രണ്ട് മണിക്കൂറിനുള്ളില്‍ 36 പുസ്തകങ്ങള്‍ നിര്‍ത്താതെ വായിച്ച് റെക്കോർഡ് നേടി അഞ്ച് വയസുകാരി
നീണ്ട 105 മിനിറ്റുകള്‍ കൊണ്ടാണ് 36 പുസ്തകങ്ങള്‍ കൈറ നിര്‍ത്താതെ വായിച്ചത്. നാല് വയസ് മുതല്‍ തന്നെ കൈറ വായനയില്‍ താത്പര്യം കാണിച്ചു തുടങ്ങി.
രണ്ട് മണിക്കൂറിനുള്ളില്‍ 36 പുസ്തകങ്ങള്‍ നിര്‍ത്താതെ വായിച്ച് വേള്‍ഡ് റെക്കോർഡ്സില്‍ ഇടം നേടിയിരിക്കുകയാണ് അഞ്ച് വയസുകാരി കൈറ കൗര്‍. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഈ ഇന്ത്യക്കാരി ലണ്ടന്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലുമാണ് ഇടം നേടിയത്.
നീണ്ട 105 മിനിറ്റുകള്‍ കൊണ്ടാണ് 36 പുസ്തകങ്ങള്‍ കൈറ നിര്‍ത്താതെ വായിച്ചത്. നാല് വയസ് മുതല്‍ തന്നെ കൈറ വായനയില്‍ താത്പര്യം കാണിച്ചു തുടങ്ങി. അധ്യാപകരാണ് കൈറയുടെ ഈ താത്പര്യം കണ്ടുപിടിച്ചത്. ഒരു വര്‍ഷം കൊണ്ട് 200 പുസ്തകങ്ങളാണ് ഈ കൊച്ചുമിടുക്കി വായിച്ചു തീര്‍ത്തത്. പുതിയ പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ ഒരിക്കല്‍ വായിച്ച പുസ്തകങ്ങള്‍ വായിക്കാനും കൈറയ്ക്ക് മടിയില്ല.
മുത്തച്ഛനില്‍ നിന്നാണ് കൈറയ്ക്ക് പുസ്തകങ്ങളോടു താത്പര്യം വന്നത്. ആലിസ് ഇന്‍ വണ്ടര്‍ലാന്റ്, സിന്‍ഡ്രല്ല, ഷൂട്ടിങ്ങ് സ്റ്റാര്‍ തുടങ്ങിയവയാണ് കൈറയുടെ ഇഷ്ട പുസ്തകങ്ങള്‍. വലുതാകുമ്പോള്‍ ഒരു ഡോക്ടര്‍ ആകണമെന്നാണ് കൈറയുടെ ആഗ്രഹം.
Also Read: ഇത് 'ഷെഫ് തൈമൂര്‍'; കുക്കിംഗ് ക്ലാസില്‍ ശ്രദ്ധയോടെ കരീനയും സെയ്ഫും!