ദത്തെടുത്തതാണെന്ന് മകളോട് സുസ്മിത സെന്‍ പറഞ്ഞത് ഇങ്ങനെയാണ്

ബോളിവുഡ് സുന്ദരിയും ഫിറ്റ്നസ് സുന്ദരിയുമായ 43 വയസ്സുകാരി സുസ്മിത സെനിന് ആരാധകര്‍ ഏറെയാണ്. പല വിശേഷണങ്ങളുമുണ്ടെങ്കിലും സുസ്മിത നല്ലൊരു അമ്മയാണെന്ന വിശേഷണമാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നത്.

How Sushmita Sen told her daughter Renee she was adopted

ബോളിവുഡ് സുന്ദരിയും ഫിറ്റ്നസ് സുന്ദരിയുമായ 43 വയസ്സുകാരി സുസ്മിത സെനിന് ആരാധകര്‍ ഏറെയാണ്. പല വിശേഷണങ്ങളുമുണ്ടെങ്കിലും സുസ്മിത നല്ലൊരു അമ്മയാണെന്ന വിശേഷണമാണ് ഇവിടെ കൂടുതല്‍ യോജിക്കുന്നത്. രണ്ട് പെണ്‍മക്കളുടെ  'സിംഗില്‍ മദര്‍' എന്ന നിലയില്‍ ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്ന വ്യക്തി കൂടിയാണ് അവര്‍. ആലീഷ, റീനി എന്നിവര്‍ക്ക് ഇപ്പോള്‍ എട്ടും പതിനട്ടും വയസ്സ് ആയിരിക്കുന്നു. 

18 വയസ്സുളള റീനിയോട് അവളെ ദത്തെടുത്തതാണെന്ന്  അറിയിച്ച സംഭവത്തെ കുറിച്ച് സുസ്മിത തന്നെ അടുത്തിടെ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു. അതിനായി താന്‍ ഒരു ഗെയിം ഉപയോഗിച്ചുവെന്ന് സുസ്മുത പറഞ്ഞു. ഇഷ്ടമുളളത് തെരഞ്ഞെടുക്കാനുളള ഗെയിം ആയിരുന്നു അത്. ആദ്യ ചോദ്യം -പൊക്കമില്ലാത്തത്? പൊക്കം കൂടിയത്? അങ്ങനെ പല പല ചോദ്യങ്ങള്‍ കഴിഞ്ഞു. ഒടുവില്‍ ആ ചോദ്യമെത്തി ദത്തെടുക്കുക ? ജീവശാസ്ത്രപരമായി ? അതിന് മറുപടി പറയും മുന്‍പ് അവള്‍ ചോദിച്ചു എന്നെ ദത്തെടുത്തതാണോ? സുസ്മിത പറഞ്ഞു, 'അതേ'. 'കാരണം ജീവശാസ്ത്രപരമാകുന്നത് ബോറിങ് അല്ലേ'- സുസ്മിത മകളോട് ചോദിച്ചു. പിന്നീട് മകള്‍ പലരോടും ചോദിക്കാന്‍ തുടങ്ങി, 'നിങ്ങള്‍ ജീവശാസ്ത്രപരമായുളളതാണോ..എങ്കില്‍ നിങ്ങള്‍ എന്ത് ബോറിങ്ങാണ് '- സുസ്മിത പറയുന്നു. 

 തന്‍റെ രണ്ട് മക്കള്‍ക്കും 18 വയസ് ആകുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആരാണെന്ന് അവര്‍ അറിഞ്ഞിരിക്കണമെന്ന് സുസ്മിതയ്ക്ക് നിര്‍ബന്ധമുണ്ട്. അങ്ങനെ തന്‍റെ മൂത്ത മകള്‍ റീനിയ്ക്ക് 16 വയസായപ്പോള്‍ തന്‍റെ യഥാര്‍ത്ഥ മാതാപിതാക്കളെ എങ്ങനെ അറിയാമെന്നും എങ്ങനെ കോടതിയില്‍ അതിനുളള കാര്യങ്ങള്‍ ചെയ്യാമെന്നും സുസ്മിത റീനിയോട് പറഞ്ഞു. അത് അവരുടെ അവകാശമാണെന്നും സുസ്മിത പറയുന്നു. പക്ഷേ റീനിയ്കക് അത് അറിയേണ്ട എന്നവള്‍ പറഞ്ഞതായും സുസ്മിത പറയുന്നു.

How Sushmita Sen told her daughter Renee she was adopted
 

Latest Videos
Follow Us:
Download App:
  • android
  • ios