‘സ്‌പോര്‍ട്‌സ് വുമണ്‍’ എന്ന പദവിയിൽ നിന്ന് പോൺ നായികയിലേക്ക്; ജീവിതം മാറ്റിമറിച്ചത് ആ 72 ദിവസങ്ങൾ

ഈ മേഖലയെ ബഹുമാനിക്കുന്നു. ഇതൊരു ജോലിയായാണ് ഞാൻ കണ്ടിരുന്നത്. തിരിഞ്ഞു നോക്കുമ്പോൾ വളരെ ആനന്ദകരമായ എട്ടു വർഷങ്ങളാണ് കടന്നുപോയത് - വെറോണ പറഞ്ഞു. 

gymnastics champ Verona revealed she has worked as a porn star

‘സ്‌പോര്‍ട്‌സ് വുമണ്‍’ പദവിയില്‍ നിന്ന് പോണ്‍ നായികയിലേക്ക് എത്തിയ ഡച്ചുകാരിയായ വെറോണ വാൻലേയർ എന്ന സ്ത്രീയെ പലർക്കും അറിയില്ല. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്കിൽ ലോക ചാമ്പ്യനായിരുന്നു വെറോണ ഇന്ന് പ്രശസ്ത പോൺ താരം എന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇവർ നീലച്ചിത്രമേഖലയിൽ നിന്നും വിടപറയാൻ ഒരുങ്ങുകയാണ്.

 ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളാണ് അവരെ പോൺ ഇൻഡസ്ട്രിയിൽ എത്തിച്ചത്.2002ൽ ഹോളണ്ടിന്റെ സ്‌പോർട്സ് വുമൺ പട്ടം നേടിയ താരമായിരുന്നു വെറോണ. എട്ട് മെഡലുകളാണ് ആ വർഷം അവർ നേടിയെടുത്തത്. ജിംനാസ്റ്റിക് മേഖലയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ ജീവിതം മാറിമറിയുന്നത്. 

2011ൽ ദമ്പതികളെ ബ്ലാക്‌മെയിൽ ചെയ്ത കേസിൽ 72 ദിവസം അവർ ജയിലിൽ കഴിഞ്ഞിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ വെറോണയെ ബന്ധുക്കൾ സ്വീകരിക്കാൻ തയ്യാറായില്ല. രണ്ടു വർഷത്തോളം വെറോണ സ്വന്തം കാറിൽ തന്നെ കിടന്നുറങ്ങി. കാമുകനായിരുന്നു ഈ സമയത്തെല്ലാം അവരെ അനുകൂലിച്ച് എപ്പോഴും കൂടെ നിന്നിരുന്നത്.

ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിൽ പണത്തിന് വേണ്ടി പോൺ മേഖലയിലേക്ക് തിരിയുകയായിരുന്നു വെറോണ.നിലവിൽ ഒപ്പുവച്ച കരാറുകൾ അവസാനിക്കുമ്പോൾ പോൺ മേഖലയിൽ നിന്ന് പിൻമാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വെറോണ. 

ഈ മേഖലയെ ബഹുമാനിക്കുന്നു. ഇതൊരു ജോലിയായാണ് ഞാൻ കണ്ടിരുന്നത്. തിരിഞ്ഞു നോക്കുമ്പോൾ വളരെ ആനന്ദകരമായ എട്ടു വർഷങ്ങളാണ് കടന്നുപോയത് - വെറോണ പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എപ്പോഴും കൂടെ നിന്നത് തന്റെ കാമുകകൻ മാത്രമായിരുന്നു. പ്രതീക്ഷിച്ചിരുന്നവർ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ലെന്നും വെറോണ പറയുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios