'ആരുടേയും പിന്നിലല്ല'; മിടുക്കികളായ വനിതാ പോര്‍ട്ടര്‍മാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ സല്യൂട്ട്!

2018ല്‍ ഒരു വനിതാ പോര്‍ട്ടറെ രാഷ്ട്രം തന്നെ ആദരിക്കുകയുണ്ടായി. ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന മഞ്ജുവാണ് വിവിധ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 112 വനിതകളിലൊരാളായി, രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. അങ്ങനെ പുരുഷന്റേത് മാത്രമായ കുത്തകകള്‍ ഇല്ലെന്നും, അല്‍പം മനോധൈര്യമുണ്ടെങ്കില്‍ പുരുഷന്‍ ചെയ്യുന്ന ഏത് ജോലിയും സ്ത്രീക്കും ചെയ്യാമെന്നും തെളിയിക്കുകയാണ് ഈ വനിതകള്‍
 

indian railways shares photo of lady coolies in twitter

ശാരീരികാധ്വാനം വളരെയധികം ആവശ്യമായി വരുന്ന ജോലിയാണ് പോര്‍ട്ടര്‍മാരുടേത്. അതുകൊണ്ട് തന്നെ, പുരുഷന്മാരുടെ കുത്തകയായിരുന്നു ഈ തൊഴില്‍മേഖല. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി സ്ത്രീകളും ഈ ജോലിയിലേക്ക് സധൈര്യം കടന്നുവരുന്ന ചിത്രങ്ങള്‍ നമ്മള്‍ കണ്ടു. 

2018ല്‍ ഒരു വനിതാ പോര്‍ട്ടറെ രാഷ്ട്രം തന്നെ ആദരിക്കുകയുണ്ടായി. ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന മഞ്ജുവാണ് വിവിധ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 112 വനിതകളിലൊരാളായി, രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 

അങ്ങനെ പുരുഷന്റേത് മാത്രമായ കുത്തകകള്‍ ഇല്ലെന്നും, അല്‍പം മനോധൈര്യമുണ്ടെങ്കില്‍ പുരുഷന്‍ ചെയ്യുന്ന ഏത് ജോലിയും സ്ത്രീക്കും ചെയ്യാമെന്നും തെളിയിക്കുകയാണ് ഈ വനിതകള്‍. ലോക വനിതാദിനം അടുത്തെത്തുമ്പോള്‍ വീണ്ടും ഇവരെ ഓര്‍ക്കുകയും ജനങ്ങളെക്കൊണ്ട് ഓര്‍മ്മിപ്പിക്കുകയും ചെയ്യുകയാണ് ഇന്ത്യന്‍ റെയില്‍വേ. 

വിവിധ സ്റ്റേഷനുകളിലായി ജോലി ചെയ്യുന്ന മൂന്ന് വനിതാ പോര്‍ട്ടര്‍മാരുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് രാജ്യത്തെ ആകെയും സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന സന്ദേശം ഇന്ത്യന്‍ റെയില്‍വേ കൈമാറിയത്. 

'തങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി ജോലി ചെയ്യുന്നതിലൂടെ ഈ വനിതാ പോര്‍ട്ടര്‍മാര്‍ തെളിയിക്കുന്നത്. അവര്‍ക്ക് സല്യൂട്ട്...'- എന്നാണ് ചിത്രത്തിനൊപ്പം ഇന്ത്യന്‍ റെയില്‍വേ പങ്കുവച്ചിരിക്കുന്ന കുറിപ്പ്. നടന്‍ വരുണ്‍ ധവാന്‍ ഉള്‍പ്പെടെ പല പ്രമുഖരും ഈ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. 

വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് പലരും ട്വീറ്റിനോട് പ്രതികരിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സമൂഹത്തെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളെന്നും ഇതിനായി വനിതാ പോര്‍ട്ടര്‍മാരെ തന്നെ തെരഞ്ഞെടുത്തതിന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിനന്ദനങ്ങളെന്നും പലരും എഴുതി.

 

Latest Videos
Follow Us:
Download App:
  • android
  • ios