ടീച്ചറേ..ധൈര്യമായിരിക്ക്, നിങ്ങളുടെ ലാപ്ടോപ്പ് ഞങ്ങൾ റിക്കവർ ചെയ്യുന്നുണ്ട്, ജിഷയ്ക്ക് ആശ്വാസമായി പൊലീസിന്റെ വാക്കുകള്‍
ടീച്ചറേ..ധൈര്യമായിരിക്ക്..നിങ്ങളുടെ ലാപ്ടോപ്പ് ഞങ്ങൾ റിക്കവർ ചെയ്യുന്നുണ്ട്. നഷ്ടപ്പട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ടെന്ന് സ്റ്റേഷനിൽ നിന്ന് വിളി വരികയായിരുന്നുവെന്ന് ജിഷ പോസ്റ്റിൽ പറയുന്നു.
ലാപ്‌ടോപ്പും ബാഗും മോഷണം പോയെന്നറിയിച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗവേഷണ വിദ്യാര്‍ത്ഥിനിയായ ജിഷ ഫേസ് ബുക്കിലൊരു പോസ്റ്റിട്ടത്. ലാപ്ടോപ്പും ബാഗും തിരികെ നൽകണമെന്ന് എഴുതിയ ജിഷയുടെ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. പോസ്റ്റിട്ട ജിഷയ്ക്ക് ആശ്വാസ വാക്കുകളുമായി പൊലീസ് എത്തി.
പൊലീസ് അറിയിച്ച വിവരം പങ്കുവച്ച് കൊണ്ട് ജിഷ തന്നെയാണ് ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവച്ചതും. ടീച്ചറേ..ധൈര്യമായിരിക്ക്..നിങ്ങളുടെ ലാപ്ടോപ്പ് ഞങ്ങൾ റിക്കവർ ചെയ്യുന്നുണ്ട്. നഷ്ടപ്പട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ടെന്ന് സ്റ്റേഷനിൽ നിന്ന് വിളി വരികയായിരുന്നുവെന്ന് ജിഷ പോസ്റ്റിൽ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴേ ചേർക്കുന്നു...
ടീച്ചറേ..ധൈര്യമായിരിക്ക്..!
നിങ്ങളുടെ ലാപ്ടോപ്പ് ഞങ്ങൾ റിക്കവർ ചെയ്യുന്നുണ്ട്.
നഷ്ടപ്പട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്...
ഇന്നലെ രാത്രി വൈകി കൂത്തുപറമ്പ് പോലിസ് സ്റ്റേഷനിൽ നിന്ന് പ്രദീപൻ സാറിന്റെ വിളി..!
ഒപ്പം നിന്നവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി. പ്രത്യേകിച്ച് കേസന്വേഷണത്തിൽ കൂത്തുപറമ്പ് പോലിസ് കാണിച്ച ജാഗ്രതക്ക്.. അങ്ങേയറ്റം വൈകാരികമായ അവസ്ഥയിൽ എഴുതിയ പോസ്റ്റ് ഏറ്റെടുത്ത ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക്.
കാര്യത്തിന്റെ ഗൗരവം ഉൾകൊണ്ടു കൊണ്ട് വാർത്തനൽകിയ ദേശാഭിമാനി അടക്കം ഉള്ള പത്രമാധ്യമങ്ങൾ അതിന് മുൻകൈ എടുത്ത മാധ്യമ സുഹൃത്തുക്കൾ.. ഓൺലൈൻ മാധ്യമങ്ങൾ സ്വകാര്യ fm ചാനലുകൾ.. വാർത്തയുടെ അടിസ്ഥാനത്തിൽ പല കോണിൽ നിന്നും വന്ന അന്വേഷണങ്ങൾക്ക്, എന്റെ സഹപ്രവർത്തകർക്ക്, സ്കൂളിലെ കുഞ്ഞുമക്കൾക്ക് അവരുടെ അമ്മമാർക്ക്. ചേർത്തു പിടിച്ച നല്ല വാക്കുകൾക്ക്..
ലാപ്ടോപ് മോഷണം പോയ വിവരം അറിയിച്ച് ജിഷ പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ...
ചില സങ്കടങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ... വെള്ളിയാഴ്ച്ച സ്ക്കൂൾ വിട്ട് മാടായിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച്ചകളാണ് ഇത്..
ഈ വീട്ടിലെ ആൾതാമസത്തിന് എന്നോളം പ്രായമുണ്ട്.. ഈ മുപ്പത് വർഷത്തിനിടയിൽ അച്ഛാച്ഛന്റെ മരണശേഷം 2011 തൊട്ട് അമ്മ അമ്മമ്മ ഞാൻ എന്നിങ്ങനെ മൂന്ന് സ്ത്രീകൾ മാത്രം താമസിച്ചു വരുന്ന വീടാണിത്..
ഈ കാലയളവിനുളളിൽ ഒരിക്കലും ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടില്ല.. അത്ര വിശ്വാസമുള്ള എന്റെ നാടാണിത്.. നാട്ടുകാരാണ്. ഇങ്ങനെയൊരു ഹീനകൃത്യത്തിന് മുതിർന്നതിന്
എന്റെ നാട്ടുകാരുടെ പങ്കുണ്ടെന്ന് കരുതാൻ വയ്യ.. ഇത് ആര് ചെയ്തതായാലും അവരെ കള്ളനെന്ന് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഏതെങ്കിലും തരത്തിലുളള സമ്മർദ്ധങ്ങളായിരിക്കും
ഇത്തരത്തിലുള്ള ഹീനകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്...
താങ്കൾ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങൾക്ക് ക്ഷമിക്കാവുന്നതേയുള്ളു..
വിത്തമെന്തിന് മനുഷ്യന്
വിദ്യ കൈവശമാവുകിൽ.. എന്ന ഉള്ളൂരിന്റെ വരികൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടാണ് നാട്ടിലേക്ക്
വണ്ടി കയറിയത്..
നിങ്ങൾ കൊണ്ടുപോയ 42 inch Samsang LCD TV, panaSonic Sound box, Speaker, Canon Digital camera, Memory card, card reader , Net Setter..
അതൊക്കെ അവിടെ ഇരിക്കട്ടെ..
അതിന്റെ കൂടെ നിങ്ങൾ എന്റെ ഒരു Lenovo
[Serial No.SPF09R3SE. mechine Type:G4080]
ലാപ്പ്ടോപ്പ് കൂടി കൊണ്ടു പോയിട്ടുണ്ട്.. സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക... നിങ്ങളെ ഈ പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചത് ജീവിതപ്രശ്നങ്ങൾ ആണെങ്കിൽ ആ ലാപ്പ് തിരിച്ചു കിട്ടിയില്ലെങ്കിൽ ബാധിക്കുന്നത് ഒരു ഗവേഷക വിദ്യാർത്ഥി കൂടിയായ എന്റെ പഠനത്തെ ആണ്.. താങ്കൾ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കിൽ ദയവ് ചെയ്ത് ആ ലാപ്പ് എനിക്ക് തിരിച്ച് തരിക..
അല്ലെങ്കിൽ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച് വെക്കുക. കരുണ കാണിക്കുക.. ഈയൊരു വിഷയത്തിൽ താങ്കളെ ഒരു കുറ്റവാളിയായി സമൂഹത്തിന് മുന്നിൽ നിർത്താൻ താത്പര്യമില്ല.. അല്ലാത്ത പക്ഷം തിരിച്ചു കിട്ടും വരെ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നതായിരിക്കും.