Women's Day: സ്ത്രീകളുടെ ആരോഗ്യത്തിന് വേണം ഈ പോഷകങ്ങള്‍...

ഓരോ പ്രായത്തിലും സ്ത്രീകൾക്ക് വ്യത്യസ്ത പോഷകങ്ങള്‍ ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം... 
 

International Women's Day 2024 special womens health tips and nutrients

സ്ത്രീകള്‍ പലപ്പോഴും ജോലിത്തിരക്കുകളും മറ്റുമായി സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഈ വനിതാ ദിനം ആഘോഷിക്കുമ്പോള്‍, സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തില്‍ കൂടി ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഓരോ പ്രായത്തിലും സ്ത്രീകൾക്ക് വ്യത്യസ്ത പോഷകങ്ങള്‍ ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഇരുമ്പാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വേണ്ട ഒന്നാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. 30 കഴിഞ്ഞ പല സ്ത്രീകളിലും വിളര്‍ച്ച കാണാറുണ്ട്.  ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. അതിനാല്‍ ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളായ മാംസം, ചിക്കന്‍, കടൽമത്സ്യങ്ങള്‍, ബീൻസ്, പയർ, ചീര, ബ്രൊക്കോളി, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ധാന്യങ്ങൾ പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉൾപ്പെടുത്തുക.

രണ്ട്...

വിറ്റാമിന്‍ എ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് വേണ്ട ഒരു സുപ്രധാന വിറ്റാമിനാണ്. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

മൂന്ന്...

വിറ്റാമിൻ ബി 12 ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും വിളര്‍ച്ചയെ തടയുകയും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. 

നാല്... 

കാത്സ്യം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പ്രായം കൂടുന്നതനുസരിച്ച് പലപ്പോളും സ്ത്രീകള്‍ക്ക് എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ കഴിക്കേണ്ടത് പ്രധാനമാണ്. 

അഞ്ച്...

വിറ്റാമിന്‍ ഡിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും.

ആറ്...

മഗ്നീഷ്യമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. അതിനാല്‍ സ്ത്രീകള്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: രാവിലെ ഇളംവെയില്‍ കൊള്ളുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios