രാജകുടുംബത്തില്‍ എത്തിയിട്ടും ഈ മേഗന്‍ എന്താ ഇങ്ങനെ? ആരാധകര്‍ ചോദിക്കുന്നു...

ഹാരി രാജകുമാരന്‍റെ ഭാര്യയും മുന്‍  അഭിനേത്രിയുമായ മേഗന്‍ മാര്‍ക്കിളിന് ലോകമെമ്പാടും ആരാധകരുണ്ട്. ഹാരി - മേഗന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതും മേഗന്‍ മാര്‍ക്കിള്‍ ലോകപ്രസിദ്ധ ലൈഫ്സ്റ്റൈല്‍ മാഗസിനായ 'വോഗി'ന്‍റെ സെപ്റ്റംബര്‍ ലക്കത്തില്‍ ഗസ്റ്റ് എഡിറ്ററായി എത്തുന്നതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 

Meghan Markle repeats her Royal dress

ബ്രിട്ടീഷ് രാജകുടുംബത്തിലേക്കെത്തിയിട്ടും ഒരേ വസ്ത്രം പല തവണ ഉപയോഗിക്കുന്ന മേഗനെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ ഫാഷന്‍ ലോകവും സോഷ്യല്‍ മീഡിയയും. പര്‍പ്പിള്‍/ വയലറ്റ് നിറത്തിലുളള മാക്സി ഡ്രസിലാണ് മേഗന്‍ രണ്ട് തവണ പലപ്പോഴായി കാണപ്പെട്ടത്.

Meghan Markle repeats her Royal dress

വസ്ത്രം മാത്രമല്ല മേഗന്‍ ധരിച്ച നേവി ബ്ലൂ നിറത്തിലുള്ള പംപ്സും മുമ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഈ ഗ്രസ്സ് മെഗന്‍ ആദ്യം ഉപയോഗിച്ചത്. അന്ന് ചുവന്ന നിറത്തിലുള്ള മുട്ടോളമെത്തുന്ന ഓവര്‍കോട്ടും പംപ്സുമായിരുന്നു മേഗന്റെ ആക്സസറികള്‍. ഓവര്‍കോട്ട് ഇല്ലാതെയാണ് അടുത്തിടെ വീണ്ടും മേഗന്‍ ഈ ഡ്രസ്സ് ധരിച്ചത്.  രാജകുടുംബത്തിലേക്കെത്തിയിട്ടും ഈ മേഗന്‍ എന്താ ഇങ്ങനെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

Meghan Markle repeats her Royal dress

പ്രമുഖ കനേഡിയന്‍ വസ്ത്ര ബ്രാന്‍ഡായ അരിട്സിയയുടേതാണ് ഈ വസ്ത്രം. 35,414 രൂപയാണ് ഇതിന്‍റെ വില. ഇപ്പോള്‍ ഇതിന്‍റെ കറുപ്പ് മാത്രമേ വില്‍പ്പനയ്ക്കുളളൂ. ബേഗന്‍ ധരിച്ച നിറത്തിലുളള ഡ്രസ്സ് തീര്‍ന്നിരിക്കുന്നുവത്രേ. 

Meghan Markle repeats her Royal dress

Latest Videos
Follow Us:
Download App:
  • android
  • ios