തീരെ ചെറിയ മുടിയാണോ? പുറത്ത് പോകുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്...
ഓരോരുത്തരുടേയും മുടിക്ക് ഓരോ സ്വഭാവമാണുള്ളത്. ചിലുടേത് സില്‍ക്കി ഹെയര്‍ ആയിരിക്കും അത്തരക്കാര്‍ക്ക് മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കില്ല. ചിലരുടേത് ഒരുപാട് കട്ടി തോന്നത്തക്ക സ്വഭാവമുള്ള മുടിയായിരിക്കും. എങ്ങനെ ആയാലും ഇതില്‍ 'കോംപ്ലക്‌സ്' വിചാരിക്കാതെ എങ്ങനെ ഇതിനെ ഭംഗിയായി കൊണ്ടുനടക്കണമെന്ന കാര്യത്തിലാണ് പ്രാവീണ്യം നേടേണ്ടത്
ചിലര്‍ക്ക് മുടിക്ക് തീരെ നീളവും ഉള്ളും ഇല്ലാത്തതിന്റെ പേരില്‍ എപ്പോഴും 'കോംപ്ലക്‌സ്' ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് പുറത്തുപോകാനോ പാര്‍ട്ടികള്‍ക്കോ മറ്റ് ആഘോഷങ്ങള്‍ക്കോ ഒക്കെ പോകാന്‍ ഇത്തരക്കാര്‍ക്ക് വലിയ മടിയാണ്. എന്ത് ചെയ്ത് മുടി ഭംഗിയാക്കും എന്ന ആലോചനയാണ് എപ്പോഴും.
ഓരോരുത്തരുടേയും മുടിക്ക് ഓരോ സ്വഭാവമാണുള്ളത്. ചിലുടേത് സില്‍ക്കി ഹെയര്‍ ആയിരിക്കും അത്തരക്കാര്‍ക്ക് മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കില്ല. ചിലരുടേത് ഒരുപാട് കട്ടി തോന്നത്തക്ക സ്വഭാവമുള്ള മുടിയായിരിക്കും. എങ്ങനെ ആയാലും ഇതില്‍ 'കോംപ്ലക്‌സ്' വിചാരിക്കാതെ എങ്ങനെ ഇതിനെ ഭംഗിയായി കൊണ്ടുനടക്കണമെന്ന കാര്യത്തിലാണ് പ്രാവീണ്യം നേടേണ്ടത്.
ഒന്നാമതായി മുടി, നല്ല രീതിയില്‍ വൃത്തിയായും ഭംഗിയായും കൃത്യമായി പരിപാലിക്കുക. ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ലെന്ന ചിന്തയേ ഉപേക്ഷിക്കുക. ഉള്ള മുടിയെ സ്‌നേഹത്തോടെ പരിപാലിക്കുന്നതോടെ തന്നെ നല്ല മാറ്റം കാണാനാകും. രണ്ടാമതായി പുറത്തുപോകുമ്പോള്‍ മുടി ആകര്‍ഷകമായ രീതിയില്‍, മുഖത്തിന് അനുയോജ്യമായ വിധത്തില്‍ സെറ്റ് ചെയ്യാന്‍ ആകണം.
ഇതിന് ബോളിവുഡ് താരങ്ങളെ മാതൃകയാക്കാവുന്നതാണ്. ബോളിവുഡ് എന്നൊക്കെ കേള്‍ക്കുമ്പോഴേ ഞെട്ടിത്തരിക്കേണ്ട. വളരെ സിമ്പിളായ ചില സ്റ്റൈലുകള്‍ നമുക്ക് ബോളിവുഡില്‍ നിന്ന് കോപ്പി ചെയ്യാന്‍ ശ്രമിക്കാം. അത്രയേ ഉള്ളൂ. അനുഷ്‌ക ശര്‍മ്മ, കരീന കപൂര്‍, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങി പ്രമുഖരായ ബോളിവുഡ് നടിമാരുടെയെല്ലാം മുടി വളരെ ചെറുതും ഉള്ള് കുറഞ്ഞതുമായ തരത്തിലുള്ളതാണ്. എന്നാല്‍ എത്ര ഭംഗിയായാണ് അവര്‍ അതിനെ സെറ്റ് ചെയ്യാറുള്ളത്. അത്തരത്തില്‍ കുറച്ച് മുടി മാത്രമുള്ളവര്‍ക്ക് അത് സെറ്റ് ചെയ്യാന്‍ തെരഞ്ഞെടുക്കാവുന്ന നാല് വഴികളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്...
ഏറ്റവും സിമ്പിളായ ഒരു രീതിയാണ് ആദ്യമായി പറയാനുള്ളത്. ചിത്രത്തിലെ കരീനയുടെ ഹെയര്‍ സ്റ്റൈല്‍ ശ്രദ്ധിച്ചില്ലേ. മുടി വെറുതെ ചീകി, മുകളിലേക്ക് ഒന്നിച്ച് പിടിച്ച് ചുറ്റിക്കെട്ടിയിരിക്കുന്നു.
ആകെ ഉപയോഗിച്ചിരിക്കുന്നത് ഒരു ബ്ലാക്ക് ബണ്‍ മാത്രം. ഗൗണോ കൂര്‍ത്തയോ സാരിയോ ആകട്ടെ ചെറിയ മുടിയുള്ളവര്‍ക്ക് വളരെ അനുയോജ്യമായ സ്‌റ്റൈലാണിത്. ഇങ്ങനെ ചെയ്യുമ്പോള്‍ ആകെ ശ്രദ്ധിക്കേണ്ടത്, ഒരിക്കലും മുടി പതിപ്പിച്ച് ചീകരുത്. അല്‍പം ലൂസായി അതിനെ വിടണം. മാത്രമല്ല, ഫ്രീ ആയും തോന്നണം. എങ്കിലേ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാനാകൂ. ഒരുപാട് ടൈറ്റായി മുടി കെട്ടുന്നത് ആരോഗ്യത്തിനും ഒട്ടും നല്ലതല്ല.
രണ്ട്...
അടുത്തത് ഫ്രീ ഹെയര്‍ സ്റ്റൈലിനെ കുറിച്ചാണ് പറയുന്നത്. മിക്കപ്പോഴും കുറച്ച് മുടി മാത്രമുള്ളവര്‍ ഒട്ടും തെരഞ്ഞെടുക്കാത്ത രീതിയാണിത്. എന്നാല്‍ ഭംഗിയായി പരിപാലിക്കുന്നുണ്ട് എങ്കില്‍ തീര്‍ച്ചയായും അത് നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രദര്‍ശിപ്പിക്കാവുന്നതാണ് എന്നേ പറയാനുള്ളൂ. ഫ്രീ ഹെയര്‍ സ്റ്റൈല്‍ തന്നെ പല തരത്തിലാണ് ചെയ്യാറുള്ളത്. ചിത്രത്തില്‍ അനുഷ്‌കയെ നോക്കൂ.
വെറുതെ അയേണ്‍ ചെയ്ത മുടി ഒരു വശത്ത് മാത്രം മുന്നിലേക്കിട്ടിരിക്കുന്നു. ഇതും ചെറിയ മുടിയുള്ളവര്‍ക്ക് തീര്‍ച്ചയായും തെരഞ്ഞെടുക്കാവുന്ന രീതി തന്നെയാണ്.
മൂന്ന്...
മൂന്നാമതായി പറയാനുള്ള സ്റ്റൈല്‍ നിങ്ങള്‍ക്ക് പാര്‍ട്ടികള്‍ക്കോ ഔദ്യോഗികമായ കൂടിച്ചേരലുകള്‍ക്കോ ഓഫീസിലേക്കോ എല്ലാം പോകുമ്പോള്‍ ചെയ്യാവുന്ന തരത്തിലുള്ള ഒന്നാണ്.
ചിത്രത്തിലുള്ള ദീപിക പദുകോണിനെ നോക്കൂ. വെറുതെ മുടി അയേണ്‍ ചെയ്‌തോ, അല്ലെങ്കില്‍ ജെല്‍ ഉപയോഗിച്ച് ഒതുക്കിയോ വൃത്തിയായി പിറകിലേക്ക് ചേര്‍ത്തുവച്ച് സെറ്റ് ചെയ്തിരിക്കുന്നു. ഹൈ നെക്ക് ഡ്രെസുകള്‍, ഒഫീഷ്യല്‍ ഡ്രെസുകള്‍, കറുത്ത വസ്ത്രങ്ങള്‍ എന്നിവയിലേക്ക് വളരെ അനുയോജ്യമായ സ്‌റ്റൈലാണിത്.
നാല്...
ഉള്ള് കുറഞ്ഞവര്‍ക്ക് പരീക്ഷിക്കാവുന്ന സ്റ്റൈലാണ് നാലാമതായി പറയുന്നത്. തിരമാലകള്‍ പോലെ, കയറിയും ഇറങ്ങിയും കിടക്കുന്ന തരത്തില്‍ അല്‍പം 'മെസ്' ആയി മുടി സെറ്റ് ചെയ്യുന്ന സ്റ്റൈലാണിത്.
ചിത്രത്തിലെ പ്രിയങ്ക ചോപ്രയെ കണ്ടില്ലേ. തോളോടൊപ്പം ചേര്‍ന്നുകിടക്കുന്നയത്രയും മുടിയേ ഉള്ളൂ. അധികം ഉള്ളില്ലെങ്കിലും, ഉള്ളതായി തോന്നിക്കുന്നു എന്നതാണ് ഈ സ്‌റ്റൈലിന്റെ പ്രത്യേകത. സാരി, ചുരിദാര്‍ തുടങ്ങി എത്‌നിക് വെയറുകള്‍ക്കെല്ലാം അനുയോജ്യമാണ് ഈ സ്‌റ്റൈല്‍.