ലോകത്തിലെ ഏറ്റവും നീളമേറിയ കാലുകൾ; റെക്കോർഡിലിടം നേടി പതിനേഴുകാരി
മാകിയുടെ മൊത്തം ഉയരത്തിന്റെ അറുപത് ശതമാനത്തോളം കാലുകളുടെ നീളമാണെന്നാണ് വെബ്സൈറ്റിൽ പറയുന്നത്.
ലോകത്തിലെ ഏറ്റവും നീളമേറിയ കാലുകള്‍ക്ക് ഉടമ എന്ന റെക്കോർഡിലിടം നേടി പതിനേഴുകാരിയായ മാകി കുറിൻ. ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 135.267 സെന്റീമീറ്റർ നീളമാണ് മാകിയുടെ കാലുകൾക്കുള്ളത്.
ആറടി പത്തിഞ്ചാണ് ഉയരം. യുഎസ് സ്വദേശിയായ മാകിയുടെ മൊത്തം ഉയരത്തിന്റെ അറുപത് ശതമാനത്തോളം കാലുകളുടെ നീളമാണെന്നാണ് വെബ്സൈറ്റിൽ പറയുന്നത്.
ലോകമെമ്പാടുമുള്ള ഉയരമുള്ളവരെ പ്രചോദിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് മാകി പറയുന്നത്. മാകിയുടെ കുടുംബത്തില്‍ മറ്റാര്‍ക്കും ഇത്രയും ഉയരം കിട്ടിയിട്ടില്ല.
റഷ്യക്കാരിയായ എകറ്റെറിനാ ലിസിനയെ കടത്തിവെട്ടിയാണ് മാകി റെക്കോഡിലിടം നേടിയത്. 2017ലാണ് ലിസിന ഏറ്റവും ഉയരമുള്ള പ്രൊഫഷണൽ മോഡൽ എന്ന റെക്കോഡ് നേടിയത്. ആറടിയും 8.77 ഇഞ്ചുമായിരുന്നു ലിസിനയുടെ ഉയരം. കാലുകളുടെ നീളം 132 സെന്റീമീറ്ററും.