യൂണിലിവറിന് പിന്നാലെ ചരിത്ര തീരുമാനവുമായി ലോ റിയലും; ഉത്പന്നങ്ങളിലൊന്നും ഇനി 'വൈറ്റ്' ഉണ്ടാകില്ല

ചർമ്മത്തിന് വെളുത്ത നിറം ലഭിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ക്രീമുകൾ വിപണിയിലെത്തിക്കുന്ന രണ്ട് ആ​ഗോള കമ്പനികളാണ് യൂണിലിവറും ലോറിയലും. 

loreal company remove white from products


ഫ്രാൻസ്: ഫെയർ ആന്റ് ലവ്‍ലിയിൽ നിന്ന് ഫെയർ എടുത്തുമാറ്റിയ യൂണിലിവർ കമ്പനിയുടെ തീരുമാനത്തിന് പിന്നാലെ ലോകത്തിലെ തന്നെ കോസ്മെറ്റിക് കമ്പനിയായ ലോറിയലും. ലോറിയലിന്റെ ഉത്പന്നങ്ങളിൽ ഇനി മുതൽ ഫെയർ, വൈറ്റ്, ലൈറ്റനിം​ഗ്, വൈറ്റനിം​ഗ് എന്നീ വാക്കുകൾ ഉണ്ടായിരിക്കില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ത്വക്കിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്ന് അവകാശ വാദം ഉന്നയിക്കുന്ന  ഉത്പന്നങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു യൂണിലിവറിന്റെ തീരുമാനം.  

ചർമ്മത്തിന് വെളുത്ത നിറം ലഭിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ക്രീമുകൾ വിപണിയിലെത്തിക്കുന്ന രണ്ട് ആ​ഗോള കമ്പനികളാണ് യൂണിലിവറും ലോറിയലും. നിറം വർധിപ്പിക്കാനായി യൂണിലിവർ വിപണിയിൽ എത്തിച്ച ഉത്പന്നമാണ് 'ഫെയർ ആന്റ് ലൗലി'. ദക്ഷിണ ഏഷ്യയിൽ വലിയ പ്രചാരമാണ് ഈ ഉത്പന്നത്തിനുള്ളത്. ഏറെ കാലമായി ഇത്തരം ഉത്പന്നങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ അടുത്തിടെ അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പും 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ക്യാംപയിനും വീണ്ടും സമൂഹമാധ്യമത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കുകയായിരുന്നു. 

യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് ട്വിറ്ററിലൂടെകമ്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുകയുള്ളൂ.. അടുത്തിടെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി സ്കിൻ വൈറ്റ്നിങ് ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തലാക്കിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios