ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടാകാറുണ്ടോ; എങ്കിൽ സൂക്ഷിക്കുക

15 ശതമാനം സ്‌ത്രീകളില്‍ ആര്‍ത്തവ ആരംഭം മുതല്‍ ആര്‍ത്തവ വിരാമത്തിന്‌ ഇടയ്‌ക്ക്‌ മൂന്നില്‍ ഒരു സ്‌ത്രീകളില്‍ ഈ പ്രശ്‌നം കാണാറുണ്ട്‌. ബ്ലീഡിങ് എട്ട്‌ ദിവസത്തില്‍ കൂടുതല്‍ നീണ്ട്‌ നില്‍ക്കുകയോ അല്ലെങ്കില്‍ 24 ദിവസത്തിനുള്ളില്‍ വരികയോ 38 ദിവസത്തില്‍ വൈകി വരികയോ ചെയ്യുന്നതാണ്‌ അമിത രക്തസ്രാവമായി പറയുന്നതെന്നും ഡോ. എലിസമ്പത്ത്‌ പറഞ്ഞു. 

heavy bleeding in periods time causes and prevention dr live

ആർത്തവ സമയത്ത് കടുത്ത വേദനയും രക്തസ്രാവവും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ അമിത രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണുക. ആർത്തവ സമയത്തെ അമിത രക്തസ്രാവം എന്ന വിഷയത്തെ പറ്റി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്‌പിറ്റലിലെ സീനിയര്‍ കണ്‍സള്‍ന്റ്‌ ഗൈനക്കോളജിസ്റ്റായ ഡോ. എലിസബത്ത് ജേക്കബ് സംസാരിക്കുന്നു. 

സ്‌ത്രീകളില്‍ സാധാരണയായി കണ്ട് വരുന്ന പ്രശ്‌നമാണ്‌ ഇത്‌. 15 ശതമാനം സ്‌ത്രീകളില്‍ ആര്‍ത്തവ ആരംഭം മുതല്‍ ആര്‍ത്തവ വിരാമത്തിന്‌ ഇടയ്‌ക്ക്‌ മൂന്നില്‍ ഒരു സ്‌ത്രീകളില്‍ ഈ പ്രശ്‌നം കാണാറുണ്ട്‌. അത്ര സാധാരണ കാണുന്ന പ്രശ്‌നമാണ് രക്തസ്രാവമെന്ന് ഡോ. എലിസബത്ത് ജേക്കബ് പറയുന്നു.

 അളവ്‌, ക്രമം, ദിവസം ഇവ നോക്കിയാണ്‌ അമിതരക്തസ്രാവമാണോ എന്ന്‌ തിരിച്ചറിയുന്നത്. ബ്ലീഡിങ് എട്ട്‌ ദിവസത്തില്‍ കൂടുതല്‍ നീണ്ട്‌ നില്‍ക്കുകയോ അല്ലെങ്കില്‍ 24 ദിവസത്തിനുള്ളില്‍ വരികയോ 38 ദിവസത്തില്‍ വൈകി വരികയോ ചെയ്യുന്നതാണ്‌ അമിത രക്തസ്രാവമായി പറയുന്നതെന്നും ഡോ. എലിസബത്ത് പറഞ്ഞു. 

ശാരീരിക മാനസിക അവസ്ഥയെ ബാധിക്കുന്ന രീതിയിലുള്ള അളവില്‍ രക്തം വരികയാണെങ്കിലോ, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട്‌, തളര്‍ച്ച, ക്ഷീണം, ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാലോ നിര്‍ബന്ധമായും ഒരു ഡോക്ടറെ കാണണമെന്നും ഡോക്ടർ പറയുന്നു. 

ഗര്‍ഭപാത്രത്തിലെ മുഴകള്‍( ഉള്ളിലുള്ള മുഴകളാണ്‌ രക്തസ്രാവം ഉണ്ടാക്കുന്നത്‌), ഗര്‍ഭപാത്രത്തിലെ ഉറയില്‍ വരുന്ന ക്യാന്‍സര്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, അമിതവണ്ണം, പിസിഒഡി, മരുന്നിന്റെ ഉപയോഗം ഇവയൊക്കെയാണ്‌ അമിതരക്തസ്രാവത്തിന്റെ പ്രധാന കാരണങ്ങളെന്നും ഡോ. എലിസബത്ത് പറഞ്ഞു. 

അമിതരക്തസ്രാവത്തിന് ആദ്യം ചെയ്യുന്നത് രക്തപരിശോധനയാണ്. തൈറോയ്‌ഡ്‌ പരിശോധന, അള്‍ട്ര സൗണ്ട്‌ എന്നിവയും ചെയ്യാറുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണുക....

Latest Videos
Follow Us:
Download App:
  • android
  • ios