തിന് തുടങ്ങിയ പേജ് പൂട്ടി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona